ബോളിവുഡിന്റെ ജാക്കിചാന്‍, ടൈഗര്‍ ഷ്‌റോഫിന്റെ പ്രതിഫലം ഞെട്ടിക്കും; ആസ്തിയിലും മുമ്പന്‍
ബോളിവുഡില്‍ ജാക്കിചാനെ പോലൊരു സ്റ്റാറുണ്ടെങ്കില്‍ ആ താരത്തിന്റെ പേര് ടൈഗര്‍ ഷ്‌റോഫ് എന്നാണ്. വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ അനായാസം ചെയ്യുന്നതില്‍ ടൈഗര്‍ ആദ്യ ചിത്രമായ ഹീറോ പന്തി മുതല്‍ മികവ് കാണിക്കാറുണ്ട്. ബോളിവുഡില്‍ എത്തിയിട്ട് ഇപ്പോള്‍ പത്ത് കൊല്ലമായിട്ടേ ഉള്ളൂ. അതിനുള്ളില്‍ ടൈഗര്‍ വമ്പന്‍ ഹിറ്റുകള്‍ പലതും സ്വന്തമാക്കി കഴിഞ്ഞു.
ഹൃതിക് റോഷനൊപ്പം വാര്‍ എന്ന വമ്പന്‍ ഹിറ്റിലും ടൈഗര്‍ ഉണ്ടായിരുന്നു. അക്ഷയ് കുമാറിനൊപ്പം ബഡേ മിയാന്‍ ഛോട്ടെ മിയാനാണ് ടൈഗറിന്റെ വരാനിരിക്കുന്ന ചിത്രം. മലയാളത്തിലെ സ്വന്തം പൃഥ്വിരാജാണ് ഈ ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുന്നത്. ഇന്ന് ടൈഗറിന്റെ 34ാം പിറന്നാളാണ്. താരത്തിന്റെ ആസ്തിയും പ്രതിഫലവും ഒന്ന് പരിശോധിക്കാം.

ബോളിവുഡിന്റെ പ്രിയ നടന്‍ ജാക്കി ഷ്‌റോഫിന്റെ മകന്‍ കൂടിയാണ് ടൈഗര്‍. ഇപ്പോള്‍ തന്നെ ബോളിവുഡില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരില്‍ മുമ്പനാണ് ടൈഗര്‍. അതുപോലെ ഫിറ്റ്‌നെസ്സില്‍ വളരെ മുന്നിലാണ്. നിരവധി ജിമ്മുകളും ടൈഗറിന് സ്വന്തമായിട്ടുണ്ട്. പ്രോള്‍ എന്ന ഫിറ്റ്‌നെസ് ബ്രാന്‍ഡും ടൈഗറിന് സ്വന്തമായിട്ടുണ്ട്.
ഇതില്‍ നിന്നെല്ലാം വരുമാനവും താരത്തിന് ലഭിക്കുന്നുണ്ട്. അതേസമയം ബോളിവുഡില്‍ വന്‍ വിജയങ്ങള്‍ താരം സ്വന്തമാക്കിയത് കൊണ്ട് താരത്തിന്റെ സമ്പത്തിലും വലിയ കുതിപ്പുണ്ടായിട്ടുണ്ട്. ടൈഗര്‍ ഷ്‌റോഫ് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയും ടൈഗറിനുണ്ട്. 2018, 2019 വര്‍ഷങ്ങളില്‍ ഫോബ്‌സിന്റെ സെലിബ്രിറ്റി ലിസ്റ്റിലും താരം ഇടംപിടിച്ചിരുന്നു.
ടൈഗര്‍ ഷ്‌റോഫിന്റെ ആസ്തി 248 കോടി രൂപയാണ്. ബോളിവുഡിലെ ഏതൊരു യുവതാരത്തേക്കാളും മുകളിലാണ്. മാസം ഒന്നര കോടി രൂപയാണ് നടന് ലഭിക്കുന്നത്. വാര്‍ഷിക വരുമാനം ഇരുപത് കോടി രൂപയാണ്. 2018ലാണ് ടൈഗര്‍ ഫിറ്റ്‌നെസ് ബ്രാന്‍ഡായ പ്രോള്‍ ആരംബിക്കുന്നത്. ഫിറ്റ്‌നെസ് ക്ലോത്തിംഗ്, ആക്‌സസറീസ് എന്നിവയാണ് ഇതില്‍ ഉള്ളത്.
ഇതെല്ലാം ടൈഗറിന്റെ ആസ്തി വര്‍ധിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എംഎംഎ എന്ന ജിം ഫിറ്റ്‌നെസ് സെന്ററും ടൈഗറിനുണ്ട്. ഒരു ചിത്രത്തിനായി ടൈഗര്‍ വാങ്ങുന്ന പ്രതിഫലം വലുതാണ്. 25 കോടി രൂപയാണ് ടൈഗര്‍ ഒരു ചിത്രത്തിനായി വാങ്ങുന്നത്. പരസ്യചിത്രങ്ങള്‍ക്കായി മൂന്ന് കോടിയാണ് ടൈഗര്‍ വാങ്ങുന്നത്.
ടൈഗര്‍ ഷ്‌റോഫ് ആഡംബരത്തില്‍ ജീവിക്കുന്നൊരു നടന്‍ കൂടിയാണ്. ബാന്ദ്രയില്‍ അത്യാഡംബര വീടും ടൈഗറിനുണ്ട്. 22.5 കോടിയാണ് ഇതിന്റെ വില. 2500 ചതുരശ്ര അടിയിലാണ് ഈ വീടുണ്ടാക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള ജിം, ഹോം തിയേറ്റര്‍, വമ്പന്‍ ടെറസ്, അങ്ങനെ എല്ലാം അടങ്ങിയ വീടാണിത്.
വാഹനങ്ങളോടും പ്രത്യേക പ്രേമം ടൈഗര്‍ ഷ്‌റോഫിനുണ്ട്. റേഞ്ച് റോവര്‍, മെഴ്‌സിഡസ് ബെന്‍സ്, ഓഡി, ബിഎംഡബ്ല്യു തുടങ്ങിയ വാഹനങ്ങളാണ് ടൈഗറിന്റെ ഗ്യാരേജിലുള്ളത്. ഏകദേശം ഏഴ് കോടിയോളം വില വരും ഇതിന്. ബിഎംഡബ്ല്യു 5 സീരീസ് ടൈഗറിന്റെ ഗ്യാരേജിലുണ്ട്. 70 ലക്ഷമാണ് ഇതിന്റെ വില.












Click it and Unblock the Notifications