Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന്റെ സിനിമ ഒക്കെ ആര് കാണാനാണ്, മോശം..മോശം'; കമന്റ് ബോക്‌സിൽ വിദ്വേഷം, ഞെട്ടിച്ച് പിന്തുണ

ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ ഇഷ്‌ടതാരമായിരുന്നു ദിലീപ്. ജനപ്രിയ നായകൻ എന്നായിരുന്നു ദിലീപിനെ വിളിച്ചിരുന്നത്. അയലത്തെ പയ്യൻ ഇമേജ് ദിലീപിന് ഇക്കാലത്ത് ഉണ്ടാവുകയും സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ ഇക്കാലത്ത് നേടിയെടുക്കുകയും ചെയ്‌തിരുന്നു ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം തന്നെ കോമഡിയും ഒക്കെ ഒത്തിണങ്ങിയ ചിത്രങ്ങളിലൂടെ ആയിരുന്നു ദിലീപിന്റെ മുന്നേറ്റം.

ഏകദേശം ഒരു 2000 മുതൽ 2010 വരെ മലയാളം ഇൻഡസ്ട്രിയിൽ ഏറ്റവും അധികം ഹിറ്റുകൾ സമ്മാനിച്ച താരമായിരുന്നു ദിലീപ്. കുടുംബ പ്രേക്ഷകർ നെഞ്ചോട് ചേർത്ത ചിത്രങ്ങളായിരുന്നു ഇതിൽ ഏറെയും. പിന്നീട് ഈ പൊലിമ ദിലീപിന് കൈമോശം വന്നിരുന്നു. ഫാമിലി എന്റർടൈനർ എന്ന നിലയിൽ 2 കൺട്രീസും കേസിൽ അകപ്പെട്ട ശേഷം വന്നതിൽ രാംലീലയും ഒഴികെ കാര്യമായ ഹിറ്റുകൾ ദിലീപിന് അടുത്തകാലത്തായി ഉണ്ടാക്കി എടുക്കാൻ ആയിട്ടില്ല.

dileepnewmovie

ഇതിനിടയിൽ അടുത്തകാലത്തായി ദിലീപിന്റെ ഒട്ടേറെ ചിത്രങ്ങൾ കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് പുറത്തിറങ്ങിയിരുന്നു. എന്നാൽ അവയൊന്നും തന്നെ വിചാരിച്ചത് പോലെ വിജയമായിരുന്നില്ല. ചിലതൊക്കെ തിയേറ്ററുകളിൽ വമ്പൻ പരാജയമായപ്പോൾ ഒടിടിക്ക് പോലും വേണ്ടാത്ത നിലയിലേക്ക് ആയിരുന്നു കൂപ്പുകുത്തിയത്.

ഇതിൽ നിന്നൊക്കെ മോചനം ആഗ്രഹിച്ചുകൊണ്ട് ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ബിന്റോ സ്‌റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷരിസ് മുഹമ്മദാണ്. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസൻ കൂടി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് പ്രിൻസ്.

അടുത്തിടെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ ദിലീപിന്റെ സാന്നിധ്യം ഏറെ ചർച്ചയായിരുന്നു. പഴയ ഊർജത്തോടെ ഓടി നടന്ന് പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുന്ന ദിലീപിനെ പുകഴ്ത്തി ആരാധകർ രംഗത്ത് വന്നിരുന്നു. കൂടാതെ പഴയ കാര്യങ്ങൾ ഒക്കെ ഓർത്തെടുക്കുന്ന ദിലീപിന്റയെ പ്രസംഗങ്ങളുടെ വീഡിയോകളും വലിയ രീതിയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ ചിത്രം തിയേറ്ററുകളിൽ എത്താൻ ഇനി അഞ്ച് ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ എന്നതാണ് പ്രത്യേകത. അതിനാൽ തന്നെ ദിലീപ് അടക്കമുള്ള താരങ്ങൾ സോഷ്യൽ മീഡിയയിലും വ്യാപക പ്രചാരണമാണ് ചിത്രത്തിന് വേണ്ടി നടത്തുന്നത്. തുടർച്ചയായി തന്റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റുകളിലൂടെ ദിലീപ് സിനിമയുടെ പോസ്‌റ്ററുകൾ പങ്കുവയ്ക്കുന്നുണ്ട്.

അത്തരത്തിൽ ഒരു പോസ്‌റ്ററിന് കീഴിൽ ഒരു ഹേറ്റർ നടത്തിയ വിമർശനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദിലീപ് ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ഈ ചിത്രം റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുന്നു എന്നാണ് കമന്റ് ബോക്‌സിൽ ചൂണ്ടിക്കാണിച്ചത്. മാത്രമല്ല ഒട്ടുമിക്ക എല്ലാവരും ദിലീപിനും അണിയറ പ്രവർത്തകർക്കും ആശംസ അറിയിച്ചപ്പോഴാണ് ഒരാൾ മാത്രം ഇതിനെ വിമർശിച്ചത്.

'ഇയാളുടെ ഫിലിം ഒക്കെ ആര് കാണാൻ ആണ്.... മോശം... മോശം' എന്നാണ് ഒരു ആരാധകൻ ദിലീപ് പങ്കുവച്ച പോസ്‌റ്ററിന്റെ താഴെ രേഖപ്പെടുത്തിയ കമന്റ്. ധ്യാൻ ശ്രീനിവാസനൊപ്പം നിൽക്കുന്ന ദിലീപിന്റെ ചിത്രമാണ് പോസ്‌റ്ററിൽ ഉള്ളത്. കൂടുതൽ പേരും ദിലീപിന് ആശംസയാണ് അർപ്പിച്ചത്. ചേട്ടനും അനിയനും എന്നാണ് ദിലീപിനെയും ധ്യാനിനെയും കൊണ്ട് ഒരാൾ കമന്റ് ചെയ്‌തിരിക്കുന്നത്.

'മെയ്‌ 9ന് ഒരു വർഷത്തിന് ശേഷം ഒരു ദിലീപ് സിനിമ വീണ്ടും' എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. ഒന്നിച്ച ആദ്യ സിനിമ തന്നെ കിടിലനാകുമെന്ന് പ്രതീക്ഷിക്കാമെന്നും റിലീസ് ദിവസം നാളത്തേക്ക് മാറ്റാൻ കഴിയുമോ കാത്തിരിക്കാൻ വയ്യ എന്നും ചിലർ പറയുന്നുണ്ട്. എങ്കിലും പൊതുവേ വിദ്വേഷ കമന്റുകൾ വളരെ കുറവുള്ള പോസ്‌റ്റ് ആയിരുന്നു ഇതെന്നതാണ് ശ്രദ്ധേയമായ കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+