ദേവന്‍ അങ്കിള്‍ പറഞ്ഞത് കേട്ട് ഷോക്കായി പോയി; രാഷ്ട്രീയത്തിലാണ് പരസ്പരം ചെളിവാരി എറിയുന്നത്.
താര സംഘടനയായ അമ്മയുടെ ചരിത്രത്തിലെ ആദ്യത്തെ വനിത പ്രസിഡന്റാണ് ശ്വേതാ മേനോന്‍. അമ്മയുടെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുളള വാശിയേറിയ തിരഞ്ഞെടുപ്പിന് ഒടുവിലാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ദേവനെ തോല്‍പ്പിച്ച് ശ്വേത മേനോന്‍ വിജയിച്ചത്. ശ്വേതയുടെ വിജയം ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയായിരുന്നു. കാരണം ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു സിനിമാ സംഘടനയുടെ തലപ്പത്ത് ഒരു വനിത എത്തുന്നത്.
കുക്കൂ പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി ആയതോടെ സംഘടനയുടെ പ്രധാന സ്ഥാനങ്ങളില്‍ എല്ലാം സ്ത്രീകളായി. തനിക്കെതിരെ പൊലീസില്‍ നല്‍കിയ പരാതി ഉള്‍പ്പെടെ വലിയ പ്രതിസന്ധികള്‍ അതിജീവിച്ചാണ് ശ്വേത വിജയിച്ചു കയറിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിരാളിയായ ദേവനും ശ്വേത ഈ പദവിക്ക് ഒട്ടും യോഗ്യയല്ലെന്ന് ആരോപിച്ചിരുന്നു.

ഇപ്പോള്‍ ഓഗസ്റ്റ് 15-ന് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും ആരോപണങ്ങളെക്കുറിച്ചും ക്യാന്‍ ചാനല്‍ മീഡിയ എന്ന ഓണ്‍ലൈന്‍ ചാനലിനോട് സംസാരിക്കുകയാണ് ശ്വേതാ മേനോന്‍. ദേവന്റെ വാക്കുകള്‍ തനിക്ക് ഷോക്കായിപ്പോയെന്നും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നും ശ്വേത പറഞ്ഞു.
ശ്വേതയുടെ വാക്കുകള്‍: വളരെ എക്‌സ്പീരിയന്‍സുള്ള ആളാണ് ദേവന്‍ അങ്കിള്‍. അദ്ദേഹത്തെപ്പോലെ സംസാരിക്കുന്ന ഒരാളല്ല ഞാന്‍. ഞാന്‍ പ്രവര്‍ത്തിയിലാണ് കൂടുതല്‍ വിശ്വസിക്കുന്നത്. ഞാന്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച ഒരാളാണ്. അവിടെ സംസാരത്തിനല്ല പ്രാധാന്യം. പ്രവര്‍ത്തിച്ചിട്ടേ കാര്യമുള്ളൂ. എല്ലാം അറിഞ്ഞിട്ടാണ് ഞാന്‍ മത്സരിക്കാന്‍ ഇറങ്ങിയത്.
പ്രൈവറ്റ് ലൈഫും വര്‍ക്ക് ലൈഫും ഒരു ബാലന്‍സില്‍ കൊണ്ടു പോകാന്‍ മള്‍ട്ടി ടാസ്‌കിങ് കഴിവ് വേണം. ഇതൊരു ചാരിറ്റി സ്ഥാപനമാണ്. സാലറിക്ക് വേണ്ടിയല്ല ഇതിന് നേതൃത്വം നല്‍കുന്നത്. ഇതൊരു സാമൂഹിക സേവനമാണ്.
താന്‍ ഈ പദവിക്ക് യോഗ്യയല്ലെന്ന് ദേവന്‍ അങ്കില്‍ പറഞ്ഞത് ഷോക്കായി പോയി. അമ്മയുടെ ബൈലോ പ്രകാരം അങ്ങനെ ഒരു പത്രസമ്മേളനം നടത്താന്‍ പാടില്ല. കാരണം ഇതൊരു പ്രൈവറ്റ് സ്ഥാപനമാണ്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ അങ്ങനെ പറയുന്നത് ശരിയല്ല. കാരണം അവര്‍ക്ക് വോട്ടില്ല.
എവിടെയൊക്കെയോ ഒരു രാഷ്ട്രീയത്തിന്റെ അതിപ്രസരം ഉണ്ടായിരുന്നു. പൊളിറ്റിക്‌സിലാണ് അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുന്നത്. എനിക്കത് അറിയില്ല. ഞാന്‍ പറയാനുള്ള കാര്യം അങ്കിളിനോട് നേരിട്ട് തന്നെ പറഞ്ഞു. ആര് ജയിച്ചാലും തോറ്റാലും നമ്മള്‍ രണ്ടുപേരും കൈപിടിച്ച് ആ വേദിയില്‍ ഉണ്ടാകും. അത്രയും സീനിയറായ ഒരാളോട് മത്സരിക്കുമ്പോള്‍ അദ്ദേഹത്തെ ദുര്‍ബലനായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആര് തലപ്പത്ത് ഇരുന്നാലും അമ്മ അമ്മ തന്നെയാണ്.
ജഗദീഷ് ഏട്ടന്റെ പിന്മാറ്റവും സര്‍പ്രൈസ് ആയിരുന്നു. അദ്ദേഹം സ്ത്രീകളെ സപ്പോര്‍ട്ട് ചെയ്യുന്നയാളാണ്. ഞാന്‍ പിന്മാറുമെന്ന് അദ്ദേഹം നേരത്തെ എന്നെ വിളിച്ചുപറഞ്ഞിരുന്നു.












Click it and Unblock the Notifications