കല്യാണരാമനിലെ എകെ കാർത്യായനി, നന്ദനത്തിലെ വേശാമണി അമ്മാൾ...; എന്നെന്നും ഓർക്കാൻ ഒരുപിടി കഥാപാത്രങ്ങൾ...
മലയാളത്തിലെ മുത്തശ്ശി വേഷങ്ങളെ കുറിച്ച് ഓർക്കുമ്പോൾ അധികമൊന്നും ആലോചിക്കാതെ നമ്മുടെ മനസ്സിൽ വരുന്ന ആദ്യ പേരായിരുന്നു സുബ്ബലക്ഷ്‌മി അമ്മയുടേത്. സംഗീതം ജീവിത സപര്യയാക്കിയ അവർക്ക് അഭിനയം വൈകിയുദിച്ച മോഹമായിരുന്നു. അങ്ങനെ രഞ്ജിത് സംവിധാനം ചെയ്‌ത നന്ദനം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക്. അനുപമ സാധാരണമായ അഭിനയ മികവ് കൊണ്ട് ആദ്യ വേഷത്തിൽ തന്നെ അവർ പ്രേക്ഷകരെ കയ്യിലെടുത്തു.
നന്ദനത്തിൽ മീന ഗണേഷിനും, വിജയകുമാരിക്കും ഒപ്പം സ്വതസിദ്ധമായ ശൈലിയിൽ കൗണ്ടറുകൾ പറഞ്ഞ് നമ്മെ ചിരിപ്പിച്ച അവർ ദിലീപിന്റെ കല്യാണ രാമനിലൂടെ കൂടുതൽ ശ്രദ്ധ നേടി. അന്തരിച്ച നടൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരിക്ക് ഒപ്പം അഭിനയിച്ച ആ വേഷം ഏറെ ജനപ്രീതി നേടി. എകെ കാർത്യായനി എന്ന കഥാപാത്രവും അതവതരിപ്പിച്ച നടിയും ആളുകളുടെ ഉള്ളിലേക്ക് ഇറങ്ങി ചെന്നുവെന്ന് സാരം.

അൻപത്തിലധികം സിനിമകളിലും, നിരവധി സീരിയലുകളിലും അവർ വേഷമിട്ടിരുന്നു. കേന്ദ്ര കഥാപാത്രമായോ അധികം ചിത്രങ്ങൾ ചെയ്യാതെ തന്നെ ആവശ്യത്തിന് ജനപ്രീതി നേടിയിരുന്ന സുബ്ബലക്ഷ്‌മി അമ്മയ്ക്ക് നിരവധി പരസ്യ ചിത്രങ്ങളിലും വേഷം ലഭിച്ചു. മകൾ താര കല്യാൺ മലയാളത്തിലെ അറിയപ്പെടുന്ന നടിയായിക്ക് കൂടി തന്റേതായ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ അവർക്ക് കഴിഞ്ഞു.
2002ലാണ് സുബ്ബലക്ഷ്‌മി അമ്മയുടെ ആദ്യ ചിത്രമായ നന്ദനം പ്രദർശനത്തിനെത്തിയത്. അതിനും എത്രയോ പതിറ്റാണ്ടുകൾക്ക് മുൻപ് കലാലോകത്ത് അവർ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നുവെന്ന് ചിലർക്കെങ്കിലും അറിയാത്ത കാര്യമായിരിക്കും. പ്രതിഭാശാലിയൊരു സംഗീതജ്ഞ കൂടിയായിരുന്നു അവർ. എങ്കിലും അഭിനേത്രിയായി തന്നെയാണ് കൂടുതൽ പേർക്കും അവരെ അറിയുന്നതെന്നതാണ് സത്യം.












Click it and Unblock the Notifications