വിജയിയും രജനിയുമല്ല, പ്രതിഫലത്തില്‍ ഒന്നാമന് ആ താരം; മലയാളത്തില്‍ മമ്മൂട്ടിയെ വീഴ്ത്തി മോഹന്‍ലാല്‍
ഇന്ത്യന്‍ സിനിമയില്‍ വിവിധ ഇന്ഡസ്ട്രികള് തമ്മിലുള്ള മത്സരം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബോളിവുഡിനോട് മത്സരിക്കാനവുന്ന നിലയിലേക്ക് തെലുങ്ക്-തമിഴ് ഇന്ഡസ്ട്രികള് മാറിയിരുന്നു. തെലുങ്കില്‍ നിന്ന് ബാഹുബലിയുടെ വരവോടെയാണ് ഇത് സാധ്യമായത്. പിന്നീട് പുഷ്പ, ആര്‍ആര്‍ആര്‍, സാഹോ, സലാര്‍ പോലുള്ള വമ്പന്‍ ഹിറ്റുകളും തെലുങ്കില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ഹിറ്റുകളായി.
അടുത്തിടെ ഹനുമാന് എന്നൊരു ചിത്രവും വലിയ വിജയം. തമിഴില്‍ നിന്ന് 2.0 ഹിന്ദിയില്‍ വലിയ വിജയം നേടിയിരുന്നു. അതേസമയം വമ്പന്‍ വിജയങ്ങള്‍ക്ക് പിന്നാലെ താരങ്ങള്‍ പ്രതിഫലവും വന്‍ തോതില്‍ ഉയര്‍ത്താറുണ്ട്. നിലവില്‍ ആര്‍ക്കാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ളത്. ഐഎംഡിബി ഇക്കാര്യത്തില്‍ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്.

ദക്ഷിണേന്ത്യന്‍ താരങ്ങളാണ് സാധാരണ പ്രതിഫലത്തില്‍ മുന്നിട്ട് നില്‍ക്കാറുള്ളത്. എന്നാല്‍ ഇളയദളപതി വിജയിയെയും രജനീകാന്തിനെയുമെല്ലാം പിന്തള്ളി ഒന്നാം സ്ഥാനത്ത് ബോളിവുഡിന്റെ സ്വന്തം ബാദ്ഷ ഷാരൂഖ് ഖാനാണ് എത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടനായിട്ടാണ് ഷാരൂഖ് മാറിയിരിക്കുന്നത്.
150 മുതല്‍ 250 കോടി രൂപ വരെയാണ് ഷാരൂഖ് ഖാന് ഒരു ചിത്രത്തിനായി വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് ആയിരം കോടി ചിത്രങ്ങളാണ് ഷാരൂഖ് ബോക്സോഫീസില്‍ നിന്ന് നേടിയത്. തന്റെ സിംഹാസനം വീണ്ടും താരം തിരിച്ചുപിടിച്ചിരുന്നു. അതേസമയം ഷാരൂഖ് പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
രണ്ടാം സ്ഥാനത്ത് രജനീകാന്താണ് 150 മുതല്‍ 210 കോടി വരെയാണ് രജനിയുടെ പ്രതിഫലമെന്ന് ഐഎംഡിബി പറയുന്നു. മൂന്നാം സ്ഥാനത്താണ് വിജയ് ഉള്ളത്. 130 മുതല്‍ 200 കോടി വരെയാണ് താരത്തിന്റെ പ്രതിഫലം. വിജയിയുടെയും രജനിയുടെയും വരാനിരിക്കുന്ന ചിത്രങ്ങള്‍ വന്‍ വിജയമായാല്‍ പ്രതിഫലം വര്‍ധിക്കാനും സാധ്യതയുണ്ട്.
നാലാം സ്ഥാനത്ത് പാന്‍ ഇന്ത്യന്‍ താരം കൂടിയായ പ്രഭാസാണ്. 100 മുതല്‍ 200 കോടി വരെയാണ് പ്രതിഫലം. 100 മുതല്‍ 175 കോടി വരെ പ്രതിഫലമുള്ള ആമിര്‍ ഖാന് അഞ്ചാമതും, നൂറ് മുതല്‍ 150 കോടി വരെ പ്രതിഫലം വാങ്ങുന്ന സല്മാന് ഖാന് ആറാമതുമാണ്. കമല്ഹാസന് നൂറ് മുതല്‍ 150 കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ട്.
അല്ലു അര്ജുന് എട്ടും, അക്ഷയ് കുമാര്‍ ഒന്‍പതും, അജിത്ത് കുമാര്‍ പത്താം സ്ഥാനത്തുമാണ്. അല്ലു നൂറ് മുതല്‍ 125 കോടി വരെയും, അക്ഷയ് 60 മുതല്‍ 145 കോടി വരെയുമാണ് പ്രതിഫലമായി വാങ്ങുന്നത്. അജിത്തിന് 105 കോടിയാണ് പ്രതിഫലം.
അതേസമയം പട്ടികയില്‍ ആദ്യ ഇരുപതില്‍ പോലും മലയാളം താരങ്ങള്‍ ഇല്ല. മലയാളത്തിന്റെ ലിസ്റ്റില്‍ പക്ഷേ മുന്നിലുള്ളത് മോഹന്‍ലാലാണ്. മമ്മൂട്ടിയെയാണ് പിന്നിലാക്കിയത്. പത്ത് മുതല്‍ 25 കോടി വരെ ഒരു ചിത്രത്തിനായി മോഹന്‍ലാല്‍ പ്രതിഫലം വാങ്ങുന്നുണ്ട്. മമ്മൂട്ടിക്ക് ആറ് മുതല്‍ ഇരുപത് കോടി വരെയാണ്. മൂന്നാം സ്ഥാനത്തേക്ക് ദുല്‍ഖര്‍ സല്മാന് ഉയര്‍ന്നുവന്നിരിക്കുകയാണ്. 5 മുതല്‍ പത്ത് കോടി വരെയാണ് ദുല്‍ഖറിന്റെ പ്രതിഫലം.
നാലാം സ്ഥാനത്ത് പൃഥ്വിരാജ് സുകുമാരനാണ്. അഞ്ച് മുതല്‍ പത്ത് കോടി പ്രതിഫലം തന്നെയാണ് പൃഥ്വിരാജും വാങ്ങുന്നുണ്ട്. അഞ്ചാം സ്ഥാനത്ത് ഫഹദ് ഫാസിലാണ്. നാല് മുതല്‍ എട്ട് കോടി വരെയാണ് പ്രതിഫലം. ദിലീപ്, സുരേഷ് ഗോപി, നിവിന്‍ പോളി, നയന്‍താര, ടോവിനോ തോമസ് എന്നിവരാണ് ആദ്യ പത്തില്‍ ഉള്ളത്.
-
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications