'ഹണി റോസ് കോൾ ഷീറ്റിന്റെ പേരിൽ നടുറോഡിൽ അടിയുണ്ടാക്കി, കാണാൻ ആളുകൾ വായും പൊളിച്ച് ഇരിക്കുന്നു'; ബയിൽവൻ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. നിലവിൽ സിനിമകളിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരമായി അവർ ഇപ്പോഴുമുണ്ട്. സിനിമകളിൽ നിന്ന് അവർ വിട്ടുനിൽക്കുകയാണോ എന്ന സംശയം പോലും ആരാധകർ ഉന്നയിക്കാറുണ്ട്. എന്നാൽ ഉദ്‌ഘാടന വേദികളിൽ ഇപ്പോഴും ഹണി റോസ് സജീവമാണ്. ജ്വല്ലറികൾ, വസ്ത്രശാലകൾ എന്നിങ്ങനെ കൂടുതലും ഉദ്‌ഘാടന പരിപാടികളാണ് താരം ഇപ്പോൾ ഏറ്റെടുക്കുന്നത്.
ഇതിനിടയിൽ ഉയർന്നുവന്ന വിവാദങ്ങളെയൊക്കെ താരം ധീരമായി നേരിട്ടിരുന്നു. തനിക്കെതിരായ സോഷ്യൽ മീഡിയ ആക്രമണം സംബന്ധിച്ച പരാതികൾ കൃത്യമായി നൽകുകയും കുറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കുകയും ഒക്കെ ചെയ്‌തതോടെ ഹണി റോസിന് ആരാധക പിന്തുണ കൂടുകയാണ് ചെയ്‌തത്. നിലവിൽ കേരളത്തിന് പുറത്തുള്ള ഇടങ്ങളിലും ഹണി റോസ് ധാരാളമായി ഉദ്‌ഘാടന പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.

ഇപ്പോഴിതാ ഹണി റോസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയാണ് പ്രമുഖ തമിഴ് മാധ്യമപ്രവർത്തകൻ ബയിൽവൻ രംഗനാഥൻ. സിനിമകൾ ഇല്ലെങ്കിൽ പോലും ഹണി റോസ് ഇപ്പോൾ കരിയറിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഉള്ളതെന്നും അവരൊരു ബോൾഡ് ആയ സ്ത്രീയാണെന്നും അദ്ദേഹം പറയുന്നു. തമിഴിൽ ഹണി റോസിന്റെ താര മൂല്യം ഇടിഞ്ഞതിന് പിന്നിലെ കാരണവും ബയിൽവൺ വെളിപ്പെടുത്തി. മെട്രോ മെയിലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബയിൽവന്റെ വാക്കുകൾ
ഹണി റോസിന് ധാരാളം ഫോളോവേഴ്‌സ് ഉണ്ട്. കേരളത്തിൽ ഇപ്പോഴും അവർക്ക് ഒരുപാട് ആരാധകരുണ്ട്. കരിയറിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുകയാണ് അവർ. അതേസമയം തന്നെ അവർ തന്നെ അപമാനിച്ചതിന് പേരിൽ ബോബി ചെമ്മണ്ണൂർ എന്ന വ്യക്തിക്കെതിരെ കേസ് കൊടുത്തിരുന്നു. അയാൾ ഒരു കോടീശ്വരനാണ്. ജ്വല്ലറികൾ അയാൾക്ക് സ്വന്തമാണ്, ഒരുപാട് ബിസിനസുകൾ ഉണ്ട്. അവരൊരു ബോൾഡ് ആയ സ്ത്രീയാണ്.
തമിഴ്‌നാട്ടിൽ പക്ഷേ അവർക്ക് ആ ജനപ്രീതി ഇല്ല. രണ്ട് പടത്തിന് അഭിനയിക്കാനായി മര്യാദയ്ക്ക് കോൾ ഷീറ്റ് പോലും കൊടുത്തില്ല. ചിലർക്ക് കോൾ ഷീറ്റ് കൊടുത്തിട്ടും അഭിനയിക്കാൻ വന്നില്ല. അങ്ങനെ ചില നിർമ്മാതാക്കൾ അവരെ ചോദ്യം ചെയ്‌തു. എന്താണ് പൈസ വാങ്ങിയിട്ട് അഭിനയിക്കാൻ വരാതിരുന്നത് എന്ന ചോദ്യമാണ് അവർ ഉയർത്തിയത്. ഇവിടെ വന്ന് കാൾ ഷീറ്റിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കിയാൽ പോലും പിന്നെ അവസരം കിട്ടില്ല.
അങ്ങനെയുള്ള അവസരത്തിലാണ് ഇത് സംഭവിച്ചത്. അങ്ങനെ കോൾ ഷീറ്റിലെ പ്രശ്‌നം വന്നപ്പോൾ അവർ റോഡിൽ നിന്നാണ് പ്രശ്‌നം ഉണ്ടാക്കിയത്. അതൊക്കെ അന്നത്തെ പത്രങ്ങളിലും മറ്റും വാർത്തയായിരുന്നു. അതൊക്കെ എല്ലാവരും കണ്ടതായിരിക്കും. ഇതോടെ ഹണി റോസിന് തമിഴ്‌നാട്ടിൽ മാർക്കറ്റ് ഒക്കെ ഇല്ലാതാവുകയാണ് ചെയ്‌തത്. ഇപ്പോഴും അവർ ഉദ്‌ഘാടന പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്, പണവും വാങ്ങുന്നുണ്ട്.
അവർ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്ത് പണം വാങ്ങുന്നതിൽ എന്തിനാണ് എല്ലാവർക്കും ഇത്രയും ദണ്ണം എന്നാണ് ഞാൻ ചോദിക്കുന്നത്. ഓരോരുത്തർക്കും ഓരോ രീതിയിലാണ് വരുമാനം. ഞാൻ യൂട്യൂബിലൂടെയാണ് പണം ഉണ്ടാക്കുന്നത്. എന്നോട് അതിനെ കുറിച്ച് ആർക്കെങ്കിലും ചോദിയ്ക്കാൻ കഴിയുമോ? അതുപോലെയാണ് ഇതും.ആന്ധ്രയിൽ എല്ലാവരും അവരെ സ്നേഹത്തോടെ വിളിക്കുന്നു, അവർ പരിപാടികളിൽ പങ്കെടുക്കുന്നു. അതിലെന്താണ് തെറ്റ്.
ഇന്നത്തെ കാലത്ത് പല നടിമാരും തങ്ങളുടെ വസ്‌ത്രം കുറയ്ക്കുകയാണ്, എന്തിനും തയ്യാറാണ് എന്ന് പറഞ്ഞുകൊണ്ട് വേഷം തരൂ എന്ന് ആവശ്യപ്പെടുകയാണ്. എല്ലാ നടിമാരും അങ്ങനെയാണെന്നല്ല. അവർ ആടുന്നതും പാടുന്നതും ഒക്കെ പണത്തിന് വേണ്ടിയാണ്. നിങ്ങൾ എന്തിന് അങ്ങനെ ചെയ്യുന്നു എന്ന് ആരോടെങ്കിലും നമുക്ക് ചോദിയ്ക്കാൻ കഴിയുമോ? ഒരിക്കലും അല്ല. അതൊക്കെ അവരുടെ മാത്രം ഇഷ്‌ടമാണ്.
ഭംഗി കൂടാനും മൂക്കിന്റെ സൗന്ദര്യം കൂട്ടാനും ഒക്കെ ഓപ്പറേഷൻ ചെയ്യുന്നുണ്ടെങ്കിൽ അതൊക്കെ നടിമാരുടെ ഇഷ്‌ടം മാത്രമാണ്. അവരെ നല്ല രീതിയിൽ ആളുകൾക്ക് മുൻപിൽ കാണിക്കണം എന്ന ആഗ്രഹം അവർക്കുണ്ടാവും. അങ്ങനെ ചെയ്യുന്നത് കൊണ്ട് നമുക്കെന്താണ്? അത് എന്തെങ്കിലും ആരോഗ്യം പ്രശ്‌നം ഉണ്ടാക്കുമ്പോൾ അവർക്ക് മനസിലാവും. അല്ലാതെ നമ്മളെന്തിന് അവരെ തിരുത്തണം. ആളുകൾ വായും പൊളിച്ചു ഇത് കാണാനായി ഇരിക്കുന്നുണ്ട്.












Click it and Unblock the Notifications