Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹണി റോസ് നഗ്നത പ്രദർശിപ്പിച്ച് ഉദ്‌ഘാടനത്തിന് പോയിട്ടില്ല, ആ കാര്യം ഞരമ്പ് രോഗികൾക്ക് വളം'; ആലപ്പി അഷ്‌റഫ്

നടി ഹണി റോസ് നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്‌റ്റിലായതിന് പിന്നാലെ വിഷയത്തിൽ വലിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് വരുന്നത്. നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. തുടർച്ചയായ ലൈംഗിക അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ ഉൾപ്പെടെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത്.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫ് വിഷയത്തിൽ പ്രതികരിച്ചത്. പുതു തലമുറയുടെ വസ്‌ത്രധാരണ രീതിയെ ക്കുറിച്ചും സൈബർ ആക്രമണങ്ങളിൽ പെട്ടെന്ന് നടപടിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ ആലപ്പി അഷ്‌റഫ് തന്റെ വീഡിയോയിൽ പറയുന്നുണ്ട്.

honeyrosealleppeyashrafissue

നടിയെ ആക്രമിച്ച കേസ് തന്നെ എടുത്താൽ ആ പെൺകുട്ടി സൈബർ ഇടങ്ങളിലൂടെ ഏൽക്കേണ്ടി വന്ന അധിക്ഷേപവും ആക്ഷേപങ്ങളും പരിധിയില്ലാത്തതാണ്. ആ രീതി ഇന്നും ഒരു തുടർക്കഥ പോലെ ആവർത്തിക്കുകയാണ്. ഇത്തരം മനോരോഗികളോ ക്ഷമിക്കുകയും പൊറുക്കുകയും ഒരു മാപ്പ് പറച്ചിലൂടെ വിട്ടയക്കുകയും അല്ല നാം വേണ്ടത്. ധൈര്യപൂർവം നിയമപരമായും അല്ലാതെയും നേരിടുകയാണ് നാം വേണ്ടത്; ആലപ്പി അഷ്‌റഫ് പറയുന്നു.

അനാവശ്യ സൈബർ ആക്രമണങ്ങളും മോശം കമന്റുകളും ഒക്കെ വരുമ്പോൾ അത് കണ്ടില്ലെന്ന് എന്ന് നടിക്കരുതെന്നും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ വേണമെന്നും ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാണിച്ചു. അൽപ്പ വസ്ത്രമാണ് ഇപ്പോഴത്തെ പെൺകുട്ടികൾക്ക് താൽപര്യമെന്നും അവർ അത്യാവശ്യം നഗ്നത മറയ്ക്കുന്നുണ്ടെന്നും ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാട്ടി.

ആലപ്പി ആഷ്റഫിന്റെ വാക്കുകൾ

പണ്ട് സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു വസ്ത്രധാരണം. എന്നാൽ പുതിയ തലമുറ വസ്ത്രത്തെ അവരുടെ സ്വാതന്ത്ര്യത്തിന്റെ അടയാളമായിട്ടാണ് കാണുന്നത്. എന്റെ ബാല്യത്തിലും യൗവനത്തിലും കണ്ട വസ്ത്രധാരണ രീതിയല്ല ഇപ്പോൾ കാണുന്നത്. ഭക്ഷണത്തിലും സംഭാഷണത്തിലും സൗഹൃദത്തിലും വസ്ത്രത്തിലും എല്ലാം മാറ്റം സംഭവിച്ചിരിക്കുന്നു. മാറിയ കാലത്തിന് അനുസരിച്ച് നമ്മളും മാറിയിരിക്കുകയാണ്.

പണ്ട് പാവാടയും ധാവണിയും സാരിയും ബ്ലൗസും പർധയും ഒക്കെയായിരുന്നു വേഷവിധാനങ്ങൾ. അതിനെകുറിച്ചൊന്നും ഒരു ആക്ഷേപവും അന്ന് ആർക്കും ഇല്ലായിരുന്നു. മാന്യമായ വസ്ത്രധാരണം എന്നാണ് അവ അറിയപ്പെടുന്നത്. അന്ന് സംസ്‌കാരത്തിന്റെ ഭാഗമാണെങ്കിൽ പുതുതലമുറയ്ക്ക് വസ്ത്രം സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്. ഏത് വേഷം ധരിക്കണം എന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണ്.

പണ്ട് വസ്ത്രം കീറിയാൽ അത് തുന്നിയെടുത്ത് വീണ്ടുംഉപയോഗിക്കുമായിരുന്നു. എന്നാൽ ഇന്നാണെങ്കിൽ തുന്നിയ വസ്ത്രങ്ങൾ ഫാഷന്റെ പേരിൽ കീറി പറിച്ച് ഉപയോഗിക്കുന്നു. പ്രമുഖ നടന്റെ നാല് പെൺമക്കൾ ഫോട്ടോഷൂട്ടിന് വേണ്ടി ഇഷ്‌ടപ്പെട്ട വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോ എടുത്ത് അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്‌തിരുന്നു. അമ്മയെക്കൂടി ഇത്തരത്തിലുളള വസ്ത്രങ്ങൾ ധരിപ്പിച്ചൂടായിരുന്നോ എന്നാണ് ചില വിവരദോഷികൾ ചോദിച്ചത്.

അത് കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി. ഒരുപക്ഷെ ആ കുടുംബം ഇതുപോലുളള കമന്റുകളെ അവഗണിച്ചതായിരിക്കും. ഇത്തരം വിട്ടുവീഴ്‌ചകളാണ് ഞരമ്പുരോഗികൾക്ക് വളമായി മാറുന്നത്. ഹണി റോസ് നഗ്നത പ്രദർശിപ്പിച്ചു ഉദ്‌ഘാടനത്തിന് പോവുന്നത് ഇതുവരെ കണ്ടിട്ടില്ല. അശ്ലീലമായ ഒന്നും ഹണിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുമില്ല.

പുതിയ തലമുറയിലെ പെൺകുട്ടികൾ അൽപ്പ വസ്ത്രമാണ് ഇഷ്‌ടപ്പെടുന്നത്. അവർ നഗ്നത മറയ്ക്കുന്നുമുണ്ട്. അനാവശ്യ സൈബർ ആക്രമണവും മോശം കമന്റുകളും കണ്ടില്ലെന്ന് നടിക്കരുത്. പ്രതികരിച്ചില്ലെങ്കിൽ വ്യാപകമായി ഇത് നേരിടേണ്ടി വരും. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം, അവഗണിക്കേണ്ടത് അവഗണിക്കുകയും വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+