Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോൾ പമ്പ് ഉദ്‌ഘാടനം ചെയ്യാൻ വരെ വിളിച്ചിട്ടുണ്ടെന്ന് ഹണി റോസ്; 'ഒരു പ്രണയമുണ്ടായിരുന്നു, ഇപ്പോഴില്ല'

ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നതിനെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ചും മനസ് തുറന്ന് നടി ഹണി റോസ്. അമ്മ സംഘടനയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹണി റോസ് തന്റെ മനസ് തുറന്നത്. അടുത്തകാലത്തായി അഭിനയത്തെക്കാളുപരി ഉദ്‌ഘാടന പരിപാടികളിലാണ് താരം പങ്കെടുക്കുന്നതെന്ന പ്രേക്ഷകരുടെ വിമർശനം ഉയരുന്നതിനിടെയാണ് താരം തന്നെ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്.

സിനിമയിൽ വന്ന കാലം തൊട്ടേ താൻ ഉദ്‌ഘാടന പരിപാടികൾക്ക് പോവാറുണ്ടെന്നായിരുന്നു ഹണി റോസ് പറഞ്ഞത്. എന്നാൽ കോവിഡിന് ശേഷമാണ് ആളുകൾ കൂടുതലായി ശ്രദ്ധിച്ചത്. യൂട്യൂബ് ചാനലുകൾ കാരണമാണ് കൂടുതൽ പ്രശസ്‌തി ലഭിച്ചത്. ആദ്യകാലത്തൊന്നും ഓൺലൈൻ മീഡിയകൾ വന്ന് ഉദ്‌ഘാടനമൊന്നും ഷൂട്ട് ചെയ്യാറില്ല. അതുകൊണ്ട് ഇപ്പോൾ ഉദ്‌ഘാടനം ചെയ്‌താൽ നാട്ടുകാർ മുഴുവൻ അറിയും; ഹണി പറയുന്നു.

honeyroseactress

ഇതിന് പിന്നാലെ മാസം എത്ര ഉദ്‌ഘാടനങ്ങൾ വരുമെന്ന ചോദ്യവുമായി നടൻ ബാബുരാജ് രംഗത്തെത്തി. എന്നാൽ അധികമൊന്നും ഇല്ലെന്നായിരുന്നു ഹണിയുടെ മറുപടി. 'വളരെ കുറവേ ഉള്ളൂ. കേരളത്തിൽ എല്ലാ തരത്തിലുള്ള കടകളുടെയും ഉദ്‌ഘാടനത്തിന് വിളിക്കാറുണ്ട്. തെലുഗിൽ ജ്വല്ലറി, തുണിക്കട എന്നിവ മാത്രമേ ഉദ്‌ഘാടനം ചെയ്‌തിട്ടുള്ളൂ. ഒരിക്കൽ പെട്രോൾ പമ്പ് ഉദ്‌ഘാടനം ചെയ്യാൻ എന്നെ വിളിച്ചിട്ടുണ്ട്. അവിടെ എന്താണ് ഉദ്‌ഘാടനം ചെയ്യാൻ ഉള്ളതെന്ന് എനിക്ക് മനസിലായിട്ടില്ല' ഹണി റോസ് തമാശരൂപേണ പറഞ്ഞു.

ഉദ്‌ഘാടനം ചെയ്യാൻ പോവുന്ന സമയത്ത് ഇത്രയധികം ആളുകൾ കൂടുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും ഹണി റോസ് പറഞ്ഞു. എന്നാൽ തനിക്കെതിരെ വരുന്ന മോശം കമന്റുകളോട് പ്രതികരിക്കാൻ താൽപര്യം ഇല്ലെന്നായിരുന്നു ഹണിയുടെ മറുപടി. പല യൂട്യൂബ് ചാനലുകളും വീഡിയോകൾ നൽകാറുണ്ട്. അതിന് മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതൊക്കെ ഓരോരുത്തരുടെ മനോഭാവമല്ലേ? ഹണി റോസ് ചോദിച്ചു.

അതൊന്നും മാറ്റാൻ സാധിക്കുന്നതല്ല. ഞാനത് ശ്രദ്ധിക്കാറില്ല. എനിക്ക് നേരിട്ട് ഇതുവരെയും ഒരിടത്ത് നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. ഒരു ദിവസം തന്നെ രാവിലെയും ഉച്ചയ്ക്കും രാത്രിയുമൊക്കെ ഉദ്‌ഘാടനം ചെയ്യാൻ പോവേണ്ടി വന്നിട്ടുണ്ട്. അതൊക്കെയും നല്ല അനുഭവങ്ങളാണ് സമ്മാനിച്ചത്; ഹണി റോസ് തന്റെ മനസ് തുറന്നു.

പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പത്തെ കുറിച്ചും ഹണി അഭിപ്രായം പങ്കുവച്ചു. തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്നും ഇപ്പോഴതില്ലെന്നും താരം പറയുന്നു. നല്ലൊരാൾ വന്നാൽ വിവാഹം കഴിക്കും. എനിക്ക് ചേരുന്ന ഒരാളായിരിക്കണം. അത് ആ വ്യക്തിയെ കാണുമ്പോൾ തന്നെ എനിക്ക് മനസിലാവും. നല്ലൊരു വൈബ് വേണം. വീട്ടുകാർ കണ്ടുപിടിച്ചാൽ അത്രയും നല്ലത്. ഇപ്പോൾ വലിയ സങ്കൽപ്പങ്ങൾ ഒന്നുമില്ല. ആഗ്രഹങ്ങൾ തടസം നിൽക്കുന്ന ഒരാളാവരുത്, സ്വാർത്ഥതയും പാടില്ല; ഹണി പറഞ്ഞു.

അതേസമയം, തന്റെ പതിനാലാം വയസിലാണ് താരം ആദ്യമായി സിനിമയിൽ പ്രധാന വേഷം ചെയ്യുന്നത്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് തമിഴ്, തെലുഗു തുടങ്ങിയ ഭാഷകളിലേക്കും താരം കരിയർ വ്യാപിപ്പിച്ചു. ഇതിനിടയിൽ മോഹൻലാൽ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാനും താരത്തിന് കഴിഞ്ഞിരുന്നു. അടുത്തിടെ തെലുങ്കിൽ ബാലയ്യക്കൊപ്പവും താരം അഭിനയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+