ഹൃതിക് റോഷന്‍ പൊളിയാണ്, സിനിമയല്ല വരുമാന മാര്‍ഗം, കോടികള്‍ വാരാന്‍ സഹായിക്കുന്നത് ഈ പങ്കാളി
ബോളിവുഡിന്റെ കാതല്‍ മന്നനും ആക്ഷന്‍ ഹീറോയുമായ ഹൃതിക് റോഷന്റെ വരുമാനം കോടികളാണെന്ന് പലര്‍ക്കും അറിയാം. എന്നാല്‍ പലര്‍ക്കും അറിയാത്തൊരു കാര്യം ഹൃതിക്കിന്റെ വരുമാനത്തില്‍ നല്ലൊരു ഭാഗം വരുന്നത് സിനിമയില്‍ നിന്നല്ല എന്നുള്ളതാണ്. ഹൃതിക്കിന്റെ കിടിലന്‍ ബിസിനസാണ് ഇതിനെല്ലാം കാരണം.
കോടികളാണ് ഹൃതിക്ക് ഈ ബിസിനസില്‍ നിന്ന് വാരുന്നത്. പക്ഷേ ഹൃതിക് മാത്രമല്ല അതിന് കാരണം. ബ്രാന്‍ഡിംഗ് ഹൃതിക് റോഷന്റേത് ആണെങ്കിലും അതിന് പിന്നിലെ ബുദ്ധി ശക്തി മറ്റൊരാളാണ്. ഹൃതിക്കിന്റെ പങ്കാളിയാണ് ഈ പിന്നണിയിലെ ബുദ്ധികേന്ദ്രം. ബോളിവുഡിലെ പല താരങ്ങളുമായും ബിസിനസ് ബന്ധം ഉണ്ട് ഇയാള്‍ക്ക്.

ഹൃതിക്കിന്റെ കമ്പനിയായ എച്ച്ആര്‍എക്‌സ് ഇന്ന് ഇന്ത്യയിലെ വമ്പന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയാണ്. പലര്‍ക്കും ഇത് ഹൃതിക് റോഷന്റെ കമ്പനിയാണെന്ന് പോലും അറിയില്ല. എന്നാല്‍ കൊവിഡ് കാലത്ത് അടക്കം വലിയ മുന്നേറ്റമാണ് ഈ ബ്രാന്‍ഡ് ഉണ്ടാക്കിയത്.
കുറഞ്ഞ വിലയില്‍ ഏറ്റവും സ്‌റ്റൈലിഷാണ് ഷൂസ് അടക്കമാണ് എച്ച്ആര്‍എക്‌സ് പുറത്തിറക്കുന്നത്. നിരവധി അപ്പാരലുകളും അവരുടേതായി ഉണ്ട്. എന്നാല്‍ ഹൃതിക്കിന്റെ ഈ ഫിറ്റ്‌നെസ് ബ്രാന്‍ഡിന് ഒരു സഹ ഉടമ കൂടിയുണ്ട്. അഫ്‌സര്‍ സെയ്ദിയെന്നാണ് ഈ പാര്‍ട്ണറുടെ പേര്. എച്ച്ആര്‍എക്‌സിനെ വമ്പന്‍ കമ്പനിയായി മാറ്റിയതിന് പിന്നിലെ ബുദ്ധികേന്ദ്രവും സെയ്ദിയാണ്.
എച്ച്ആര്‍എക്‌സ് ഇന്ത്യയില്‍ ചുരുങ്ങിയ കാലം കൊട്ട് ആകാശം മുട്ടുന്ന വളര്‍ച്ചയാണ് ഉണ്ടാക്കിയത്. ആയിരം കോടി വരുമാനം പിന്നിട്ടിരിക്കുകയാണ് അവര്‍. സെയ്ദിയുടെ കാഴ്ച്ചപാടുകളാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആധാരമായത്. ആഗോള കമ്പനികളായ നൈക്കി, പ്യൂമ, ഡിക്കാത്‌ലന്‍ പോലുള്ള കമ്പനികളെ വെല്ലുവിളിക്കുന്ന തരത്തിലേക്കാണ് അവര്‍ ഉയര്‍ന്നിരിക്കുന്നത്.
എന്നാല്‍ ഹൃതിക്കിന്റെ പേരിന് മുന്നില്‍ മുങ്ങിപ്പോയതാണ് അഫ്‌സര്‍ സെയ്ദി. എക്‌സീഡ് എന്റര്‍ടെയിന്‍മെന്റ് എന്ന സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനിയെ രൂപീകരിച്ചത് അഫ്‌സറാണ്. ഇന്ന് ബോളിവുഡിലെ നിരവധി താരങ്ങളുടെ കാര്യങ്ങള്‍ അവരാണ് മാനേജ് ചെയ്യുന്നത്.
ഹൃതിക്കിനെ കൂടാതെ സെയ്ഫ് അലി ഖാന്‍, പ്രിയങ്ക ചോപ്ര പോലുള്ള വമ്പന്‍ താരങ്ങളുടെ കാര്യങ്ങളെ നോക്കുന്നതും ഈ കമ്പനിയാണ്. ഇന്ത്യയിലെ എന്റര്‍ടെയിന്‍മെന്റ് മേഖലയിലെ തിളങ്ങുന്ന പേരായി സെയ്ദി മാറിയിരിക്കുകയാണ്. ഫാഷന്‍ മേഖലയില്‍ സെയ്ദി മുദ്ര പതിപ്പിച്ച് കഴിഞ്ഞു. സെയ്ഫിന്റെ അപ്പാരല്‍ ബ്രാന്‍ഡായ ദ ഹൗസ് ഓഫ് പട്ടൗഡി സ്ഥാപിക്കുന്നത് സെയ്ദിയാണ്.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളാണ് ഇവയില്‍ ഉള്ളത്. അജയ് ദേവ്ഗണുമായി അദ്ദേഹം സഹകരിക്കുന്നുണ്ട്. എച്ച്ആര്‍എക്‌സിന്റെ വരോടെയാണ് ഇന്ത്യന്‍ ഫിറ്റ്‌നെസ് വെയര്‍ വിപ്ലവവത്കരിക്കപ്പെട്ടത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ മിന്ത്രയിലൂടെ അവര്‍ വന്‍ നേട്ടമുണ്ടാക്കി. ആദ്യ സാമ്പത്തിക വര്‍ഷത്തില്‍ 350 കോടി ടേണോവറാണ് കമ്പനിയുണ്ടാക്കിയത്. ഹൃതിക്കിന്റെ ആസ്തി വര്‍ധിപ്പിക്കുന്നതിലും ഈ ബ്രാന്‍ഡ് നിര്‍ണായകമായി. 3101 കോടിയാണ് താരത്തിന്റെ ആസ്തി.












Click it and Unblock the Notifications