Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപികയും ആലിയയും സല്‍മാനും അടുത്തില്ല, ഷാരൂഖ് ഖാന്‍ തന്നെ കിംഗ്, സമ്പത്തില്‍ കുതിപ്പ്; ആസ്തി ഇത്ര

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ താരമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് ഷാരൂഖ് ഖാന്‍. ഹുരൂണ്‍ ഇന്ത്യയുടെ താരങ്ങളുടെ പട്ടികയിലാണ് ഷാരൂഖ് കുതിപ്പ് നടത്തിയത്. പട്ടികയില്‍ ആദ്യമായിട്ടാണ് ഷാരൂഖ് ഖാന്‍ ഇടംപിടിക്കുന്നത്. ഈ വര്‍ഷം താരത്തിന്റെ സമ്പത്തില്‍ ഉണ്ടായ അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് ഷാരൂഖിനെ രാജ്യത്തെ നടീ നടന്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിച്ചിരിക്കുന്നത്.

ബോളിവുഡിലും ദക്ഷിണേന്ത്യയിലും അടക്കം വമ്പന്‍ സൂപ്പര്‍ താരങ്ങള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ ഷാരൂഖിന്റെ അടുത്തെത്താന്‍ ഇവര്‍ക്കൊന്നുമായില്ല. ഏറ്റവും രസകരം ഖാന്‍ ത്രയത്തില്‍ നിന്ന് ഷാരൂഖ് അല്ലാതെ മറ്റൊരു താരവും ഈ പട്ടികയില്‍ ഇല്ല.

shah-rukh-khan-net-worth

ഷാരൂഖ് ഖാന്‍ അഞ്ച് കൊല്ലം സിനിമാ ഇന്‍ഡസ്ട്രിയില്‍ തന്നെയില്ലായിരുന്നു. എന്നാല്‍ 2023ല്‍ ഷാരൂഖിന്റെ എല്ലാ തരത്തിലുമുള്ള തിരിച്ചുവരവാണ് കണ്ടത്. രണ്ട് ആയിരം കോടി ചിത്രങ്ങളും ഒരു 500 കോടി ചിത്രവും ഷാരൂഖില്‍ നിന്ന് ഉണ്ടായി. ബോളിവുഡില്‍ മറ്റൊരു സൂപ്പര്‍ താരത്തിനും ആയിരം കോടി ചിത്രമില്ല. ജവാനും പഠാനുമായിരുന്നു ആയിരം കോടി നേടിയ ഷാരൂഖ് ചിത്രങ്ങള്‍.

ഇതോടൊപ്പം ഐപിഎല്ലില്‍ ഷാരൂഖിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം നേടുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം അഞ്ച് കിരീടം നേടുന്ന ടീമായി ഇതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാറിയിരുന്നു. ഇതെല്ലാം ഷാരൂഖിന്റെ സമ്പത്തിലെ കുതിപ്പിന് പ്രധാന കാരണമായി മാറിയിട്ടുണ്ട്.

ഹുരുണ്‍ ഇന്ത്യ സമ്പന്നരുടെ പട്ടികയില്‍ ഷാരൂഖിന് 7300 കോടിയുടെ ആസ്തിയാണ് ഉള്ളത്. ആറായിരം കോടിക്ക് മുകളിലായിരുന്നു ഷാരൂഖിന്റെ മുമ്പത്തെ ആസ്തി. ഇതില്‍ നിന്ന് കാര്യമായ വര്‍ധനവ് തന്നെ സമ്പത്തില്‍ ഷാരൂഖിന് ഉണ്ടായിട്ടുണ്ട്. ഷാരൂഖിന്റെ നിര്‍മാണ കമ്പനി റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റില്‍ നിന്ന് കാര്യമായ വരുമാനം ഷാരൂഖിന് ലഭിക്കുന്നുണ്ട്.

എന്നാല്‍ ഷാരൂഖിന്റെ ആസ്തിയിലെ ഈ കുതിച്ചുചാട്ടം പക്ഷേ റെഡ് ചില്ലീസില്‍ നിന്ന് മാത്രമല്ല. കെകെആറിന്റെ ഓഹരികളുടെ വില കുതിച്ചുയര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതാണ് ആസ്തി ഇത്ര വേഗത്തില്‍ ഉയരാന്‍ ഇടയായത്. മൂന്നാം കിരീടം നേടിയതിന് ശേഷം കെകെആര്‍ എക്കാലത്തെയും മികച്ച ടീമുകളുടെ പട്ടികയിലേക്ക് എത്തി കഴിഞ്ഞു.

ബോളിവുഡിനെ അതിന്റെ പ്രതിസന്ധി ഘട്ടത്തില്‍ രക്ഷിക്കാനും ഷാരൂഖിന് സാധിച്ചിരുന്നു. പഠാന്‍ ആഗോള തലത്തില്‍ 1055 കോടിയാണ് കളക്ട് ചെയ്തത്. ജവാന്‍ ആഗോള തലത്തില്‍ 1160 കോടിയാണ് നേടിയത്. അതേസമയം ഷാരൂഖിന് തൊട്ടുപിന്നിലായി ബിസിനസ് പാര്‍ട്ണറും നടിയുമായ ജൂഹി ചൗളയും കുടുംബവുമാണ് ഉള്ളത്. 4600 കോടിയാണ് ജൂഹിയുടെ ആസ്തി.

അതേസമയം പട്ടികയില്‍ മറ്റൊരു നടനായ ഹൃതിക് റോഷനും ഇടംപിടിച്ചിട്ടുണ്ട്. 2000 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. അമിതാഭ് ബച്ചന് 1600 കോടിയുടെയും കരണ്‍ ജോഹറിന് 1400 കോടിയുടെയും ആസ്തിയാണ് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ ഷാരൂഖിന് 44.1 മില്യണ്‍ ഫോളോവേഴ്‌സുമുണ്ട്.

പട്ടിക പ്രകാരം 150 മുതല്‍ 250 കോടി വരെയാണ് ഷാരൂഖ് പ്രതിഫലം വാങ്ങുന്നത്. രജനീകാന്ത് 115 മുതല്‍ 270 കോടി വരെയും വിജയ് 130 മുതല്‍ 250 കോടി വരെയും, ആമിര്‍ ഖാന്‍ 100 മുതല്‍ 275 കോടി വരെയും പ്രതിഫലം വാങ്ങുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+