Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ ആദ്യം മരിക്കണേ എന്നാണ് എപ്പോഴും ആഗ്രഹിച്ചിരുന്നത്, മമ്മിയെ കാണുമ്പോൾ ഡാഡിയെ ഓർമ്മ വരും'; ഷൈൻ ടോം ചാക്കോ

അഭിനയ മികവ് കൊണ്ട് അടുത്തിടെ മലയാളികളെ ശരിക്കും അമ്പരപ്പിച്ച നടൻ തന്നെയായിരുന്നു ഷൈൻ ടോം ചാക്കോ. ഏത് തരത്തിലുള്ള വേഷവും തികച്ചും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിൽ മുൻനിരയിൽ തന്നെയായിരുന്നു ഷൈനിന്റെ സ്ഥാനം. ഇടക്കാലത്ത് ഷൈൻ ടോം ചാക്കോ ഭാഗമാവാത്ത സിനിമകളുടെ എണ്ണവും നന്നേ കുറവായിരുന്നു. എന്നാൽ ഷൈൻ ടോം ചാക്കോയെ സംബന്ധിച്ച് എന്നും വിവാദങ്ങൾ ചുറ്റിപ്പറ്റി നിന്നിരുന്നു.

വർഷങ്ങൾക്ക് ശേഷം മയക്കുമരുന്ന് കേസിൽ അകത്തായ അദ്ദേഹം പിന്നീട് കുറ്റവിമുക്തൻ ആക്കപ്പെട്ടെങ്കിലും ഇതിന്റെ പേരിൽ ഏറെ വിമർശനം നേരിട്ടിരുന്നു. കൂടാതെ പലപ്പോഴും ഓഫ് സ്ക്രീനിലെ പെരുമാറ്റവും ഷൈനിനെ ആളുകളുടെ കണ്ണിലെ കരടാക്കി. ഒടുവിൽ അടുത്തിടെ സഹതാരമായ പ്രമുഖ നടി മോശം പെരുമാറ്റത്തിന്റെ പേരിൽ ഷൈനിനെതിരെ ആരോപണം ഉന്നയിച്ചതോടെ ഇത് മൂർധന്യത്തിൽ എത്തി.

shinetomchackofather

ഇതിനിടെ ലഹരിക്കേസും താരത്തെ തേടി വന്നു. എന്നാൽ പെട്ടെന്നാണ് ഷൈൻ ടോം ചാക്കോയുടെ ജീവിതം മാറിമറിഞ്ഞത്. തമിഴ്‌നാട്ടിൽ ഉണ്ടായ ഒരു വാഹനാപകടത്തിൽ പിതാവ് ചാക്കോ മരണപ്പെട്ടതോടെയാണ് ഷൈനിന്റെയും കുടുംബത്തിന്റെയും ജീവിതം മറ്റൊരു ദിശയിലേക്ക് തിരിഞ്ഞത്. അപകടത്തിൽ ഷൈനിനും സഹോദരനും അമ്മയ്ക്കും പരിക്കേറ്റിരുന്നു.

നിലവിൽ പരിക്കിൽ നിന്ന് മുക്തി നേടി വരുന്ന ഷൈൻ പിതാവിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ്. എങ്കിലും സിനിമകളിൽ വീണ്ടും സജീവമാവുകയാണ് താരം. ഇപ്പോഴിതാ പിതാവിനെ കുറിച്ച് മനസ് തുറക്കുകയാണ് ഷൈൻ ടോം ചാക്കോ. ഡാഡി ഇപ്പോഴും തങ്ങൾക്ക് ചുറ്റും എവിടെയോ ഉണ്ടെന്നാണ് ഷൈൻ പറയുന്നത്. അങ്ങനെയാണ് കുടുംബം മുഴുവൻ കരുതുന്നതെന്നും ഷൈൻ മൂവി വേൾഡ് മീഡിയയോട് പറഞ്ഞു.

ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ

ഞാൻ ജനിച്ച സമയത്ത് പലപ്പോഴും ഞാൻ കണ്ടിട്ടുള്ള സിനിമകൾക്ക് എന്നെ കൊണ്ട് പോയത് മാതാപിതാക്കൾ ആയിരുന്നു. ഞാൻ ഒരിക്കലും ആ പ്രായത്തിൽ സ്വന്തം താൽപര്യത്തിൽ ഒറ്റയ്ക്ക് പോയത് ആയിരിക്കില്ലലോ. അച്ഛനും അമ്മയും ആണല്ലോ കൊണ്ട് പോവുന്നത്. സ്വാഭാവികമായും എന്റെ അച്ഛനും അമ്മയ്ക്കും സിനിമകളോട് ഒരു ഇഷ്‌ടം ഉണ്ടായിരിക്കാം. പിന്നെ അന്നത്തെ കാലത്ത് സിനിമകൾ തന്നെയായിരുന്നു ഏറ്റവും വലിയ വിനോദം.

അന്ന് ടിവി ഇല്ലായിരുന്നു, റേഡിയോ കഴിഞ്ഞാൽ പിന്നെ നമ്മൾ കണ്ട അത്ഭുതം സിനിമാ കൊട്ടകകളിൽ സിനിമ കാണുന്നത് ആയിരുന്നു. ഞാൻ ജനിച്ച പൊന്നാനിയിൽ ഒരുപാട് തിയേറ്ററുകൾ ഉണ്ടായിരുന്നു. ആറ് തിയേറ്ററുകൾ ഉണ്ടായിരുന്നു. അപ്പോൾ ഈ തിയേറ്ററുകളിൽ എല്ലാ ആഴ്‌ചകളിലും സിനിമകൾ വരുമായിരുന്നു. അങ്ങനെയാണ് കണ്ട് കണ്ട് സിനിമ ഇഷ്‌ടപ്പെട്ടതായിരുന്നു. സിനിമയ്ക്ക് പോവുന്നത് അന്നത്തെ മിഡിൽ ക്ലാസ് ഫാമിലിയുടെ വലിയ വിനോദമായിരുന്നു.

അവസാനം ഒക്കെ ആയപ്പോൾ ഡാഡി ഒരു പ്രൊഡക്ഷൻ കമ്പനി തന്നെ തുടങ്ങിയിരുന്നു. എന്നെയും അനിയനെയും വച്ച് ഒരു സിനിമ ചെയ്‌തിരുന്നു. പക്ഷേ റിലീസിന് ഡാഡി നിന്നില്ല. അതിപ്പോൾ ഓരോരുത്തർക്കും ഓരോ സമയം ആണല്ലോ. എല്ലാം പൂർത്തീകരിച്ചിട്ടുള്ള ഒരു ജന്മം ഉണ്ടാവില്ലല്ലോ. അങ്ങനെ ഒക്കെയാണ് സമാധാനിക്കുന്നതും സമാധാനിക്കുന്നതും. എല്ലാവരും ഡാഡിയോട് ആയിരുന്നു കൂടുതൽ കമ്മ്യൂണിക്കേറ്റ് ചെയ്‌തിരുന്നത്.

ഡാഡിയുടെ ഒരു കോൾ, അല്ലെങ്കിൽ മെസ്സേജ് വരാത്തതിന്റെ സങ്കടം എനിക്കുണ്ട്. നമ്മൾ അതിനെയൊക്കെ മറികടക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ മമ്മിയെ കാണുമ്പോൾ ഡാഡിയെ ഓർമ്മ വരും. ഡാഡി നമുക്ക് ചുറ്റും ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. പണ്ടൊക്കെ ഞാൻ ആദ്യം മരിക്കണേ എന്നായിരുന്നു വിചാരിച്ചിരുന്നത്. മമ്മിയും അങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ ഡാഡിയാണ് ആദ്യം പോയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+