Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിൽ മാരാരുടെ അച്ഛനും അമ്മയും അല്ല എന്റെ, ബിഗ് ബോസ് കാരണം അന്ന് പണം നഷ്‌ടമായി'; മായ വിശ്വനാഥ്

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഏഴാം സീസണിന് തിരി തെളിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കൃത്യമായ തീയതി ഇതുവരെയും പ്രഖ്യാപിച്ചട്ടില്ലെങ്കിലും ഉടൻ തന്നെ അതിന്റെ ആരംഭം ഉണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതിനിടയിൽ ഇത്തവണത്തെ മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഉയർന്നുകേട്ട പേരുകളിൽ ഒന്നായിരുന്നു മായ വിശ്വനാഥിന്റേത്.

ഇപ്പോഴിതാ ഇത്തവണത്തെ ബിഗ് ബോസ് സീസണിൽ പങ്കെടുക്കുമോ എന്നുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയാണ് മായ വിശ്വനാഥ്‌. പലരുടെയും നിരന്തര ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം അവർ പങ്കുവച്ചത്. മുൻ വർഷങ്ങളിൽ എല്ലാം തന്നെ ബിഗ് ബോസ് അണിയറ പ്രവർത്തകർ താനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ അവർ അന്നൊന്നും പോവാതിരുന്നതിന്റെ കാരണവും വ്യക്തമാക്കി.

mayaviswanathactress

രജിത് കുമാർ പങ്കെടുത്ത സീസണിൽ തന്നെ അവസാന നിമിഷം ഒഴിവാക്കുകയാണ് അവർ ചെയ്‌തത്‌ എന്നും അതുമൂലം തനിക്ക് ഒട്ടേറെ സാമ്പത്തിക നഷ്‌ടം ഉണ്ടായെന്നുമാണ് താരം പറയുന്നത്. ഇതോട് കൂടി ബിഗ് ബോസിൽ പോവുന്ന കാര്യത്തിൽ ഞാനൊരു തീരുമാനം എടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു മായ വിശ്വനാഥിന്റെ പ്രതികരണം.

മായ വിശ്വനാഥിന്റെ വാക്കുകൾ

എന്നോട് കുറച്ച് ദിവസമായി എല്ലാവരും ചോദിക്കുന്നു ബിഗ് ബോസിൽ പോവുന്നതിനെ കുറിച്ച്. പലരും കമന്റുകളാണ് ഇൻസ്‌റ്റഗ്രാമിൽ മെസേജ് അയച്ചും ഒക്കെ ചോദിക്കുന്നുണ്ട്. ഒന്നിനും ഞാൻ റിപ്ലൈ കൊടുത്തിട്ടില്ല. അതുകൊണ്ട് ഇപ്പോൾ ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്. ഞാൻ ബിഗ് ബോസിൽ പങ്കെടുക്കുമോ ഇല്ലയോ എന്നൊക്കെ പറഞ്ഞുകൊണ്ട് ഒരിടത്തും വീഡിയോ ചെയ്‌തിട്ടില്ല. ഇതുവരെയും അതിനെ കുറിച്ച് ഞാൻ പറഞ്ഞില്ല.

ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ കേക്ക് മുറിച്ച് ആഘോഷിക്കുന്ന വേളയിൽ ഞാൻ അവിടെ ഉണ്ടായിരുന്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു, അത് എത്ര പേർ കണ്ടുകാണും എന്ന് എനിക്ക് അറിയില്ല. ഞാൻ ബിഗ് ബോസിലേക്ക് പോവില്ല. എന്നെ ഇഷ്‌ടമുള്ള ഒരുപാട് പേർക്ക് ഞാൻ ബിഗ് ബോസിൽ പോവണമെന്ന് ആഗ്രഹമുണ്ട്. ശരിക്കും അന്നും ഇന്നും, തുടക്കത്തിൽ എനിക്ക് ഇഷ്‌ടമായിരുന്നു. പണ്ട് മുതൽക്കേ ഞാൻ കാണുന്നതാണ്.

ഈ സീസൺ ഒഴിച്ച് ബാക്കി ആറ് സീസണിലും അവർ എന്നെ വിളിച്ചിരുന്നു. ഞാൻ വരില്ലെന്ന് പറയുന്നതിന് കാരണമുണ്ട്. ഡോ. രജിത് കുമാർ സാർ ഉണ്ടായിരുന്ന സീസണിൽ എന്നെ വിളിച്ചിരുന്നു. അന്ന് എന്റെ സിസ്‌റ്ററുടെ മോന്റെ കല്യാണം ആയിരുന്നു. അത് ഞാൻ പറഞ്ഞപ്പോൾ കഴിഞ്ഞിട്ട് നോക്കാമെന്ന് പറഞ്ഞു. അങ്ങനെ അവർ വിളിച്ചിട്ടാണ് ഞാൻ സമ്മതം പറയുന്നത്.

അന്ന് ഏഷ്യാനെറ്റിന്റെ പിആർഒ ആയിരുന്ന പ്രവീൺ ആയിരുന്നു എന്നെ വിളിച്ചത്. പലർക്കും അത് അറിയാമായിരുന്നു ഞാൻ പോവുന്നുവെന്ന്. എല്ലാ ദിവസവും വിളിച്ചോണ്ടിരുന്ന അവർ പെട്ടെന്ന് ഒരു ദിവസം വിളി നിർത്തി. എനിക്ക് അപ്പോൾ ഒരു മെമ്മറി കത്തി. ഇതിന് വേണ്ടി ഞാൻ കൊറേ കാര്യങ്ങൾ വാങ്ങിച്ചു. കൊറേ ഉദ്‌ഘാടന പരിപാടികൾ ഒക്കെ വേണ്ടെന്ന് വച്ചു.

ഇവർക്ക് എന്നോട് പറയാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഞാൻ ഒരുപാട് പൈസ ചിലവാക്കി സാധനങ്ങൾ ഒക്കെ വാങ്ങിയിരുന്നു. അത് അവർക്ക് തന്നെ അറിയാം. കണ്ണിന് അസുഖമായിട്ട് പോയവരെ തിരിച്ചു കയറ്റുകയാണ് എന്നാണ് എന്നോട് പറഞ്ഞത്. പക്ഷേ എങ്ങനെയാണ് അതിൽ അഭിരാമിയും അമൃതയും വന്നത് എന്ന് എനിക്കറിയില്ല. അതിലൊക്കെ ഒരുപാട് കളികൾ ഉണ്ടായിരുന്നു.

ചിലർ പറയുന്നു മുൻപ് അഖിൽ മാരാരും ഇങ്ങനെ വരില്ലെന്ന് പറഞ്ഞിട്ട് പിന്നെ കപ്പടിച്ചു പോയെന്ന്. എന്നാൽ എനിക്ക് അങ്ങനെ ചോദിക്കുന്നവരോട് പറയാനുള്ളത്, അഖിൽ മാരാരുടെ അച്ഛനും അമ്മയും അല്ല എന്റെ അച്ഛനും അമ്മയും. അഖിൽ മാരാരുടെ നിലപാടല്ല മായ വിശ്വനാഥിന്റെ നിലപാട്. എടുക്കുന്ന നിലപാട് മാറ്റില്ല. ഇനി ജീവിക്കാൻ പൈസയില്ലാതെ വന്നാലും ഞാൻ ബിഗ് ബോസിൽ പോവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+