'ഭയങ്കര ഇമോഷണലാണ് ഞാൻ, സിനിമയിൽ സുഹൃത്തുക്കൾ കുറവ്, ആ സംഭവത്തെ ന്യായീകരിക്കുന്നില്ല'; ഷെയ്ൻ നിഗം
മലയാളത്തിലെ യുവതാര നിരയിൽ കരുത്തുറ്റ അഭിനേതാക്കളിൽ ഒരാളാണ് ഷെയ്ൻ നിഗം. പിതാവും മിമിക്രി താരവുമായ അബിയുടെ പാത പിന്തുടർന്ന് അഭിനയ ജീവിതം ആരംഭിച്ച ഷെയ്ൻ തന്റെ പ്രതിഭ പല സിനിമകളിലൂടെയും തെളിയിച്ചതാണ്. തുടക്കത്തിൽ ഡാൻസ് റിയാലിറ്റി ഷോകളിലൂടെയും പിന്നീട് ടെലിവിഷൻ പരമ്പരകളിലും ആയിരുന്നു ഷെയ്ൻ വേഷമിട്ടത്. പിന്നീട് സഹനടൻ വേഷങ്ങളിലൂടെ നായക സ്ഥാനത്തേക്ക് കടക്കുകയായിരുന്നു.
നിലവിൽ യുവതാരങ്ങളിൽ പലരും ഏറെ പ്രതീക്ഷ വയ്ക്കുന്നത് ഷെയ്ൻ നിഗത്തിലാണ്. അത് തെളിയിക്കുന്ന ചില സിനിമകളും അടുത്തകാലത്തായി ഇറങ്ങിയിരുന്നു. ആർഡിഎക്‌സ്, ഇഷ്ഖ് എന്നീ ചിത്രങ്ങള് പ്രിയദർശൻ സംവിധാനം ചെയ്‌ത കൊറോണ പേപ്പേഴ്‌സ് എന്ന സിനിമയും ഒക്കെ ഷെയ്ൻ നിഗത്തിലെ അഭിനേതാവിനെ അടയാളപ്പെടുത്തിയ കഥാപാത്രങ്ങളായിരുന്നു.

എന്നാൽ സിനിമയിൽ ചില വിവാദങ്ങളിലും അദ്ദേഹം ചെന്നുപെട്ടിരുന്നു. മുൻപ് വെയിൽ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ ഷെയ്ൻ നിഗം ഏറെ പഴികേട്ടിരുന്നു. പിന്നീട് ഒത്തുതീർപ്പായി സിനിമ പുറത്തിറങ്ങി എങ്കിലും വേണ്ടത്ര വിജയിച്ചിരുന്നില്ല. ഇപ്പോഴിതാ അതിനെ കുറിച്ചും സിനിമയിലെ മറ്റ് വിശേഷങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ഷെയ്ൻ നിഗം. ദി ന്യൂ ഇന്ത്യൻ എക്പ്രസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഷെയ്ൻ നിഗത്തിന്റെ വാക്കുകൾ
വെയിൽ സിനിമയുടെ ബന്ധപ്പെട്ടുണ്ടായത് ഒരു റിബലിയസ് ആക്റ്റ് ആയിരുന്നു. ഞാന്‍ അതിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല. അങ്ങനെ ആരും ചെയ്യാന്‍ പാടില്ലെന്നേ ഞാന്‍ പറയൂ. അത് നല്ലൊരു കാര്യമല്ല. ദേഷ്യവും അഗ്രഷനും കാരണമാണ് അങ്ങനെ ഞാൻ ചെയ്‌തത്. ഞാന്‍ വളരെ ഇംപള്‍സീവായ വ്യക്തിയല്ല. അതിനും മാത്രം ധൈര്യമുള്ള ഒരാളായി എനിക്ക് തന്നെ എന്നെ കാണാന്‍ സാധിക്കുന്നുമില്ല. പിന്നെ ചില സാഹചര്യങ്ങൾ അങ്ങനെ ആക്കുകയാണ്.
ചില സിനിമകളുടെ സെറ്റുകളില്‍ ഒരു നിശ്ചിത സമയത്ത് വരാന്‍ പറയും. പക്ഷേ, ഒരു മണിക്കൂര്‍ കഴിഞ്ഞാകും ഷോട്ടെടുക്കുക. ചിലപ്പോള്‍ വേഷമൊക്കെ ഇട്ട് തയ്യാറായി, രണ്ട്-രണ്ടര മണിക്കൂര്‍ കഴിഞ്ഞാകും ഷൂട്ട് തുടങ്ങാറുള്ളത്. സെറ്റില്‍ വരുന്നതിലും കാത്തിരിക്കുന്നതിലും ഒന്നും എനിക്ക് ബുദ്ധിമുട്ടില്ല. എന്നാൽ മേക്കപ്പിട്ട് തയ്യാറായി കഴിഞ്ഞാല്‍ ഞാന്‍ മാനസികമായി ആ സീനിലായിരിക്കും.
അങ്ങനെയുള്ളപ്പോൾ ആ സീനിന് വേണ്ട വികാരങ്ങള്‍ മനസിലേക്ക് വന്നിട്ടുണ്ടാകും. വല്ലാതെ വൈകുന്നതോടെ മാഞ്ഞു പോകാന്‍ തുടങ്ങും. കൃത്യ സമയത്ത് വരാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ ഞാന്‍ തയ്യാറായ ശേഷം വലിയ ഇടവേളയില്ലാതെ മുന്നോട്ട് പോകാൻ കഴിയണം. പലപ്പോഴും അപൂര്‍വ്വമായി മാത്രമേ അത്തരം പ്രശ്‌നങ്ങൾ ഉണ്ടായിട്ടുള്ളൂ. ഞാൻ അഭിനയിച്ച മറ്റ് സിനിമകളുടെ സെറ്റുകളിൽ എങ്ങനെ ആയിരുന്നെന്ന് അന്വേഷിച്ചു നോക്കൂ.
സിനിമാ ഇൻഡസ്ട്രിയിൽ എനിക്ക് അധികം സുഹൃത്തുക്കളില്ല. ഇതൊരു പരാതിയായി പറയുന്നതല്ല. പരിപാടികള്‍ക്ക് കാണുമ്പോള്‍ എല്ലാവരോടും സംസാരിക്കും. അതല്ലാതെ ആരുമായും യഥാര്‍ത്ഥ സൗഹൃദങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ എന്റെ സ്‌കൂള്‍കാലത്തെ സൗഹൃദങ്ങള്‍ ഇപ്പോഴുമുണ്ട്. പിന്നെ എന്റെ കുടുംബവും.
സ്‌റ്റേജിലെ വാപ്പച്ചിയെ കണ്ട് ഞാൻ ശരിക്കും അത്ഭുതപ്പെട്ടിട്ടുണ്ട്. അഞ്ച് മിനിറ്റ് കൊണ്ട് ഈ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. വാപ്പച്ചി എങ്ങനെയാണ് അതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് അറിഞ്ഞു കൂടാ. വൺമാൻ ഷോ ഒക്കെ അവതരിപ്പിക്കുമായിരുന്നു. പറവയാണ് വാപ്പച്ചി കണ്ട എന്റെ അവസാന സിനിമ. അന്ന് തിയേറ്ററിൽ ആളുകൾ കൈയടിക്കുമ്പോൾ വാപ്പച്ചി ഭയങ്കര ഹാപ്പി ആയിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്‌തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications