'നിത്യ മേനോനോട് ട്രൂ ലവ് ആയിരുന്നു, ഇന്നത്തെ കാലത്ത് അത് വർക്കാവില്ല, ഇങ്ങോട്ട് വന്നാലും വേണ്ട'; ആറാട്ടണ്ണൻ
സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ സൈബർ ലോകം അടക്കിഭരിക്കുന്ന കാലമാണിത്. ഇൻഫ്ലുവൻസർമാർ, വ്‌ളോഗർമാർ, കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്നിങ്ങനെ പല വിളിപ്പേരുകളിൽ അറിയപ്പെടുന്ന ഇക്കൂട്ടർക്ക് ഇടയിലെ താരതമ്യേന പുതുമുഖങ്ങൾ ആയിരുന്നു ഓൺലൈൻ റിവ്യൂവേഴ്‌സ്. മലയാളത്തിൽ തിയേറ്റർ റിവ്യൂ എന്ന സമ്പ്രദായത്തിന് വഴിമരുന്നിട്ട വ്യക്തികളിൽ ഒരാളായിരുന്നു ആരാധകർ ആറാട്ടണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് വർക്കി.
ബി ഉണ്ണികൃഷ്‌ണൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്‌ത 'ആറാട്ട്' എന്ന ചിത്രത്തിലൂടെ ആയിരുന്നു സന്തോഷ് വർക്കിയെ ലോകം അറിഞ്ഞത്. ചിത്രത്തിൽ അഭിനയിച്ചില്ലെങ്കിലും അതിന്റെ റിവ്യൂ പറഞ്ഞുകൊണ്ട് താരമായ സന്തോഷ് പക്ഷേ ഇതിന് ശേഷം ഒട്ടേറെ വിവാദങ്ങളിൽ ചെന്ന് പെട്ടിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു നടി നിത്യ മേനോനുമായി ബന്ധപ്പെട്ടുള്ളത്.

നിത്യ മേനോനോട് തനിക്ക് പ്രണയം ആണെന്ന് നേരത്തെ സന്തോഷ് വർക്കി തുറന്ന് പറഞ്ഞിരുന്നു. എന്നാൽ സന്തോഷ് വർക്കി തന്നെ നിരന്തരം ശല്യം ചെയ്‌തിരുന്ന വ്യക്തി ആണെന്നായിരുന്നു നിത്യ മേനോൻ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് സന്തോഷിനെതിരെ വലിയ പ്രതിഷേധം ഉയരുകയും പിന്നീട് മറ്റ് നടിമാരോടും സന്തോഷ് ഇതുപോലെ താൽപര്യം പ്രകടിപ്പിച്ചത് ചർച്ചകൾക്ക് വിധേയമാവുകയും ചെയ്‌തിരുന്നു.
ഇപ്പോഴിതാ നിത്യ മേനോനോടുള്ള താൽപര്യത്തെ കുറിച്ച് മനസ് തുറക്കുകയാണ് സന്തോഷ് വർക്കി. വൈറ്റ് സ്വാൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സന്തോഷിന്റെ പ്രതികരണം. ഇനി ഇങ്ങോട്ട് വന്നാലും അവരെ സ്വീകരിക്കാൻ തയ്യാറല്ലെന്നും ഇപ്പോഴത്തെ കാലത്ത് ട്രൂ ലവിന് യാതൊരു സ്ഥാനവും ഇല്ലെന്നുമാണ് സന്തോഷ് വർക്കി പറയുന്നത്.സോഷ്യൽ മീഡിയയിൽ മുഴുവൻ തനിക്ക് തെറി വിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സന്തോഷ് വർക്കി പറയുന്നത് ഇങ്ങനെ
ശരിക്കും എനിക്ക് അന്ന് ജയിലിൽ പോകുന്നതിന് പകരം മുൻകൂർ ജാമ്യം എടുക്കാമായിരുന്നു. അതെനിക്ക് പറ്റിയ ഒരു അബദ്ധം ആയിരുന്നു, ഞാൻ വീട്ടിലേക്ക് പോയതാണ്. ജയിലിലേക്ക് പോയത് വലിയൊരു അനുഭവമായി എന്ന് മാത്രം. അത് ഇത്തിരി പ്രശ്‌നമാണ്, അത്ര കംഫർട്ടബിൾ ആയ കാര്യമല്ല. എനിക്കത് വളരെ നെഗറ്റീവ് ആയി വരുന്നുണ്ടെന്നത് ശരിയാണ്. എല്ലാവരും ബഹുമാനിക്കുന്ന വ്യക്തി ആയിരുന്നു എന്റെ അച്ഛൻ.
ഞാനത് പോസിറ്റീവ് ആയി എടുക്കുകയാണ്. ഉള്ള കാര്യം പറഞ്ഞപ്പോൾ ചിലരൊക്കെ കളിയാക്കി. എന്നെ നന്നായി അനുകരിച്ച ആളുകൾ ഉണ്ടായിരുന്നു. എന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് അടിച്ചുപോയി, ആരൊക്കെയോ ചേർന്ന് റിപ്പോർട്ട് അടിച്ചു. ഞാൻ വല്ല കണ്ടന്റ് ഉള്ള ഇന്റലക്ച്വൽ വീഡിയോസ് ഇട്ടുനോക്കി, അത് കാണാൻ ആർക്കും താൽപര്യം ഉണ്ടായിരുന്നില്ല. ആളുകൾക്ക് കൂടുതലായും വേണ്ടത് മസാലയാണ്. അതാണ് റീച്ച് കൂട്ടാൻ അങ്ങനെയുള്ളത് ഇടുന്നത്.
കേസും മറ്റ് വിഷയങ്ങളും ഒക്കെ വരാൻ കാരണം അത്തരം കണ്ടന്റുകളാണ്. പക്ഷെ അത്തരം കണ്ടന്റുകൾ കാണാൻ ആണ് ആളുകൾ ഉള്ളത്. ഇനി അങ്ങനത്തെ വീഡിയോകൾ ഇടില്ല. ട്രോളുകൾ നല്ല രീതിയിൽ ക്രിയേറ്റിവ് ആയിട്ടാണ് ചെയ്യുന്നത്. അതൊരു നല്ലകാര്യം തന്നെയാണ്. പക്ഷേ പല പെൺകുട്ടികളും ട്രോളുകൾ കണ്ടാണ് എന്നെ വിലയിരുത്തുന്നത്. ഞാൻ ചെയ്യുന്ന നല്ല കാര്യങ്ങൾ അവർ ആരും അറിയാൻ ശ്രമിക്കുന്നില്ല.
ആളുകൾ നെഗറ്റീവ് ആണ്, ട്രോളുകൾ നല്ലത് തന്നെയാണ് പക്ഷേ പലരും അത് കണ്ട് നമ്മളെ കോമാളിയാക്കുകയാണ്. പെരേര ഒക്കെ മനഃപൂർവം കോമാളിയായി നടക്കുകയാണ്. പക്ഷേ നമ്മൾ ഒരിക്കലും അങ്ങനെയല്ല. കമന്റുകൾ എന്തൊക്കെ മോശമായിട്ടാണ് എഴുതുന്നത്. അതിനൊന്നും ഒരു കേസും എടുക്കുന്നില്ല. ഇവിടെ എന്ത് പറഞ്ഞാലും തെറിവിളിയാണ്. എല്ലാ സെലിബ്രിറ്റികളും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്.
പെരേരയുടെ കമന്റ് ബോക്‌സ് കണ്ടാൽ നിങ്ങൾക്ക് ചിരിക്കാം. അവിടെ കണ്ടന്റിനെക്കാൾ തമാശയാവും കമന്റിൽ. പെരേര ശരിക്കും ഒരു സ്‌ട്രെസ് റിലീവർ ആണ്. ആളുകൾ ജോലി കഴിഞ്ഞ് ടെൻഷൻ ഒക്കെ അടിച്ചിരിക്കുമ്പോൾ ഇത് കാണുന്നത് എല്ലാവർക്കും ആശ്വാസമാണ്. ഇടയ്ക്ക് പെരേര എന്റെ വീടിന്റെ മുകളിൽ വന്ന് താമസിക്കാറുണ്ട്.
നിത്യ മേനോനുമായുള്ള പ്രശ്‌നം കഴിഞ്ഞ കാര്യമാണ്. അവരോട് എനിക്ക് വളരെ ട്രൂ ലവ് ആയിരുന്നു. ഈ കാലത്ത് ട്രൂ ലവ് വർക്ക് ആവില്ല. ഇപ്പോഴത്തെ 2കെ കിഡ്‌സ് എല്ലാത്തിലും വളരെ പ്രാക്റ്റിക്കൽ ആണ്. അവർക്ക് ഒന്നും ഒരു വിഷയമല്ല. അവരുടെ പ്രണയമാണ് ഏറ്റവും നല്ലതെന്ന് തോനുന്നു. അവർ ബ്രേക്ക് അപ്പ് ആയാൽ ഇന്ന് വേറെ എങ്കിൽ നാളെ വേറേ നോക്കും. പക്ഷേ, അവരാണ് എന്നെ ഏറ്റവും അധികം കളിയാക്കുന്നത്.
അവരുടെ പ്രശ്‌നം എന്താണെന്ന് വച്ചാൽ കളിയാക്കലുകൾ ഇത്തിരി കൂടുതലാണ്. അത് വിഷമം തോന്നിയിട്ടുണ്ട്. നമ്മളെ അവഗണിക്കുകയാണ്. ഇവർക്ക് അങ്ങനെ ബഹുമാനം ഒന്നും ഇല്ല. അവർക്ക് അവരുടേതായ പോസിറ്റീവുകൾ ഉണ്ട് താനും. നിത്യ മേനോനെ എനിക്ക് മറക്കാൻ കഴിയാത്ത അവസ്ഥ ഒക്കെ വന്നിരുന്നു. അവരെ ഞാൻ അങ്ങനെയാണ് കണ്ടിരുന്നത്.
പക്ഷേ ഇപ്പോൾ അങ്ങനേയില്ല. അവർ ഇങ്ങോട്ട് വന്നാലും ഇനി ഞാൻ സ്വീകരിക്കില്ല. ഇവിടെ സംസാരിച്ചത് കേട്ടപ്പോൾ ഞാൻ ഉദ്ദേശിച്ച തരത്തിലുള്ള പേഴ്‌സണാലിറ്റി അല്ല അവരുടേത്. അത് കഴിഞ്ഞപ്പോൾ എന്റെ ട്രൂ ലവ് ഒക്കെ പോയി. ഇനി അതുകൊണ്ട് ഒരു കാര്യവുമില്ല. ഒരുപാട് സഫർ ചെയ്യേണ്ടി വരും. വളരെ പൈൻഫുൾ ആയിട്ടുമാറും. അതൊരിക്കലും ഇന്നത്തെ കാലത്ത് വർക്ക്ഔട്ട് ആവില്ല.
ഇതുപോലെ വേറെ ഒരാളോടും ഇഷ്‌ടം തോന്നിയിരുന്നു, അവരോട് അത് നേരിട്ട് പറയുകയും ചെയ്‌തു. പക്ഷേ അവർ എൻഗേജ്‌ഡ് ആണെന്നാണ് മറുപടി തന്നത്. ആളുടെ പേരൊന്നും പറയാൻ കഴിയില്ല. അത് അടുത്ത പ്രശ്‌നമാവും ഉണ്ടക്കുക. എനിക്ക് അങ്ങനെ സെലിബ്രിറ്റിസ് എന്നൊന്നും ഇല്ല. അല്ലാത്ത ആളുകളോടും ഞാൻ ഇഷ്‌ടം തുറന്ന് പറഞ്ഞിട്ടുണ്ട്.
പക്ഷേ എനിക്ക് മാത്രം തോന്നിയിട്ട് കാര്യമില്ലലോ, അവർക്ക് കൂടി തോന്നണ്ടേ. ഞാൻ അനാർക്കലിയെ വിളിച്ചിട്ട് കൊറേ കാലമായി. അവർ എന്റെ നല്ല സുഹൃത്ത് ആണ് അവർ. നല്ല ബ്രോഡ് മൈൻഡഡ് ആണ്. നല്ല പെരുമാറ്റമാണ്. ഇവരുടെയൊക്കെ നമ്പർ എന്റെ കൈവശമുണ്ട്. ഇനി ഇപ്പൊ കേസൊക്കെ വന്നത് കൊണ്ട് അവരെയൊക്കെ എങ്ങനെ വിളിക്കാൻ കഴിയുമെന്ന് എനിക്ക് അറിയില്ല. ഇതൊരു നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയല്ലോ.
അതിന് കഴിഞ്ഞിട്ട് ഞാൻ ആരെയും വിളിച്ചിട്ടില്ല. അച്ഛൻ മരിച്ചിട്ട് മൂന്ന് വർഷമായി. അമ്മയ്ക്ക് പ്രായമായി, മമ്മൂട്ടിയുമൊത്ത് പഠിച്ച ആളാണ്, മഹാരാജാസിൽ. അച്ഛനുമായായിരുന്നു കൂടുതൽ അടുപ്പം, പിന്നെ സ്വാഭാവികമായും അമ്മയേയും നമ്മൾ സ്നേഹിക്കുമല്ലോ. കേസ് വന്നത് കൊണ്ട് നാട്ടുകാർ ഒന്നും അധികമായി പ്രതികരിച്ചിട്ടൊന്നുമില്ല.
അലൻ ജോസ് എന്നേക്കാൾ നന്നായി പാട്ട് പാടും, ഡാൻസ് ചെയ്യും. ഓരോ സമയത്ത് ഓരോ കാര്യങ്ങളാണ്. എന്നെപോലെ അല്ല, പുള്ളി കുറച്ചുകൂടി സ്‍മാർട്ട് ആണ്. ഞാൻ അറിയാതെ വൈറൽ ആയ ആളാണ്. പുള്ളി എല്ലാം പ്ലാൻ ചെയ്‌താണ് മുന്നോട്ട് പോവുന്നത്. നന്നായി പണം ഉണ്ടാക്കുന്നുണ്ട് പുള്ളി. ഒരു സ്‌റ്റെപ്പ് കഴിയുമ്പോഴും പുതിയതിലേക്ക് കേറിക്കൊണ്ടിരിക്കുകയാണ് അലൻ ജോസ്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications