Get Updates
Get notified of breaking news, exclusive insights, and must-see stories!

'പലർക്ക് മുൻപിലും കുനിഞ്ഞു നിൽക്കേണ്ടി വന്നിട്ടുണ്ട്, ഇപ്പോഴത് മാറി..'; ലിസ്‌റ്റിൻ സ്‌റ്റീഫൻ

മലയാളത്തിലെ മുൻനിര നിർമ്മാതാവാണ് ലിസ്‌റ്റിൻ സ്‌റ്റീഫൻ. 'മാജിക് ഫ്രെയിംസ്' എന്ന ബാനറിൽ ലിസ്‌റ്റിൻ നിർമ്മിച്ച ഒരുപിടി മികച്ച ചിത്രങ്ങൾ മാത്രം മതി അദ്ദേഹത്ത ഓർക്കാൻ. ഇന്ന് കാണുന്ന പണക്കൊഴുപ്പും മേൽവിലാസവും ഒന്നും ഇല്ലാതിരുന്ന തുടക്കകാലത്തെ കുറിച്ച് മനസ് തുറക്കുകയാണ് ലിസ്‌റ്റിൻ. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് തന്റെ കരിയറിന്റെ ആരംഭത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് അദ്ദേഹം മനസ് തുറന്നത്.

സിനിമയുടെ തുടക്കം കാലം മുതൽ ഇപ്പോൾ വരെ നേരിടുന്ന ചില വെല്ലുവിളികൾ ഉണ്ടെന്ന് ലിസ്‌റ്റിൻ പറയുന്നു. പറഞ്ഞ സമയത്തൊന്നും സിനിമ തീരില്ലെന്നും അത് പോലെ മറ്റ് വെല്ലുവിളികളും തുടക്കകാലത്ത് നേരിടേണ്ടി വന്നെന്നും പറഞ്ഞ ലിസ്‌റ്റിൻ അന്ന് പലർക്ക് മുൻപിലും ഡിപ്ലോമസിക്ക് വേണ്ടി തല കുനിഞ്ഞു നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും വെളിപ്പെടുത്തി.

listin

'വളരെ സ്ട്രഗ്ലിങ് പിരിയഡ് തന്നെയായിരുന്നു തുടക്ക കാലം. ഒരു ആഗ്രഹത്തിന്റെ പുറകെ നമ്മൾ ഇറങ്ങുമ്പോൾ കൈയിൽ ബാക്കപ്പ് ഒന്നും കാണില്ല. വലിയ ആഗ്രഹം മാത്രമേ കാണുകയുള്ളൂ.' അദ്ദേഹം പറയുന്നു. സിനിമ ചെയ്യുമ്പോൾ ബജറ്റ് പ്രതീക്ഷിച്ചതിനും മുകളിൽ പോവുമെന്നും പലപ്പോഴും അവസാന നിമിഷം ആർട്ടിസ്‌റ്റുകളെ മാറ്റുമ്പോൾ ചിലവ് കൂടുമെന്നും ലിസ്‌റ്റിൻ പറയുന്നു.

'നാൽപത് ദിവസത്തേക്ക് പ്ലാൻ ചെയ്‌ത ഷൂട്ട് ചിലപ്പോൾ അറുപത് ദിവസത്തിലേക്ക് നീങ്ങും. പൂർണമായി റിസ്‌കുള്ള ഇന്ഡസ്ട്രിയാണ് സിനിമ. നൂറോ ഇരുന്നൂറോ സിനിമ ഇറങ്ങുമ്പോൾ അതിൽ വെറും അഞ്ച് ശതമാനം മാത്രമേ വിജയിക്കുന്നുള്ളൂ. അത് വെച്ചാണ് ഇൻഡസ്ട്രി മൊത്തം ഓടുന്നത്.'ലിസ്‌റ്റിൻ ചൂണ്ടിക്കാട്ടി.

തുടക്കകാലത്ത് നേരിടേണ്ടി വന്ന വെല്ലുവിളികളും അദ്ദേഹം പങ്കുവച്ചു. 'വലിയ പാരമ്പര്യമില്ലാതെ സിനിമയിലെത്തിയ ആളാണ് ഞാൻ. അങ്ങനെയുള്ളപ്പോൾ തീർച്ചയായും അപകടം മുന്നിൽ കാണും. ഒന്നുമില്ലാതെ നടുറോഡിലായിപ്പോവുന്നതും, നമ്മളെ ആരും മൈൻഡ് ചെയ്യാത്തതും, ഫോൺ വിളിച്ചാൽ എടുക്കാത്തതുമൊക്കെ നമ്മുടെ മനസ്സിൽ വരും' ലിസ്‌റ്റിൻ പറഞ്ഞു.

'ഈ ബോധ്യം ഉള്ളിൽ വച്ചാണ് പലപ്പോഴും പെരുമാറുന്നത്. എങ്കിലും ചിലപ്പോഴൊക്കെ നമ്മൾ കാര്യങ്ങൾ തുറന്നു പറയേണ്ടി വരും. തുടക്ക സമയത്തൊക്കെ പലർക്ക് മുൻപിലും ക്ഷമിച്ച് കുനിഞ്ഞു നിൽക്കുമായിരുന്നു. ഇപ്പോഴതിന്റെ ആവശ്യമില്ല' ലിസ്‌റ്റിൻ തന്റെ അനുഭവം പങ്കുവച്ചു.

മലയാളത്തിൽ പുതുതരംഗ സൃഷ്‌ടിച്ച രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന ചിത്രം നിർമിച്ചു കൊണ്ടാണ് ലിസ്‌റ്റിൻ സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് ഉസ്‌താദ്‌ ഹോട്ടൽ ഉൾപ്പെടെയുള്ള വൻ വിജയമായ ചിത്രങ്ങൾ നിർമ്മിച്ചു കൊണ്ട് മലയാളത്തിൽ ശക്തമായ സാന്നിധ്യമാവുകയിരുന്നു ലിസ്‌റ്റിൻ സ്‌റ്റീഫൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+