'സ്ത്രീകൾ പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന ആണുങ്ങളെ എനിക്കറിയാം, എന്തിനാണ് ഇങ്ങനെ അവർ സഹിക്കുന്നത്?'; മറീന
അഭിനേതാക്കൾക്ക് ഒട്ടും പഞ്ഞമില്ലാത്ത ഇൻഡസ്ട്രിയാണ് മലയാളം. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കഴിവുറ്റ പ്രതിഭകൾ എല്ലാ മേഖലയിലും ജോലിയെടുത്ത മലയാളത്തിൽ നായികമാർ ഒട്ടേറെയുണ്ട്. അതിൽ യുവതാരങ്ങളിൽ ഏറിയ പങ്കും മറ്റ് ഭാഷകളിലും തിളങ്ങുന്നവരാണ്. എന്നാൽ മലയാളത്തിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ച നായികമാരിൽ ഒരാളാണ് മറീന മൈക്കിൾ കുരിശിങ്കൽ. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയാണ് താരം നായികയായി ഉയർന്നുവന്നത്.
ഒമർ ലുലുവിന്റെ ഹാപ്പി വെഡ്ഡിംഗ് അടക്കമുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മറീന. ഈ ചിത്രത്തിൽ മറീന അവതരിപ്പിച്ച വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ ഒരുപിടി വേഷങ്ങൾ താരത്തെ തേടിയെത്തിയിരുന്നു. അഭിനയ രംഗത്ത് മാത്രമല്ല മോഡലിംഗ് പോലെയുള്ളവയിലും സജീവമായിട്ടുള്ള താരം സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ്. എപ്പോഴും ഫോട്ടോസും പോസ്‌റ്റുകളും പങ്കുവയ്ക്കാറുമുണ്ട്.

തന്റെ അഭിപ്രായം എവിടെയും വെട്ടിത്തുറന്ന് പറയാനുള്ള മറീനയുടെ കഴിവ് എടുത്തുപറയേണ്ടതാണ്. പലപ്പോഴും പ്രതികരിക്കേണ്ട വിഷയങ്ങളിൽ തന്റെ അഭിപ്രായം കൃത്യമായി അറിയിക്കാനും അവർ ഒരിക്കലും മടി കാട്ടിയിരുന്നില്ല. ഇപ്പോഴിതാ വ്യക്തി ജീവിതത്തിൽ പല പ്രശ്‌നങ്ങളും നേരിടുമ്പോൾ പ്രതികരിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുകയാണ് താരം, മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
മറീന മൈക്കിളിന്റെ വാക്കുകൾ
ഞാൻ സ്പോട്ടിൽ എന്തുണ്ടായാലും പ്രതികരിക്കുന്ന ആളാണ്. ഞാൻ എപ്പോഴും ആലോചിക്കുന്നത് അറിയാതെ ആൾ നമ്മളെ തട്ടിയിട്ട് പോവുമ്പോൾ പോലും ഒരു ടാറ്റൂ ചെയ്‌ത ഫീലാണ്. ബസിലൊക്കെ കേറി ഒരു ബാഡ് ടച്ച് വന്നാൽ പോലും എന്തോ പോലെയാവും. നമ്മൾ അപ്പൊ പ്രതികരിച്ചാൽ നമ്മുടെ മനസിൽ ചിലതൊക്കെ തോന്നില്ലേ. ഞാനൊരു പ്രതികരണ ശേഷി ഉള്ള ലേഡി ആണെന്ന് സ്വയം തോന്നില്ലേ. ആളുകളുടെ ഇടയിൽ ഈ റിയാക്ഷനുള്ള പ്രാധാന്യം മനസിലാക്കി കൊടുക്കുകയാണ് വേണ്ടത്.
അതിപ്പോൾ കുട്ടികൾ ആണെങ്കിലും അനിയത്തിമാർ ആണെങ്കിലും വീട്ടിൽ പോയി പറഞ്ഞാൽ പ്രശ്‌നമാവും എന്ന് കരുതാതെ, പ്രശ്‌നം ആയാലും കൊഴപ്പമില്ല എന്ന് കരുതുന്ന ആളുകളാണ് നമുക്ക് ഒപ്പം വേണ്ടത് എന്നാണ് ഞാൻ കരുതുന്നത്. എന്റെ വീട്ടിലൊക്കെ അച്ഛനും അമ്മയും വളരെ സാധുക്കളായിരുന്നു. എന്ത് വന്നാലും സാരമില്ല മോളേ അത് വിട്ടേക്കൂ എന്ന് പറയുന്ന ആളുകളായിരുന്നു എന്റെ വീട്ടുകാർ.
പിന്നെ എനിക്ക് തന്നെ തോന്നി ഞാൻ റിയാക്റ്റ് ചെയ്‌താൽ മാത്രമേ കാര്യം നടക്കൂ എന്ന്. അങ്ങനെ ഞാൻ എന്നെ മോൾഡ് ചെയ്‌ത് എടുത്തതാണ്. എല്ലാര്ക്കും ചിലപ്പോൾ അങ്ങനെ ആവണമെന്നില്ല. ആരെങ്കിലും കേറി പിടിക്കുമ്പോൾ മുഖത്ത് ഒരെണ്ണം കൊടുക്കാനുള്ള അവസ്ഥ എല്ലാർക്കും ഉണ്ടാവില്ല. എനിക്ക് പരിചയമുള്ള ബന്ധു കയറി പിടിക്കുന്നതും പരിചയമില്ലാത്ത ആള് കേറി പിടിക്കുന്നതും രണ്ടും രണ്ടാണ്.
ബന്ധുവായിട്ടുള്ള ഒരാൾ എന്നോട് അങ്ങനെ ചെയ്യുമ്പോൾ ഇയാൾ എന്താ ഇങ്ങനെ ചെയ്യുന്നത് എന്നായിരിക്കും ആദ്യം എനിക്ക് തോന്നുക. മറ്റേ ആളോട് പക്ഷേ ആ ഇമോഷണൽ അറ്റാച്ച്മെന്റ് ഉണ്ടാവില്ല. അപ്പൊ എനിക്ക് നല്ലോണം കൊടുക്കാൻ പറ്റും. പിന്നീട് മെന്റലി സ്ട്രോങ്ങ് ആയി വരാനുള്ള ട്രെയിനിംഗ് ആണ് ശരിക്കും ആവശ്യം. അങ്ങനെ വേണം ട്രെയിനിംഗ് കൊടുക്കാൻ.
ട്രോമ എന്നൊക്കെ പറയുമ്പോൾ ഒരു ഷെയിം പോലെയാണ്. ആണുങ്ങളും ഇതുപോലെ ട്രോമാട്ടൈസ് ആയി നടക്കുന്നവരെ എനിക്ക് അറിയാം. ഫാമിലിയിൽ ആയാലും റിലേഷനിൽ ആയാലും പ്രശ്‌നങ്ങളുള്ളവർ. സ്ത്രീകൾ പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന ആണുങ്ങളെ എനിക്കറിയാം. പക്ഷേ, എന്തിനാണ് ഇത് ഇങ്ങനെ സഹിക്കുന്നതെന്ന് ചോദിച്ചാൽ അവർക്ക് ഉത്തരമില്ല.












Click it and Unblock the Notifications