'മോഹൻലാൽ വിഗ് വയ്ക്കാതെ പുറത്തിറങ്ങിയത് ഞാൻ കണ്ടിട്ടുണ്ട്, രജനീകാന്ത് ഇന്റർവ്യൂ തരില്ലെന്ന് പറഞ്ഞു'; രാമു
ഇന്നത്തെ കാലത്ത് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് മലയാള സിനിമ കടന്നുപോവുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒരുവിധത്തിൽ കെട്ടടങ്ങിയപ്പോഴാണ് നിർമ്മാതാക്കൾ പ്രതിഷേധവുമായി രംഗത്ത് വന്നത്. സിനിമയിൽ നിർമ്മാണ ചിലവ് ഉയരുന്നതും താരങ്ങളും പ്രതിഫലവും തിയറ്റർ കളക്ഷനിലെ ഇടിവും ഉൾപ്പെടെ എടുത്തുപറഞ്ഞു കൊണ്ടായിരുന്നു അവരുടെ പ്രതിഷേധം. അത് അടങ്ങിയപ്പോൾ പിന്നാലെ അടുത്ത പ്രശ്‌നമെത്തി.
താരങ്ങളുടെ ലഹരി ഉപയോഗമായിരുന്നു പ്രധാന വിഷയം. ഇതിനൊപ്പം യുവതാരങ്ങൾ തുടർച്ചയായി അച്ചടക്ക ലംഘനം നടത്തുന്നതും വലിയ ചർച്ചയായി. പല സിനിമകളും ഇതുമൂലം വൈകുന്നുവെന്നു ചിലത് ഉപേക്ഷിക്കേണ്ടി വരുന്നുവെന്നുമായിരുന്നു പ്രധാന ആക്ഷേപം. ഇപ്പോഴിതാ ശരി വയ്ക്കുകയാണ് നടനും പ്രൊഡക്ഷൻ കൺട്രോളറുമായ രാമു മംഗലപള്ളി.

മാസ്‌റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാരണത്താൽ പല സിനിമകളും പെട്ടിയിലായി എന്നാണ് രാമു പറയുന്നത്. ഇപ്പോഴത്തെ യുവതാരങ്ങൾ മദ്യമല്ല മറ്റ് പലതുമാണ് വേണ്ടതെന്നും രാമു പറയുന്നു. രജനീകാന്തുമായി കണ്ടുമുട്ടിയ രസകരമായ ഒരു അനുഭവവും രാമു പങ്കുവച്ചു.
രാമു മംഗലപള്ളിയുടെ വാക്കുകൾ
ഞാൻ പണ്ട് മദ്രാസിൽ തെണ്ടികൊണ്ടിരിക്കുന്ന സമയത്ത് ഒരു മാഗസിന് വേണ്ടി എഴുതുമായിരുന്നു. അതിന് ഒരു ഇന്റർവ്യൂവിന് വേണ്ടി രജനീകാന്തിന്റെ സെറ്റിൽ പോയി. അവിടെ പോയപ്പോൾ രജനി സാർ സോഫയിൽ കാല് മടക്കിവച്ച് ഇരിക്കുകയാണ്. അന്ന് ക്യാരാവാനും മറ്റുമൊന്നും ഇല്ല. അത് വേണ്ടായിരുന്നു താനും. ഞാൻ അങ്ങോട്ട് കയറി ചെന്നു. തെലുഗു പടമായിരുന്നു, രജനി സാർ ഇൻസ്‌പെക്ടർ വേഷത്തിലും. എന്നെ കണ്ടതും പുള്ളി കാലെടുത്ത് താഴെ വച്ചു.
എനിക്ക് ഒരിക്കലും ജീവിതത്തിൽ മറക്കാൻ കഴിയില്ല അത്. കൊച്ചു പയ്യനായിരുന്നു ഞാൻ. കാര്യമൊക്കെ ഞാൻ പുള്ളിയോട് പറഞ്ഞു. ഇങ്ങനെയാണ് സംഭവം എന്നൊക്കെ. ഇവിടുത്തെ ഒരു വീക്കിലിക്ക് വേണ്ടി ഒരു ഇന്റർവ്യൂ തന്നാൽ വലിയ സന്തോഷമെന്ന് പറഞ്ഞു. എന്റെ പേരും നാടുമൊക്കെ പറഞ്ഞു. അതൊക്കെ കഴിഞ്ഞ ശേഷം പുള്ളി പറഞ്ഞു, ഞാൻ അങ്ങനെ ഇന്റർവ്യൂ ഒന്നും കൊടുക്കാറില്ല, തമിഴിന് ആയാലും. അതുകൊണ്ട് ഒഴിവാക്കണം എന്ന് പറഞ്ഞു.
വളരെ മര്യാദയോടെയാണ് അദ്ദേഹം പറഞ്ഞത്. അത് കേട്ടപ്പോൾ ഞാൻ പതുക്കെ എണീറ്റു. എന്നെ നോക്കിയിട്ട് പറഞ്ഞു, ഞാൻ ഇന്റർവ്യൂ തരില്ലെന്നല്ലേ പറഞ്ഞുള്ളൂ, നിങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞോ എന്ന്. ഇരിക്കാൻ പറഞ്ഞു, ഇത് കേട്ടപ്പോൾ ചായയും ബജിയും ലഡുവും ഒക്കെ വന്നു. ഒരുപാട് നേരം അദ്ദേഹത്തോട് സംസാരിച്ചു. അന്ന് മൊബൈൽ ഒന്നും ഇല്ലാത്തത് കൊണ്ട് എനിക്ക് ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല.
രജനീകാന്ത് മനുഷ്യത്വമുള്ള ആളാണ്, പുള്ളി വിഗ് ഇല്ലാതെയും നരച്ച മുടിയുമായും ഒക്കെ വന്നാലും അതൊന്നും അദ്ദേഹത്തിന് ഒരു പ്രശ്‌നം അല്ല. അത്രയും ഉയരത്തിൽ നിൽക്കുന്ന ആളാണ് പുള്ളി. മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഒക്കെ അവരുടെ താൽപര്യത്തിന് അല്ലേ നടക്കുക. അതിനെ കുറിച്ചൊക്കെ അവർക്കല്ലേ തോന്നണ്ടത്.
എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇപ്പൊ അടുത്ത് തന്നെ ലാലേട്ടൻ ഒരു വിഗും ഇല്ലാതെ പുറത്തിറങ്ങിയത് ഞാൻ കണ്ടിട്ടുണ്ട്. കെപിഎസി ലളിത ചേച്ചി മരിച്ചപ്പോൾ രാത്രിയാണ് ലാലേട്ടൻ വന്നത്, വിഗ് ഒന്നും ഉണ്ടായിരുന്നില്ല. പുള്ളി അങ്ങനെ തന്നെ ഇതേ രൂപത്തിൽ ഒരു പടത്തിലും അഭിനയിച്ചിട്ടുണ്ട്, പ്രണയം. അവർക്ക് ആളുകൾ അങ്ങനെ കാണുന്നതാവും ഇഷ്‌ടം.
ഇപ്പോഴത്തെ താരങ്ങളിൽ കുഴപ്പങ്ങൾ ഉള്ളവരുണ്ട്, അവർക്ക് മദ്യം ഒന്നും ആയിരിക്കില്ല വേണ്ടത്, മറ്റ് പലതുമാണ്. വൈകിയെത്തി ഷൂട്ട് ഒക്കെ നിർത്തി വയ്‌ക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. അവർ താമസിച്ചു വരും, ആരും അവരോട് ചോദിയ്ക്കാൻ വരില്ല. അതെന്താണ് എന്ന് എനിക്ക് മനസിലാവുന്നില്ല. ഇപ്പോൾ അങ്ങനത്തെ ഫോർമാലിറ്റി ഒന്നുമില്ല. പണം ഉണ്ടെങ്കിൽ ഇതൊന്നും ഒരു വിഷയവുമില്ല.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications