Get Updates
Get notified of breaking news, exclusive insights, and must-see stories!

'മണിയൻപിള്ള രാജുവിനോട് അത് നശിപ്പിക്കണമെന്ന് അന്നേ പറഞ്ഞിരുന്നു, വിനായകന് നല്ലൊരു ഹൃദയമുണ്ട്'; സുനിൽ പരമേശ്വരൻ

മലയാളത്തിലെ ഫാന്റസി ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയമായ സിനിമയായിരുന്നു അനന്തഭദ്രം. സന്തോഷ് ശിവൻ സംവിധാനം ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എഴുത്തുകാരൻ കൂടിയായിരുന്ന സുനിൽ പരമേശ്വരനാണ്. അനന്തഭദ്രം അടക്കമുള്ള ഒരുപിടി ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ച അദ്ദേഹം നിരവധി നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ പലതും പിൽക്കാലത്ത് സിനിമകളായി മാറുകയും ചെയ്‌തിരുന്നു.

എന്നാൽ അടുത്തിടെ ഭ്രമയുഗം എന്ന സിനിമയിൽ അഭിനയിച്ചതാണ് മമ്മൂട്ടിക്ക് രോഗം വരാൻ കാരണമെന്ന് സുനിൽ പരമേശ്വരൻ ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത് വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയുടെ സുഹൃത്തിന് ഇതിനെ കുറിച്ച് താൻ മുന്നറിയിപ്പ് തന്നിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ തന്റെ നടക്കാതെ പോയ ചില ചിത്രങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.

sunilparameswaranvinayakan

എന്നാൽ ഇപ്പോഴിതാ നടൻ വിനായകനെ കുറിച്ച് സംസാരിക്കുകയാണ് സുനിൽ പരമേശ്വരൻ. വിനായകന് കാക്കകളുമായി ബന്ധമുണ്ടെന്നാണ് സുനിൽ പരമേശ്വരൻ പറയുന്നത്. പെട്ടെന്ന് പ്രതികരിക്കുമെങ്കിലും അദ്ദേഹത്തിന്റെ മനസിന്റെ ഉള്ളിൽ നന്മകൾ ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഡിഎൻഎ ന്യൂസിലൂടെ ആയിരുന്നു സുനിൽ പരമേശ്വരന്റെ പ്രതികരണം. അനന്തഭദ്രത്തിലെ ഒരു കാര്യവും അദ്ദേഹം അഭിമുഖത്തിനിടെ പറഞ്ഞു.

സുനിൽ പരമേശ്വരന്റെ വാക്കുകൾ

ഭ്രമയുഗം എന്ന സിനിമയെ കുറിച്ച് ഞാൻ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ രോഗ കാരണമല്ല, ചില സീക്വൻസിൽ നമ്മൾ വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പറഞ്ഞത്. സംശയം ഉണ്ടെങ്കിൽ നിങ്ങൾക്ക് പിന്നിലേക്ക് പോവാം. ഇപ്പോൾ ലാലേട്ടന്റെ അടുത്ത്, മാടൻപുലി എന്ന സിനിമയെ കുറിച്ച് സംസാരിക്കാനായി മേജർ രവിയേയും കൂട്ടി പോയാൽ പുള്ളി സമ്മതിക്കില്ല. കാരണം പുള്ളിക്ക് പഴയ അനുഭവങ്ങളുണ്ട്.

അനന്തഭദ്രത്തിൽ എണ്ണദ്രോണിക്ക് അകത്ത് ആള് കിടക്കുന്ന സീക്വൻസുകൾ ഉണ്ടായിരുന്നു. എണ്ണദ്രോണി എന്നാണ് അതിന് പറയുക. അത് പൊളിച്ചു കളയണമെന്ന് ഞാൻ പറഞ്ഞിരുന്നു. കാരണം അത് ആരെങ്കിലും എടുത്ത് വിറ്റാൽ, തമാശയ്ക്ക് ആയിട്ട് വീട്ടിൽ കൊണ്ട് വച്ചാൽ രോഗ ദുരിതങ്ങളുമായി വീട്ടിൽ കിടക്കുമെന്നാണ്. ഞാൻ അതുകൊണ്ട് മണിയൻപിള്ള രാജുവിനോട് അന്നേ പറഞ്ഞിരുന്നു നശിപ്പിച്ചു കളയാൻ.

വെറുതെ യൂട്യൂബിൽ ആളെ കൂട്ടാൻ വേണ്ടി പറഞ്ഞതല്ല ഞാൻ. ഇത്തരം താന്ത്രിക കർമ്മങ്ങളെ കുറിച്ച് നന്നായി അറിയുന്ന ആളെന്ന നിലയിൽ ഇതൊക്കെ ആളുകൾ അറിയണമെന്ന് തോന്നിയത് കൊണ്ട് പറഞ്ഞതാണ്. ഇതിലേക്ക് വരുന്നതിന് മുൻപ് വിനായകൻ എന്ന നടനെ കുറിച്ച് വലിയ കിംവദന്തികൾ ഉയരുന്നുണ്ട്.

ഒരുപാട് പേർ ചേർന്ന് അദ്ദേഹത്തെ ചുറ്റും നിന്ന് ആക്രമിക്കുന്നു, വിനായകൻ ഒരു ഭാഗത്ത് നിന്ന് ഒറ്റയ്ക്ക് നേരിടുന്നു. എന്തുകൊണ്ടാണ് വിനായകന് ഇത്രയധികം പ്രശ്‌നങ്ങൾ ഉണ്ടാവുന്നു എന്ന് ഞാൻ ചിന്തിച്ചു. ലക്ഷണ ശാസ്ത്ര പ്രകാരം ഞാൻ നോക്കി. കാക്കകൾ കരയുന്ന ശബ്‌ദമാണ് കേൾക്കുന്നത്. കാക്കകളുമായി അദ്ദേഹത്തിന് ബന്ധമുണ്ട്.

അദ്ദേഹം ഒരിക്കലും മറ്റ് മനുഷ്യന്മാരുമായിട്ട് കൂടൂല. കാക്കകൾ നമ്മൾ ചോറ് കൊടുത്താൽ അത് കഴിച്ചിട്ട് അങ്ങ് പറന്നുപോവും. അദ്ദേഹത്തിന് പൊരുത്തപ്പെടാൻ കഴിയില്ല. അത് നമ്മൾ തിരിച്ചറിയണം. അദ്ദേഹം പ്രതികരിക്കും, ഇഷ്‌ടമുള്ളത് പറയും. വിനായകൻ എന്ന് പറയുന്ന നടൻ ക്രൂരനായ വില്ലനെ ഒക്കെ അവതരിപ്പിക്കുമെങ്കിൽ പോലും അദ്ദേഹത്തിന് ഒരു നന്മയുള്ള മനസുണ്ടെന്ന് ചിന്തിക്കാനാണ് ഇഷ്‌ടം.

നാളെ ചിലപ്പോൾ എന്നെയും ചീത്ത വിളിച്ചേക്കും. പക്ഷേ എത്രയൊക്കെ ചീത്ത വിളിച്ചെന്ന് പറഞ്ഞാലും അയാൾ പറയുന്ന ചില കാര്യങ്ങൾ മാറ്റിവച്ച് നോക്കിയാൽ അത് ശരിയാണെന്ന് തോന്നും. വിനായകൻ എന്ന നടനെയും അദ്ദേഹം പറയുന്ന കാര്യങ്ങളെയും പൂർണമായി നമുക്ക് തള്ളി കളയാൻ കഴിയില്ല. സോക്രട്ടീസിനെ പോലും വിഷം കൊടുത്ത് കൊന്ന ലോകമാണ് നമുക്ക് മുന്നിലുള്ളത് എന്ന് ഓർക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+