മദ്യത്തിന് അടിമയായിരുന്നു: ഏത് സമയവും മദ്യപിക്കണം; പക്ഷെ.. നടി ശ്രുതി ഹാസന്‍ തുറന്ന് പറയുന്നു
നടിയും ഗായികയുമായ ശ്രുതി ഹാസനെ സംബന്ധിച്ചിടത്തോളം 2023 ഏറെ മികച്ച വർഷമാണ്. വീര സിംഹ റെഡ്ഡി, വാൾട്ടയർ വീരയ്യ എന്നീ രണ്ട് ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രങ്ങളിൽ അവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മറ്റൊരു നിരൂപക പ്രശംസ നേടിയ ഹിറ്റ് സിനിമയായ ഹായ് നാനയിൽ അതിഥി വേഷം ചെയ്യുകയും ചെയ്തു. കൂടാതെ താരത്തിന്റെ മൂന്നാമത്തെ സോളോ ഗാനമായ "മോൺസ്റ്റർ മെഷീൻ" ഈ വർഷം പുറത്തിറങ്ങുകയും ചെയ്തു.
കെജിഎഫ് - 2വിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാർ പാർട്ട് - 1 ആണ് ശ്രുതി ഹാസന്റെതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്. ചിത്രം ഡിസംബർ 22 ന് റീലിസ് ചെയ്യും. ഇതിനിടെയാണ്, എന്തുകൊണ്ടാണ് താൻ മദ്യപാനം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും ശാന്തതയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചും ശ്രുതി ഹാസന്‍ തുറന്ന് പറയുന്നത്.

അൺട്രിഗർഡ് വിത്ത് അമിൻജാസുമായുള്ള ഒരു ചാറ്റിനിടെയാണ് ഇക്കാര്യങ്ങള്‍ ശ്രുതി ഹാസന്‍ തുറന്ന് പറയുന്നത്. "നേരത്തെ ഞാന്‍ മദ്യപാനത്തിന് അടിമയായിരുന്നു. എന്നാൽ ഇപ്പോൾ എട്ടു വർഷമായി ഞാൻ മദ്യപിക്കാറില്ല. പാര്‍ട്ടികളോട് എതിര്‍പ്പില്ല. എന്നാല്‍ മദ്യപിക്കാത്ത ഒരാളെ പാര്‍ട്ടികളില്‍ സഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. മദ്യം ഒഴിവാക്കിയതോടെ പശ്ചാത്താപമോ ഹാങ് ഓവറോ ഇല്ല" ശ്രുതി പറയുന്നു.
അതേസമയം മദ്യപിക്കുന്നവരെ അതിന്‍റെ പേരില്‍ താന്‍ ജഡ്ജ് ചെയ്യില്ല. മദ്യം എന്റ ജീവിതത്തിലെ വലിയൊരു ഘടകമായിരുന്നു. എന്നാല്‍ ഒരു ഘട്ടതിന് ശേഷമാണ് മദ്യപാനം തനിക്ക് നല്ലതൊന്നും ചെയ്യുന്നില്ലെന്ന് മനസ്സിലായത്. ആ സമയത്ത് ഞാന്‍ എപ്പോഴും മദ്യത്തിന്‍റെ ഹാങ് ഓവറിലായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്ന് ഏത് സമയവും മദ്യപിക്കാന്‍ ആഗ്രഹിച്ചിരുന്നു.
ഞാന്‍ പുക വലിക്കാറില്ല. സിഗരറ്റ് വലി ഏറ്റവും മോശമാണ്. ഇതുവരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. നിരന്തരം പാർട്ടികളിലേക്ക് ക്ഷണിക്കുന്നതിലൂടെ തന്റെ മദ്യപാനശീലം വഷളാക്കുന്ന പലരിൽ നിന്നും, പ്രത്യേകിച്ച് ഫ്രീലോഡർമാരിൽ നിന്നും അകന്നുനിൽക്കാനാണ് താൻ ഈ നടപടി സ്വീകരിച്ചതെന്നും ശ്രുതി പങ്കുവെച്ചു. "ഇതും സുബോധത്തിന്റെ ഭാഗമാണ്," അവൾ അഭിപ്രായപ്പെട്ടു.
കമൽഹാസന്റെയും സരികയുടെയും മകളായ ശ്രുതി തന്റെ അച്ഛൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഭരതന്റെ തേവർ മകനുവേണ്ടി ഇളയരാജ രചിച്ച "പൊട്രി പാടടി പൊന്നേ" എന്ന ഗാനത്തിന് ശബ്ദം നൽകിയാണ് സിനിമാ ലോകത്തേക്ക് കടന്ന് വന്നത്. കമലിന്റെ ഹേ റാം എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്.












Click it and Unblock the Notifications