Get Updates
Get notified of breaking news, exclusive insights, and must-see stories!

'മീശ മാധവനിൽ പൊരിവെയിലത്ത് അഭിനയിച്ചതിന് തന്നത് വെറും 200 രൂപ, എന്നെ പൈപ്പ് വെള്ളം കുടിപ്പിച്ചു'; കവിരാജ്

മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു കവിരാജ്. സിനിമയിലും സീരിയലുകളിലും ആൽബങ്ങളിലും ഒക്കെ തന്റേതായ ഇരിപ്പിടം കവിരാജ് ഉറപ്പിച്ചിരുന്നു. ഒരുകാലത്ത് ദിലീപിന്റെ ചിത്രങ്ങളിൽ എല്ലാം തന്നെ സജീവ സാന്നിധ്യമായിരുന്നു താരം. എന്നാൽ ഇപ്പോൾ ആത്മീയതയിലാണ് കവിരാജ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇപ്പോഴിതാ അഭിനയ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് കവിരാജ്. മൂവി വേൾഡ് ഒറിജിനൽസിനോട് സംസാരിക്കുകയായിരുന്നു കവിരാജ്.

കാവിരാജിന്റെ വാക്കുകൾ

കല്യാണരാമനിൽ ഞാൻ വരുമ്പോൾ സിനിമയിലും സീരിയലിലും ഒക്കെ അഭിനയിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. അന്ന് ഞാൻ ഒരു സീരിയൽ ചെയ്യുകയായിരുന്നു. അന്നത്തെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവുകൾ ഇന്നത്തെ പോലെ ആയിരുന്നില്ല. കൃത്യമായി ഒരു അഭിനേതാവിനെ എത്തിക്കാൻ ശേഷിയുണ്ടായിരുന്നു. കല്യാണരാമനിൽ ഇന്നത്തെ ഫൈറ്റ് മാസ്‌റ്റർ ഒക്കെ ആയിട്ടുള്ള അഷ്‌റഫ് ഗുരുക്കൾ സാർ ആയിരുന്നു പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്.

kavirajactor

അന്നൊക്കെ നിന്ന് തിരിയാൻ നേരം ഉണ്ടായിരുന്നില്ല. അത്ര വലിയ ആർട്ടിസ്‌റ്റ് ഒന്നും ആയിട്ടല്ല. പക്ഷേ അന്ന് അത്രയും കഷ്‌ടപെടേണ്ടി വന്നിരുന്നു. അന്ന് അവർ ആദ്യം വിളിച്ചപ്പോൾ ഞാൻ പറ്റില്ലെന്ന് പറഞ്ഞിരുന്നു. അഷ്‌റഫ് ഗുരുക്കൾ സാർ ആയിരുന്നു വിളിച്ചത്, പിന്നെ സീരിയലിൽ നിന്ന് വിട്ടപ്പോഴാണ് ഞാൻ പോയത്. പുലർച്ചെ ഷൂട്ട് നടക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ കോസ്‌റ്റ്യൂം ഒക്കെ ചെയ്‌ത്‌ വന്നുനിന്നു.

അവിടെ നിന്ന് ഷാഫി സാർ ചോദിച്ചു, നിനക്ക് ആദ്യം വിളിച്ചപ്പോൾ പറ്റില്ലെന്ന് പറഞ്ഞിരുന്നു അല്ലേ എന്ന്. അവരൊക്കെ ഇടുക്കി ചിന്തിക്കുന്ന ആളുകൾ ആയിരുന്നു. എന്താണെന്ന് വച്ചാൽ അവരൊക്കെ ഒരു വലയത്തിന് ഉള്ളിലായിരുന്നു. പുറത്ത് ഇറങ്ങി നടന്ന് ശീലമുള്ള ആൾക്കാർ അല്ലാലോ. അപ്പോഴത്തേക്കും ജാഡയായോ എന്നൊക്കെ അദ്ദേഹം ചിന്തിച്ചിരുന്നു.

തെങ്കാശിപട്ടണത്തിന് എനിക്ക് പണം തന്നിരുന്നു. ഒരു ഡയലോഗ് പോലുമില്ലാതെ ആയിട്ടും ലാൽ സാർ പണം തന്നു. എന്നാൽ എനിക്ക് മീശമാധവനിൽ കാര്യമായി ഒന്നും കിട്ടിയില്ല. അന്ന് പൊരിവെയിലത്ത് ഒന്നര മാസത്തോളം ഷൂട്ട് ചെയ്‌തിരുന്നു. എന്നിട്ടും അന്ന് മഹാ സുബൈർ എന്ന് പറയുന്ന പ്രൊഡ്യൂസർ വെറും 200 രൂപ വണ്ടിക്കൂലി ആണ് തന്നത്.

പൊള്ളാച്ചിയിൽ നിന്ന് ആലപ്പുഴയിലേക്ക് ഉള്ള വണ്ടിക്കൂലി ആയിട്ടാണ് ആ പൈസ തന്നത്. അന്ന് ഒരുപാട് കഷ്‌ടപ്പെട്ട് ആയിരുന്നു അന്ന് ഷൂട്ട് ചെയ്‌തത്‌. എന്നിട്ട് പിന്നെ ആറുമാസം കഴിഞ്ഞ് മാത്രം മാറാൻ കഴിയുന്ന 5000 രൂപയുടെ ചെക്കും തന്നിരുന്നു. അതും ടെക്‌നിക്കൽ സൈഡ് ഒക്കെ കഴിഞ്ഞ്, റീലിസായി ആറുമാസം കഴിഞ്ഞാണ് ആ പണം കിട്ടുക, അന്നത്തെ സമ്പാദ്യം അതായിരുന്നു.

അന്ന് ചോദിയ്ക്കാൻ ഉള്ള ഒരു ഇതുണ്ടായിരുന്നില്ല. ഒരു മൂന്ന് നാല് വർഷങ്ങൾക്ക് ശേഷം നമ്മുടെ ചിപ്പി രഞ്ജിത്ത് ഏട്ടന്റെ കൺട്രോളർ ആയി അവിടെ അഷ്‌റഫ് ഗുരുക്കൾ എത്തിയിരുന്നു. വന്നപ്പോൾ കൃത്യമായി ഞാനുമായി നല്ല ഇഷ്‌ടത്തിലായി. അപ്പോഴാണ് പുള്ളി പറയുന്നത് അങ്ങേര് പറഞ്ഞിട്ടായിരുന്നു അന്ന് എന്റെ പ്രതിഫലം കല്യാണരാമനിൽ 10,000 രൂപയിൽ നിന്ന് വെറും 2500 രൂപയിലേക്ക് ആക്കിയത്.

അന്ന് ലൊക്കേഷനിൽ എന്നെ കണ്ടിട്ട് മൈൻഡ് ചെയ്യാതെ നിന്നപ്പോൾ അങ്ങനെ ചെയ്‌തുവെന്ന് അദ്ദേഹം പറഞ്ഞു. അന്ന് പ്രൊഡക്ഷനിൽ പിള്ളേർ രണ്ട് പോക്കറ്റിലും രണ്ട് കുപ്പി വെള്ളവുമായി നടക്കുമായിരുന്നു. ഒന്നിൽ മിനറൽ വാട്ടറും മറ്റൊന്നിൽ പൈപ്പ് വെള്ളവുമായിരുന്നു. ഇദ്ദേഹം അവരോട് പറഞ്ഞു വിട്ടത് കാവിരാജിന് പൈപ്പ് വെള്ളമേ കൊടുക്കാവൂ എന്ന്. എന്നെ പീഡിപ്പിച്ചതിൽ അവർ സന്തോഷിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+