Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂക്ക ആ കാര്യം ഓർത്തെടുത്ത് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി, സകല ദൈവങ്ങളെയും വിളിച്ചാണ് അഭിനയിച്ചത്'; പ്രിയങ്ക

ഹാസ്യവേഷങ്ങൾ കൈകാര്യം ചെയ്യുന്ന മലയാള സിനിമയിലെ അഭിനേത്രിമാർ വളരെ കുറവാണെങ്കിലും ഉള്ളവർ എല്ലാവരും മികച്ച രീതിയിൽ പ്രതിഭാധനരാണ്. മുൻപ് ജഗതി ശ്രീകുമാർ, ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്‌ണൻ എന്നിങ്ങനെ മികച്ച രീതിയിൽ ഹാസ്യവേഷങ്ങൾ കൈകാര്യം ചെയ്‌തിരുന്ന നടന്മാർക്ക് ഒപ്പം നല്ല രീതിയിൽ പ്രകടനം പുറത്തെടുത്ത കെപിഎസി ലളിത, കൽപ്പന, ബിന്ദു പണിക്കർ എന്നിവർ ശ്രദ്ധ നേടിയിരുന്നു.

ഈ നിരയിൽ തന്റെ സ്ഥാനം സ്വന്തമാക്കിയ നടിമാരിൽ ഒരാളായിരുന്നു പ്രിയങ്ക. ജഗതിക്കും ഇന്നസെന്റിനും കലാഭവൻ മണിയ്ക്കും ഒക്കെ ഒപ്പം ഒട്ടേറെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തിട്ടുള്ള പ്രിയങ്ക മൂന്ന് പതിറ്റാണ്ടിൽ അധികമായി സിനിമയിൽ സജീവമാണ്. ഇടക്കാലത്ത് സീരിയലുകളിലും ഒരു കൈ നോക്കിയ പ്രിയങ്ക അവിടെയും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

priyankaanoopmammootty

പരിഭവം പാർവതി എന്ന കോമിക് പരിപാടിയിലൂടെയാണ് എല്ലാവർക്കും പ്രിയങ്കരിയാണ് അവർ. ഇപ്പോഴിതാ സിനിമാ ജീവിതത്തിലെ ചില അനുഭവങ്ങൾ തുറന്ന് പറയുകയാണ് അവർ. മാന്നാർ മത്തായി സ്‌പീക്കിങ് എന്ന ചിത്രത്തിൽ വളരെ ബുദ്ധിമുട്ടിയാണ് അനുഭവിച്ചതെന്ന് താരം പറയുന്നു. മമ്മൂട്ടിയെ കുറിച്ചും പ്രിയങ്ക മനസ് തുറന്നു. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രിയങ്കയുടെ പ്രതികരണം.

പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ

സിനിമാ ഫീൽഡിൽ ഞാൻ ഏറ്റവും അധികം ദൈവത്തെ വിളിച്ച ഒരേയൊരു പടമാണ് മാന്നാർ മത്തായി സ്‌പീക്കിംഗ്. സീനൊക്കെ കേറിപ്പോവും ബസിൽ പോവുന്നതും മറ്റുമൊക്കെ. ആ പാട്ടിലെ ലാസ്‌റ്റ് സീൻ ഉണ്ടല്ലോ, അതാണ് പ്രശ്‌നം. പാട്ടും പാടണം, വാളെടുത്ത് വെട്ടുകയും വേണം. ഇന്നത്തെ പോലെയല്ല അന്ന് ഫിലിമാണ്, അതിന്റെ സൗണ്ട് ഇങ്ങനെ കേൾക്കുന്നുണ്ടാവും. അതുകൊണ്ട് റീടേക്ക് എടുക്കുക എന്ന് പറഞ്ഞാൽ വളരെ ബുദ്ധിമുട്ടാണ്.

എനിക്ക് ഭയങ്കര വിഷമമായി. അവസാനം ഞാൻ പഴനിമല മുരുകന്റെ മല ചവുട്ടി കയറാം എന്ന് നേർന്ന ശേഷമാണ് ആ സീനൊക്കെ എടുത്തത്. അന്ന് എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് മരിച്ചുപോയ സിദ്ദിഖ് സാർ ആയിരുന്നു. ഒരിക്കലും എനിക്ക് അദ്ദേഹത്തെ മറക്കാൻ കഴിയില്ല. പുള്ളി മരിച്ചപ്പോൾ ഞാൻ കാണാൻ പോയിരുന്നില്ല. എനിക്കത് കാണാൻ കഴിയുമായിരുന്നില്ല. എനിക്ക് ഏറ്റവും കൂടുതൽ കടപ്പാട് ഉണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം.

ആ കാഴ്‌ച കാണാൻ എനിക്ക് കഴിയുമായിരുന്നില്ല. കണ്ടില്ലെങ്കിൽ എനിക്ക് മരിച്ചതായിട്ട് ഫീൽ ചെയ്യില്ല. എനിക്ക് അത്രയ്ക്കും സങ്കടം ആയിരുന്നു. ആ സിനിമ എനിക്ക് വലിയ ബ്രേക്ക് ആയിരുന്നു. അതിലെ പ്രകടനം കണ്ടിട്ടാണ് എന്നെ വെങ്കലത്തിലേക്ക് വിളിക്കുന്നത്. ഇന്നച്ചനും വേണുച്ചേട്ടനും കൂടി പറഞ്ഞിട്ടാണ് എന്നെ നടത്തറ കനകം എന്ന വേഷത്തിലേക്ക് അതിലേക്ക് വിളിച്ചത്.

ക്യാമറ മാൻ ആനന്ദക്കുട്ടൻ സാർ അദ്ദേഹവും മരിച്ചുപോയി, പിന്നെ സിദ്ദിഖ് സാറും അവർ ഇല്ലായിരുന്നെങ്കിൽ ആ വേഷം ചെയ്യില്ലായിരുന്നു. ഇതാരാ ശോഭനയെ പോലെ ഡാൻസ് കളിക്കുന്നത് എന്നൊക്കെയാണ് അന്ന് സ്‌റ്റേജിന്റെ മുൻപിൽ ഇരുന്നവർ വരെ ചോദിച്ചത്. ഞാൻ ഡാൻസ് ഒന്നും പഠിച്ചിട്ടുണ്ടായിരുന്നില്ല. എന്നിട്ടും അങ്ങനെ ഒക്കെ ചെയ്യാൻ പറ്റിയെങ്കിൽ അത് എന്റെ നിമിത്തമാണ്.

മ്മൂക്കയെയും ലാലേട്ടനെയും ഒരേ തട്ടിലാണ് ഞാൻ വയ്ക്കുന്നത്. മമ്മൂക്കയെ കുറിച്ച് ആളുകൾ വെറുതെ പറയുന്നതാണ് ദേഷ്യക്കാരൻ ആണെന്നൊക്കെ. പുള്ളി നമ്മൾ ഓർക്കാത്ത കാര്യങ്ങൾ പോലും ഓർത്തുവയ്ക്കും. ഒരിക്കൽ എന്നോട് ചോദിച്ചു നമ്മൾ എപ്പോഴാണ് ആദ്യം കണ്ടതെന്ന്, ഞാൻ ഒരു സിനിമയുടെ കാര്യം പറഞ്ഞപ്പോൾ പുള്ളി എന്നോട് പറഞ്ഞു അതല്ലെന്ന്.

ഏതോ ഒരു സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ആണ് മമ്മൂക്ക ഇതെന്നോട് ചോദിച്ചത്. എന്നിട്ടാണ് പുള്ളി അക്കാര്യം ഓർത്തെടുത്ത് പറഞ്ഞത്, കേട്ടതും ഞാൻ ഞെട്ടിപ്പോയി. വിയറ്റ്നാം കോളനിയുടെ ഷൂട്ട് കഴിഞ്ഞപ്പോൾ ഇങ്ങനെ മമ്മൂക്കയുടെ പപ്പയുടെ സ്വന്തം അപ്പൂസ് സെറ്റിലേക്ക് അദ്ദേഹത്തെ കാണാൻ ഞാൻ ചെന്നിരുന്നു. എന്നോട് പക്ഷേ അത് മറന്നുപോയി, അപ്പോഴും മമ്മൂക്കയ്ക്ക് അത് ഓർമ്മയുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+