'പ്രിയൻ ചേട്ടന്റെ മുറിയിലെ മദ്യസഭയിൽ ബാർ മാൻ ഞാനായിരുന്നു, ലാലേട്ടൻ ആ കാട്ടരുവിയിൽ കുളിച്ചു'; നന്ദു
മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക് ചിത്രങ്ങളിൽ ഒന്നായാണ് 'തേന്മാവിൻ കൊമ്പത്ത്' കണക്കാക്കപ്പെടുന്നത്. പ്രിയദർശൻ സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ മോഹൻലാലും ശോഭനയും പ്രധാനവേഷത്തിൽ എത്തി. ഈ ചിത്രത്തിലെ ഓരോ രംഗങ്ങളും മലയാളിക്ക് സുപരിചിതമാണ്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയുടെ മനോഹരമായ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയതെന്ന പ്രത്യേകത കൂടിയുണ്ട്.
ചിത്രത്തിൽ നന്ദുവും പ്രധാന വേഷത്തിൽ എത്തിയിരുന്നു. പ്രിയദർശൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു നന്ദലാൽ കൃഷ്‌ണമൂർത്തി. തേന്മാവിൻ കൊമ്പത്തിന്റെ ഷൂട്ടിങ് സ്ഥലത്തെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം ഇപ്പോൾ. തിമ്മയ്യൻ എന്ന കഥാപാത്രമായാണ് നന്ദു ഈ സിനിമയിൽ അഭിനയിച്ചത്.

നന്ദുവിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ചിത്രത്തിൽ മോഹൻലാൽ, പ്രിയദർശൻ എന്നിവർക്കൊപ്പമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ അദ്ദേഹം. പൊള്ളാച്ചിയിലെ ഹോട്ടലിൽ പ്രിയദർശന് ഒപ്പം താമസിച്ചപ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങളും മോഹൻലാലും ഒത്തുള്ള സംഭവങ്ങളും ഒക്കെ അദ്ദേഹം വിവരിക്കുന്നുണ്ട്.
നന്ദുവിന്റെ വാക്കുകൾ
തേന്മാവിൻ കൊമ്പത്ത് സിനിമയുടെ ഷൂട്ട് പൊള്ളാച്ചിയിലാണ് നടക്കുന്നത്. ഞാൻ അങ്ങനെ അവിടെയുള്ള ശക്തി ഹോട്ടലിന് മുന്നിൽ എത്തി. അവിടെയാണ് എല്ലാവരും താമസിക്കുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ പ്രൊഡക്ഷൻ കൺട്രോളർ സച്ചിയേട്ടൻ വന്നു. അദ്ദേഹം പറഞ്ഞു ഇവിടെ റൂമില്ല. അപ്പുറത്തുള്ള മണീസ് ലോഡ്‌ജിൽ മുറി ശരിയാക്കാം. ആരെങ്കിലും വരുമ്പോൾ ഒരു വണ്ടി വിട്ടുതരാൻ അവിടേക്ക് എന്ന് പറഞ്ഞു. എനിക്ക് വല്ലാത്ത സങ്കടമായി.
കാരണം ബാക്കിയുള്ളവർ എല്ലാവരും ഇവിടെയാണ്. ഞാൻ മാത്രം ഒറ്റയ്ക്ക് അവിടെ നിൽക്കണം. അപ്പോഴാണ് കാറിൽ പ്രിയൻ ചേട്ടൻ വന്നിറങ്ങുന്നത്. എന്നെ കണ്ടപ്പോൾ ചോദിച്ചു, നീയെപ്പോൾ എത്തിയെന്ന്. റൂമിന്റെ കാര്യം പറഞ്ഞപ്പോൾ പുള്ളി എന്നോട് ചോദിച്ചു, ഇവിടെ റൂമില്ലെന്ന് ആരാണ് പറഞ്ഞതെന്ന്. എന്നോട് പുള്ളിയുടെ റൂമിലേക്ക് പോവാൻ പറഞ്ഞു. പിന്നീട് ഷൂട്ട് തീരുന്നത് വരെ ആ മുറിയിലാണ് ഞാൻ കിടന്നത്.
ആ ശക്തി ഹോട്ടലിൽ ആകെ മൂന്ന് സ്യൂട്ട് റൂം മാത്രമേ ഉള്ളു. അതിൽ ഒന്നിൽ ലാലേട്ടൻ, മറ്റൊന്നിൽ ശോഭന, മറ്റൊന്നിൽ സത്യരാജ് ഒരു തമിഴ് പടത്തിന് വേണ്ടി അവിടെ നിൽക്കുന്നുണ്ടായിരുന്നു. നാലാമത് എസി ഉള്ള ഒരേ ഒരു റൂം പ്രിയൻ ചേട്ടന്റേത് ആയിരുന്നു. എന്നെ ഓരോരുത്തർ കാണുമ്പോൾ പറയും, നീ ഇങ്ങനെ എസിയിൽ സുഖിച്ചു കിടക്കുകയാണ് അല്ലേ എന്ന്.
എല്ലാ ദിവസവും ഞാൻ അഞ്ച് മണിയ്ക്ക് എഴുന്നേൽക്കും. റെഡിയായി ഒക്കെ സെറ്റായാൽ പ്രിയൻ ചേട്ടനെ വിളിക്കും. എന്നിട്ട് ഒരു ആറര ഒക്കെ ആവുമ്പോൾ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങും. അങ്ങനെയായിരുന്നു അവിടെ ഷൂട്ട് ഒക്കെ. മുദ്ദുഗൗ എന്നുള്ള സീക്വൻസ് ഒക്കെ ഷൂട്ട് ചെയ്‌തത് പതിനഞ്ചോ പതിനാറോ ദിവസം കൊണ്ടായിരുന്നു. അത് കഴിഞ്ഞ് സേത്ത്പട എന്നുള്ള വീട്ടിലേക്ക് ചെല്ലും, അതായിരുന്നു വേണു ചേട്ടന്റെയും പൊന്നമ്മ ചേച്ചിയുടെയും വീടായി കാണിച്ചത്.
എന്നെ പ്രിയൻ ചേട്ടൻ റൂമിലേക്ക് കൊണ്ട് വരാൻ വേറെയൊരു കാരണം കൂടിയുണ്ടായിരുന്നു. വൈകീട്ട് ആയാൽ അവിടെ ഒരു ചെറിയ മദ്യസഭ ഒക്കെ ഉണ്ടായിരുന്നു. അതിലെ ബാർമാൻ ഞാനായിരുന്നു. അവർക്ക് വേണ്ട സോഡയും ടെച്ചിങ്‌സും ഒക്കെ റെഡിയാക്കി വച്ചിട്ടാണ് അവരെ വിളിക്കുക. അതുകൊണ്ട് കൂടിയാണ് എന്നെ റൂമിലേക്ക് വിളിപ്പിച്ചത്.
രാവിലെ കാളച്ചന്ത ഷൂട്ട് ചെയ്യുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. തൊട്ടപ്പുറത്ത് ഒരു കാടായിരുന്നു. ഒരു ആളും മനുഷ്യനും ഒന്നുമില്ലാത്ത സ്ഥലം. അതിന്റെ ഉള്ളിൽ കാട്ടരുവി ഉണ്ടായിരുന്നു. പാറക്കെട്ടുകൾക്ക് ഇടയിലൂടെ വരുന്ന വെള്ളം. അങ്ങനെ ലാലേട്ടൻ ഒരു ദിവസം അതിൽ ഇറങ്ങി കുളിക്കാൻ ഇറങ്ങി, പിന്നെ ഞാനും വേണു ചേട്ടനും ലാലേട്ടനും ഒക്കെ അത് സ്ഥിരമാക്കി. അങ്ങനെയുള്ള കാലമൊക്കെ ഇനി തിരിച്ചുവരുമോ എന്നറിയില്ല.
-
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications