'ഒരു പത്ത് മിനിറ്റ് കൂടി ലേറ്റ് ആയിരുന്നെങ്കിൽ ഞാൻ മരിച്ചേനെ'; അക്ബറിനോട് ആ രഹസ്യം വെളിപ്പെടുത്തി ഷാനവാസ്
ബിഗ് ബോസിൽ തീപാറുന്ന പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ച വരെ ഉള്ളതിനേക്കാൾ അംഗസംഖ്യ ഇപ്പോൾ ബിഗ് ബോസ് വീട്ടിലുണ്ട്. അഞ്ച് വൈൽഡ് കാർഡുകളാണ് പുതുതായി ബിഗ് ബോസിൽ ഇറങ്ങിയിരിക്കുന്നത്. അവരിൽ പലരും ആദ്യ ദിനങ്ങളിൽ തന്നെ തങ്ങളുടെ സ്ട്രാറ്റജി പുറത്തെടുത്തുകൊണ്ട് മത്സരത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ശക്തമായ പോരാട്ടം തന്നെയാണ് ബിഗ് ബോസ് വീട്ടിൽ നടക്കുന്നത്.
നേരത്തെ മുതൽ ബിഗ് ബോസ് വീട്ടിലുണ്ടായിരുന്ന മത്സരാർത്ഥികൾ തമ്മിലുള്ള വഴക്ക് പലപ്പോഴും കൈയാങ്കളിയിലേക്ക് അടക്കം മാറിപോവുന്നത് നാം കണ്ടതാണ്. വഴക്കുകൾ ചില ഘട്ടങ്ങളിൽ തല്ലിലേക്കും ഏറ്റുമുട്ടലിലേക്കും വഴിമാറുന്നു. ഇക്കാര്യത്തിൽ സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലാതെ എല്ലാ മത്സരാർത്ഥികളും ഒരുപോലെ തന്നെയാണ് ഉള്ളതെന്ന പ്രത്യേകത കൂടിയുണ്ട്.

അനുമോൾ-ജിസേൽ പോരാട്ടം കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം നാം കണ്ടതാണ്. അവിടെ നിന്ന് ചിത്രം അപ്പാടെ മാറി ഇപ്പോൾ പുതുതായി എത്തിയ മസ്‍താനിയും റെനയും തമ്മിലാണ് വലിയ പോര് നടക്കുന്നത്. ബിഗ് ബോസിന് പുറത്തെ ജീവിതം, പേഴ്‌സണൽ ലൈഫ് ഒക്കെ ചർച്ചയാക്കി എന്നാണ് റെന ആരോപിക്കുന്നത്. ഇത് വലിയ വാക്ക് തർക്കത്തിലേക്ക് നയിക്കുകയും പിന്നീട് പ്രശ്‌നമാവുകയും ചെയ്‌തിരുന്നു.
എന്നാൽ ഇതിൽ നിന്ന് വ്യത്യസ്‌തമായി മത്സരം തുടങ്ങിയ ആദ്യ ദിനം മുതൽ വലിയ വാക്ക് തർക്കങ്ങളും വഴക്കുകളും ഒക്കെ നടത്തിയ, പരസ്‌പരം കൊമ്പുകോർത്തിട്ടുള്ള ആളുകളാണ് അക്ബർ ഖാനും ഷാനവാസും. കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. തുടർന്ന് ബിഗ് ബോസ് ഇവരെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. അവിടെ എത്തിയിട്ടും ഇവർ വഴക്ക് തുടരുന്നതാണ് പിന്നെ കണ്ടത്.
പക്ഷേ, പുറത്തിറങ്ങിയ ഇവർ പരസ്‌പരം സംസാരിക്കുന്ന വീഡിയോ ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. ഷാനവാസും അക്ബറും വഴക്ക് മറന്ന് പരസ്‌പരം സമാധിപ്പിക്കുന്നതും കരയുന്നതും ഒക്കെ ബിഗ് ബോസിൽ കാണാവുന്നതാണ്. തമ്മിൽ കടികൂടുന്നത് കാണാൻ തക്കം പാർത്തിരിക്കുന്ന ആളുകൾ ഒരുപടുണ്ട് എന്നാണ് ഷാനവാസ് പറയുന്നത്. ഇതിന് മറുപടിയും ഞാൻ നിങ്ങളെ ടാർഗറ്റ് ചെയ്‌തിട്ടില്ല ഇക്ക എന്നാണ് അക്ബർ പറയുന്നത്.
അതിന് ശേഷമാണ് അക്ബർ ഇതുവരെയും ബിഗ് ബോസിൽ ഒരിടത്തും വെളിപ്പെടുത്താത്ത തന്റെ ആരോഗ്യ പ്രശ്‌നത്തെ കുറിച്ച് അക്ബറിനോട് മനസ് തുറന്നത്. നേരത്തെ ബിഗ് ബോസ് തുടങ്ങിയ ആദ്യ നാളുകളിൽ ഷാനവാസിന്റെ ആരോഗ്യ പ്രശ്‌നത്തെ കുറിച്ചും അത് വച്ച് കൊണ്ട് മുന്നോട്ട് പോവാൻ കഴിയുമോ എന്നുമൊക്കെ ചോദ്യങ്ങൾ ഉയർന്നിരുന്നു. തുടർന്ന് ഷാനവാസിന്റെ ഭാര്യ തന്നെ നേരിട്ട് വിളിക്കുകയും ചെയ്‌തിരുന്നു.
ഒടുവിൽ ആ കാര്യം ഷാനവാസ് തന്നെ വെളിപ്പെടുത്തുകയായിരുന്നു. 'പത്ത് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഞാൻ ഇവിടെ നിൽക്കുന്നത്. എനിക്ക് അറ്റാക്ക് ആയിരുന്നു. ഒരു പത്ത് മിനിറ്റ് കൂടി ആശുപത്രിയിൽ എത്താൻ വൈകിയെങ്കിൽ ഞാൻ മരിച്ച് പോയേനെ. എന്റെ ഇതേ പ്രായത്തിലായിരുന്നു വാപ്പ മരിച്ചത്. അറ്റാക്ക് തന്നെയായിരുന്നു. ഉമ്മയും അങ്ങനെയാ പോയത്' ഷാനവാസ് അക്ബറിനോട് കണ്ണീരോടെ പറഞ്ഞു.
ഇതോടെ അക്ബറിനും കരച്ചിൽ അടക്കാനായില്ല. ഇതൊന്നും അറിയില്ലായിരുന്നു എന്ന് പറഞ്ഞുകൊണ്ട് അക്ബർ ഷാനവാസിനെ കെട്ടിപിടിക്കുന്നത് കാണാമായിരുന്നു. തനിക്ക് ഇത് ആരോടും പറയാൻ ആഗ്രഹമില്ലെന്നായിരുന്നു ഷാനവാസ് പറഞ്ഞത്. എന്നെ ആ രീതിയിൽ കാണുന്നതും എനിക്ക് ഇഷ്‌ടമല്ല, എല്ലാവരും ഒരുദിവസം പോവുമെന്നും ഷാനവാസ് പറയുന്നു. എന്തായാലും ബിഗ് ബോസിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങളിൽ ഒന്നായിരുന്നു ഇത്.












Click it and Unblock the Notifications