Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹൻലാലിന് വേണമെങ്കിൽ ശങ്കറിന് ഒരു റോൾ കൊടുക്കാമായിരുന്നു, അന്ന് ആരാധകർ കൂടുതൽ അദ്ദേഹത്തിന്'; പാട്രിക് ലാൽ

മലയാള സിനിമയിൽ സമകാലികരാണ് മോഹൻലാലും ശങ്കറും. ഒരേസമയം ഇൻഡസ്ട്രിയിൽ വന്നവരായിരുന്നു ഇരുവരും. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ഇവർ പ്രേക്ഷകരുടെ മനം കീഴടക്കി. ആ ചിത്രത്തിൽ നായകനായി വേഷമിട്ടത് ശങ്കർ ആയിരുന്നെങ്കിൽ വില്ലൻ കഥാപാത്രമായത് മോഹൻലാൽ ആയിരുന്നു. പൂർണിമ ഭാഗ്യരാജും ഈ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം നടത്തിയത്.

ശങ്കർ അതിന് മുൻപ് തന്നെ തമിഴിൽ വമ്പൻ ഹിറ്റ് ചിത്രത്തിന്റെ ഭാഗമായി പേരെടുത്തിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ തുടർന്ന് അങ്ങോട്ടുള്ള മൂന്നോ നാലോ വർഷങ്ങൾ ശങ്കർ സൂപ്പർതാരമായി വിലസിയ കാലഘട്ടമായിരുന്നു. എന്നാൽ അതേ മികവ് കരിയറിൽ തുടർന്നും കൊണ്ട് പോവാൻ എന്തുകൊണ്ടോ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് മോഹൻലാൽ നായക വേഷങ്ങളിലൂടെ തിളങ്ങി ഏറ്റവും വലിയ താരമെന്ന പദവിയിലേക്ക് ഉയർന്നു. അപ്പോഴേക്കും ശങ്കറിന്റെ പതനവും തുടങ്ങിയിരുന്നു.

mohanlalandshankarissues

ഒരുകാലത്ത് സിനിമയിൽ മുടിചൂടാമന്നനായി വിലസിയ ശങ്കർ പിന്നീട് എങ്ങോ മറയുകയായിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ നടനായ പാട്രിക് ലാൽ. ഒരുകാലത്ത് ആരാധകർ മുഴുവൻ ചുറ്റും കൂടിയിരുന്നത് ശങ്കറിന്റെ പുറകിൽ ആയിരുന്നുവെന്നും മോഹൻലാൽ വിചാരിച്ചാൽ ശങ്കറിന് നല്ലൊരു വേഷം തിരിച്ചുവരവിന് നൽകാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മാസ്‌റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പാട്രിക് ലാലിന്റെ വാക്കുകൾ ഇങ്ങനെ

നടന്മാരിൽ ശങ്കർ ആയിരുന്നു അടുത്ത സുഹൃത്ത്. അദ്ദേഹം നല്ലൊരു വ്യക്തിയാണ്. പണ്ട് വീട്ടിലൊക്കെ വന്നിട്ടുണ്ട്. ശങ്കർ കത്തി നിൽക്കുന്ന സമയത്തൊക്കെ നല്ല ബന്ധമായിരുന്നു. അപ്പോൾ ഒരു തമിഴ് പടമൊക്കെ പിടിച്ചിരുന്നു. ആ സമയത്തൊക്കെ നല്ല ബന്ധമായിരുന്നു. വന്നുകഴിഞ്ഞാൽ വീടിന്റെ വരാന്ത ഉണ്ടല്ലോ അവിടെ അപ്പാടെ വന്നങ്ങ് കിടക്കും. പുള്ളി ഒരു ജോളി പോലെയായിരുന്നു, റെസ്‌റ്റ് ചെയ്യുന്നത് പോലെയൊക്കെ ആയിരുന്നു.

ഒരു അഹംഭാവവും ഇല്ലായിരുന്നു. അദ്ദേഹം വളരെ നല്ലൊരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ പഴയ കാര്യങ്ങളൊക്കെ കാണുമ്പോൾ ഞാൻ വിചാരിക്കാറുണ്ട് പുള്ളിക്കാരൻ എന്താണ് തിരിച്ചുവരാത്തത് എന്ന്. മോഹൻലാലിന് ഒരു റോൾ കൊടുക്കാമായിരുന്നില്ലേ എന്ന് ചിന്തിക്കാറുണ്ട്. അവർ എത്രയോ പടങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ചെയ്‌താൽ ഒരു സഹായമല്ലേ. അവരൊക്കെ പഴയ ആൾക്കാർ അല്ലേ. ശങ്കറിന് ഇന്ന് സംഭവിച്ചതിൽ വിഷമമുണ്ട്.

അന്ന് ശങ്കറിന് പിടിച്ചുനിൽക്കാൻ പറ്റാതെ പോയത് പുള്ളി ഒരേ ടൈപ്പ് റോളുകൾ ചെയ്‌തു എന്നത് കൊണ്ടാണ് എന്നാണ് പേപ്പറിൽ ഒക്കെ വായിച്ചത്. പ്രേമിക്കുന്ന റോളുകൾ മാത്രം, സീരിയസ് റോളുകൾ ഒന്നും പുള്ളി ചെയ്‌തില്ല. നല്ല റൗഡി, കെഡി പോലത്തെ വേഷങ്ങൾ ഒന്നും ചെയ്‌തില്ല. അതുകൊണ്ടാണ് പുള്ളിക്ക് റോളുകൾ കിട്ടാതെ പോയത്. മറ്റുള്ളവർ ഒക്കെ എല്ലാ വേഷങ്ങളും ചെയ്‌തു വന്നിരുന്നു. എറണാകുളത്ത് ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു, ഫാസിലിന്റെ ചിത്രമാണ്.

അപ്പോൾ അന്ന് ഫൈറ്റ് സീൻ ആയിരുന്നു. അന്ന് ഫ്രെണ്ട്സ് ഒക്കെ ഓടി വന്നു എന്റെ വീട്ടിൽ, ശങ്കറും മോഹൻലാലും ഒക്കെ വന്നിട്ടുണ്ടെന്ന് പറഞ്ഞ്. ഞങ്ങൾ ഓടിച്ചെന്ന് സ്‌റ്റേഡിയം ഗ്രൗണ്ടിൽ. ആരും മോഹൻലാലിന്റെ അടുത്ത് പോവുന്നില്ല. എല്ലാവരും ശങ്കറിനെ കാണാനായിരുന്നു നിന്നത്. അതൊക്കെയാണ് ഓരോ മാറ്റങ്ങൾ എന്ന് പറയുന്നത്. രണ്ട് പേരും നല്ല പേഴ്‌സണാലിറ്റിയാണ്. രണ്ടുപേർക്കും ഒരേ വയസ് അല്ലേ. ശങ്കർ തിരിച്ചുവരുമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+