ഇളയദളപതിയുടെ ആ തീരുമാനം ഹിറ്റ്, ഗോട്ടിന് ഒടിടിയില്‍ നേട്ടം; വിജയ് ചിത്രത്തിന് ലഭിച്ച തുക ഇത്ര
ഇളയദളപതി വിജയിയുടെ രാഷ്ട്രീയ പ്രഖ്യാപനം അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ മൂല്യമുയര്‍ത്തുന്നു. വെങ്കട്ട് പ്രഭുവിന്റെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം അഥവാ ഗോട്ട് എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ഒടിടി അവകാശങ്ങള്‍ റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്.
ഒരു വിജയ് ചിത്രത്തിന് സാധാരണ ലഭിക്കുന്നതിലും അപ്പുറത്തുള്ളതാണ് ഈ തുക.69ാമത് ചിത്രത്തോടെ സിനിമ അവസാനിപ്പിക്കുമെന്നാണ് വിജയ് നേരത്തെ പ്രഖ്യാപിച്ചത്. അതുകൊണ്ട് ഇനി വരാനിരിക്കുന്ന വിജയ് ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പാണ്. വിജയിയുടെ രാഷ്ട്രീയം ഈ ചിത്രങ്ങളില്‍ ഉണ്ടാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇരട്ട വേഷത്തിലാണ് വിജയ് വെങ്കട്ട് പ്രഭുവിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രായം കുറഞ്ഞ ലുക്ക് നേരത്തെ വൈറലായിരുന്നു. നേരത്തെ ലിയോയുടെ റിലീസിംഗ് സമയത്ത് വലിയ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. ഹിന്ദിയില്‍ മള്‍ട്ടിപ്ലക്‌സ് ശൃംഖലകളില്‍ ഇവ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. പ്രധാന കാരണം ഒടിടി അവകാശങ്ങള്‍ നേരത്തെ നല്‍കിയതാണ്.
എന്തായാലും ഇത്തവണ തടസ്സങ്ങളൊന്നും ഉണ്ടാവില്ല. കൃത്യമായ തിയേറ്റര്‍ റിലീസ് കഴിഞ്ഞാല്‍ നേരെ ഒടിടിയിലേക്ക് ഇവയെത്തും. എത്ര ദിവസങ്ങളില്‍ ഗോട്ട് തിയേറ്ററില്‍ കളിപ്പിക്കണമെന്ന കാര്യത്തില്‍ നേരത്തെ തീരുമാനമുണ്ടാവും. ചിലപ്പോള്‍ മൂന്ന് മാസത്തിന് ശേഷമേ വിജയ് ചിത്രം ഒടിടിയിലും ലഭ്യമാവൂ.
ലിയോയുടെ ഹിന്ദി വേര്‍ഷനാണ് മള്‍ട്ടിപ്ലക്‌സുകളില്‍ റിലീസ് ചെയ്യാതിരുന്നത്. എന്നാല്‍ ഗോട്ടിന്റെ അണിയറക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഹിന്ദി വേര്‍ഷന് പ്രത്യേക റിലീസ് തന്നെയാണ് ഉണ്ടാവുക. ഒടിടി ഹിന്ദിയില്‍ ഇറങ്ങുന്നത് അതുകൊണ്ട് വൈകും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകള്‍ക്കുള്ള ഡിജിറ്റല്‍ അവകാശങ്ങള്‍ 125 കോടി രൂപയ്ക്കാണ് വിറ്റുപോയത്.
വിജയ് ചിത്രങ്ങളുടെ കാര്യത്തിലെ റെക്കോര്‍ഡാണിത്. അതേസമയം ഹിന്ദി അവകാശങ്ങള്‍ 25 കോടിക്കുമാണ് വിറ്റുപോയത്. 150 കോടിയാണ് ഗോട്ടിന്റെ മൊത്തം ഒടിടി മൂല്യം. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റാവാന്‍ സാധ്യതയുള്ള ചിത്രങ്ങളില്‍ ഒന്നാണിത്.
ഡിസംബര്‍ 31നാണ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന പേര് ചിത്രത്തിനായി നല്‍കിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടിരുന്നു. സയന്‍സ് ഫിക്ഷന്‍ ജോണറിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് സൂചന. ടൈം ട്രാവലര്‍ ചിത്രമാകുമന്നും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ മാനാട് എന്ന ടൈം ലൂപ്പ് ചിത്രം വെങ്കട്ട് പ്രഭു ഒരുക്കിയിരുന്നു. ചിത്രത്തില്‍ പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീര്‍ എന്നിവര്‍ പ്രധാന വേഷത്തിലുണ്ട്. അതേസമയം ചിത്രം എപ്പോള്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടില്ല. ദീപാവലി റിലീസായി ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് സൂചന.












Click it and Unblock the Notifications