പോലീസ് യൂണിവേഴ്‌സ് വമ്പന്‍ ഹിറ്റ്; ശില്‍പ്പ ഷെട്ടിയേക്കാള്‍ പ്രതിഫലം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്ക്
ഇന്ത്യന്‍ ഒടിടി ചരിത്രത്തില്‍ ആദ്യമായി ഒരു പോലീസ് ആക്ഷന്‍ സീരീസിന് തുടക്കമായിരിക്കുകയാണ്. രോഹിത് ഷെട്ടിയുടെ പോലീസ് ഫോഴ്‌സ് ഒടിടി രംഗത്ത് തന്നെ തരംഗമായിരിക്കുകയാണ്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ വരുന്ന ഈ സീരീസില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ശില്‍പ്പ ഷെട്ടി, വിവേക് ഒബ്രോയ് എന്നിങ്ങനെ ബോളിവുഡിലെ വമ്പന്‍മാരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ആമസോണ്‍ പ്രൈമിലാണ് ഈ സീരീസ് സ്ട്രീം ചെയ്യുന്നത്. റിലീസ് ചെയ്തപ്പോള്‍ തന്നെ മികച്ച അഭിപ്രായങ്ങളാണ് സീരീസിന് ലഭിച്ചത്. ഇതിനോടകം ആമസോണ്‍ പ്രൈം ഇന്ത്യയില്‍ ട്രെന്‍ഡിംഗ് നമ്പര്‍ വണ്ണാണ് ഇപ്പോള്‍. സിങ്കം, സിമ്പ്, പോലുള്ള പോലീസ് ചിത്രങ്ങളെടുത്ത് മികവ് തെളിയിച്ച രോഹിത്തിന്റെ കരിയറിലെ മറ്റൊരു മികവുറ്റ സൃഷ്ടിയായി മാറിയിരിക്കുകയാണ് പോലീസ് ഫോഴ്‌സ്.

അതേസമയം ഈ സീരീസിലെ പല താരങ്ങള്‍ക്കും വലിയ പ്രതിഫലം തന്നെ ലഭിച്ചിട്ടുണ്ട്. തട്ടത്തില്‍ മറയത്തിലെ ഇഷാ തല്‍വാര്‍ ചിത്രത്തില്‍ റാഷി മാലിക് എന്നൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്റെ ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡില്‍ ഇഷയുടെ അരങ്ങേറ്റം.
ജിന്നി വെഡ്‌സ് സണ്ണി, ആര്‍ട്ടിക്കിള്‍ 15, ശര്‍മാജി നംകീന്‍ പോലുള്ള ചിത്രങ്ങളുടെ ഭാഗമായിരുന്നു ഇഷ. അതേസമയം ഇഷയ്ക്ക് 55 ലക്ഷമാണ് പ്രതിഫലമായി ലഭിച്ചത്. ശരത് കേല്‍ക്കറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബുജ്, ലക്ഷ്മി, തിരംഗ, പോലുള്ള ചിത്രങ്ങളുടെ ഭാഗമായിരുന്നു കേല്‍ക്കര്‍. ടെലിവിഷന്‍ മേഖലയില്‍ അറിയപ്പെടുന്ന താരം കൂടിയാണ് അദ്ദേഹം.
ജഗതപ് എന്ന കഥാപാത്രത്തെയാണ് ശരത് കേല്‍ക്കര്‍ പോലീസ് ഫോഴ്‌സില്‍ അവതരിപ്പിച്ചത്. 45 ലക്ഷം രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്. അയലാന്റെ വിജയത്തിന് ശേഷം താരത്തിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവലാണ് ഇതിലെ കഥാപാത്രം. അയലാനില്‍ ശരത് കേല്‍ക്കറായിരുന്നു പ്രധാന വില്ലന്‍.
മുകേഷ് റിഷിക്കും, നികിതിന്‍ ധീറിനും 30 ലക്ഷമാണ് പ്രതിഫലമായി ലഭിച്ചത്. നികിതിന്‍ നേരത്തെ രോഹിത് ഷെട്ടിയുടെ ചെന്നൈ എക്‌സ്പ്രസ്സില്‍ പ്രധാന വില്ലനായിരുന്നു. ശ്വേത തിവാരിക്ക് 25 ലക്ഷവും, വിഭൂതി താക്കൂറിന് 20 ലക്ഷവുമാണ് പ്രതിഫലമായി ലഭിച്ചത്. ഇവരെല്ലാം ക്യാരക്ടര്‍ റോള്‍ ചെയ്യുന്നവരാണ്. മുന്‍നിര താരങ്ങളെല്ലാം വമ്പന്‍ പ്രതിഫലമാണ് വാങ്ങിയിരിക്കുന്നത്.
സീരീസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിവേക് ഒബ്രോയിക്ക് രണ്ട് കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്. അതേസമയം ശില്‍പ്പ ഷെട്ടിക്കും വിവേകിന്റെ അതേ പ്രതിഫലമാണ് പോലീസ് ഫോഴ്‌സില്‍ ലഭിച്ചത്. ഗുജറാത്ത് എടിഎസ് ചീഫ് താരാ ഷെട്ടി എന്ന കഥാപാത്രത്തെയാണ് ശില്‍പ്പ അവതരിപ്പിച്ചത്.
നിലവില്‍ മുന്‍നിരയിലെ താരം എന്ന കാര്യം പരിഗണിച്ചാണ് രണ്ട് കോടി രൂപ ശില്‍പ്പയ്ക്കും ലഭിച്ചത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്ക് ആറ് കോടിയാണ് പ്രതിഫലമായി ലഭിച്ചത്. ഡിസിപി കബീര്‍ മാലിക് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. 110 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.












Click it and Unblock the Notifications