ഷാരൂഖും ദീപികയുമല്ല, ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും വരുമാനം ഈ നടിക്ക്, ഒരു പോസ്റ്റിന് കിടന്നുന്നത് ഇത്ര
സോഷ്യല്‍ മീഡിയ വലിയൊരു ലോകമാണ്. അവിടെ നിന്ന് വരുമാനം കിട്ടും എന്ന് നമുക്കറിയാം. ലോകത്താകെ സെലിബ്രിറ്റികള്‍ ഇത്തരത്തില്‍ സമ്പാദിക്കുന്നുണ്ട്. ഇന്ത്യന്‍ സെലിബ്രിറ്റികളും ഇക്കാര്യത്തില്‍ മോശമല്ല. സിനിമാ ലോകത്തുള്ളവര്‍ സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ മാത്രമല്ല, പരസ്യങ്ങള്‍ക്ക് കൂടി പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താറുമുണ്ട്. അതിലൂടെ വന്‍ വരരുമാനം തന്നെ പലരെയും തേടിയെത്താറുണ്ട്.
അതേസമയം ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാമിലൂടെ സമ്പാദിക്കുന്നത് ആരാണെന്ന് അറിയുമോ? വളരെ സര്‍പ്രൈസായിട്ടുള്ള ഒരു നടിയാണ് ഇക്കാര്യത്തില്‍ മുന്നിലെത്തിയിരിക്കുകയാണ്. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിനായി മൂന്ന് കോടി രൂപയാണ് ഇവര്‍ വാങ്ങുന്നത്.

ഇന്ത്യയില്‍ ഇപ്പോഴത്തെ ഏറ്റവും ടോപ് താരങ്ങളായ ഷാരൂഖ് ഖാനോ, ദീപിക പദുക്കോണോ, അതുപോലെ ആലിയ ഭട്ടോ, കത്രീന കൈഫോ അല്ല ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന നടി. പ്രിയങ്ക ചോപ്രയാണ് ആ നടി. മൂന്ന് കോടി രൂപ ഇന്‍സ്റ്റഗ്രാമിലെ ഓരോ പോസ്റ്റിനും നേടുന്നുണ്ട്. ബോളിവുഡില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല നടിയുടെ ആരാധകവൃന്ദം. ്‌ഹോളിവുഡ് സാന്നിധ്യവും പ്രിയങ്കയെ മുന്നില്‍ നില്‍ക്കാന്‍ സഹായിച്ചിട്ടുണ്ട്.
പ്രിയങ്കയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 89.4 മില്യണ്‍ ഫോളോവര്‍മാരാണ് ഉള്ളതെന്ന് സിയാസ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലൂടെയാണ് നടിക്ക് വന്‍ വരുമാനം ലഭിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് കരീന കപൂറാണ്. 10.9 മില്യണ്‍ ഫോളോവേഴ്‌സ് നടിക്കുണ്ട്. ഒരു കോടി മുതല്‍ രണ്ട് കോടി വരെയാണ് നടിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ വരുമാനമായി ലഭിക്കുന്നത്.ദീപിക പദുക്കോണാണ് മൂന്നാം സ്ഥാനത്തുള്ളത്.
76.1 മില്യണാണ് നടിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സായി ഉള്ളത്. ഒന്നര കോടിയാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ദീപികയ്ക്ക് വരുമാനമായി ലഭിക്കുന്നത്. അതേസമയം നാലാം സ്ഥാനത്തുള്ള താരതമ്യേന യുവ നടിയാണ്. ശ്രദ്ധ കപൂറാണ് ആ നടി. 83.2 മില്യണ്‍ ഫോളോവേഴ്‌സ് നടിക്കുണ്ട്. പ്രിയങ്ക കഴിഞ്ഞാല്‍ ഏറ്റവും ഫോളോവേഴ്‌സുള്ളതും ശ്രദ്ധയ്ക്കാണ്. 1.18 കോടിയാണ് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിന്ന് നടി സ്വന്തമാക്കുന്നത്.
ബോളിവുഡിന്റെ സ്വന്തം കില്ലാഡി അക്ഷയ് കുമാറിന് 66.1 മില്യണ്‍ ഫോളോവേഴ്‌സുണ്ട് ഇന്‍സ്റ്റഗ്രാമില്‍. ഒരു പോസ്റ്റിന് 1.02 കോടിയാണ് നടന് ലഭിക്കുന്നത്.അതേസമയം ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളിലൊരാളായ ഷാരൂഖ് ഖാന്‍ ആറാം സ്ഥാനത്താണ്. 42.1 മില്യണാണ് ഷാരൂഖിനുള്ള ഫോളോവേഴ്‌സ്. 80 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് ഷാരൂഖിന്റെ വരുമാനം. ഏഴാം സ്ഥാനത്തുള്ളത് യുവനടിയായ ആലിയ ഭട്ടാണ്.
ഇന്‍സ്റ്റഗ്രാമില്‍ 80 മില്യണ്‍ ഫോളോവേഴ്‌സ് കഴിഞ്ഞ ദിവസമാണ് ആലിയ പിന്നിട്ടത്. ഇക്കാര്യത്തില്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ആലിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ചെയ്തിട്ടുണ്ട്. ഒരു കോടിയാണ് നടി ഇന്‍സ്റ്റഗ്രാമിലെ ഓരോ പോസ്റ്റിനുമായി നേടുന്നത്. എട്ടാം സ്ഥാനത്ത് കത്രീന കൈഫനാണ്. 76.6 മില്യണാണ് നടിക്കുള്ള ഫോളോവേഴ്‌സ്. ഒരു കോടിയാണ് വരുമാനം. പത്താം സ്ഥാനത്ത് അനുഷ്‌ക ശര്‍മയാണ്. 64.8 മില്യണാണ് നടിക്കുള്ള ഫോളോവേഴ്‌സ്. 95 ലക്ഷം വരുമാനമായി നടിക്ക് ലഭിക്കുന്നുണ്ട്.












Click it and Unblock the Notifications