'ബ്രോക്കർ വഴി വന്ന ആലോചന, വരൻ കോടീശ്വരൻ'; നവ്യയുടെ ഭർത്താവ് അസ്സൽ ചങ്ങനാശ്ശേരിക്കാരൻ
മലയാളികളുടെ പ്രിയ താരമാണ് നവ്യ നായർ. അഭിനയത്തിന് പുറമെ നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള നവ്യ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. നിരന്തരം ഫോട്ടോകൾ പങ്കുവയ്ക്കുന്ന നവ്യക്ക് ഇൻസ്‌റ്റഗ്രാമിൽ പതിനെട്ട് ലക്ഷത്തോളം ഫോളോവേഴ്‌സ് ആണുള്ളത്. എന്നാൽ താരത്തിന്റെ കുടുംബ ജീവിതമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.
അടുത്തിടെ നവ്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഭർത്താവ് സന്തോഷ് മേനോന്റെ അമ്മയുടെ വീഡിയോ വൈറലായിരുന്നു. ഇരുവരുടേതും ഒരു അറേഞ്ച്ഡ് മാര്യേജ് ആണെന്നും അത് എങ്ങനെയാണു സംഭവിച്ചതെന്നുമൊക്കെ അതിൽ അവർ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് സന്തോഷ് മേനോന്റെയും നവ്യ നായരുടെയും പ്രായ വ്യത്യാസത്തെ കുറിച്ചുള്ള ചർച്ചകളും ഉയർന്നുവന്നത്.

എന്നാൽ ഇത്തരം ചോദ്യങ്ങൾക്ക് ആരാധകർ തന്നെ കൃത്യമായി മറുപടി നൽകാറുണ്ട്. നവ്യയുടെയും സന്തോഷ് മേനോന്റേതും പൂർണമായും ഒരു അറേഞ്ച്ഡ് മാര്യേജ് തന്നെയായിരുന്നു എന്നാണ് ആരാധകരും പറയുന്നത്. നവ്യയുടെ പൂർണ താൽപര്യത്തോടെയാണ് വിവാഹം നടന്നതെന്ന് താരത്തിന്റെ ഭർത്താവിന്റെ അമ്മയും മുൻപൊരിക്കൽ പറഞ്ഞിരുന്നു.
'കണ്ട നാൾ മുതൽ ഇന്ന് വരെ ഒരേ പോലെയാണ് ഞങ്ങളോട് മോളുടെ പെരുമാറ്റം. മോളെ എനിക്ക് കല്യാണത്തിന് മുൻപേ തന്നെ അറിയാമായിരുന്നു. ഡാൻസ് ടിവിയിൽ ആണേലും പല തവണ കണ്ടിട്ടുണ്ട്. അങ്ങനെ ആണ് ആലോചന വന്നപ്പോൾ ഇഷ്‌ടപെട്ടതും കാണാൻ വേണ്ടി പോയതും' എന്നായിരുന്നു സന്തോഷിന്റെ അമ്മ പറഞ്ഞത്.
ഒഫീഷ്യൽ ആയി ബ്രോക്കർ വഴി വന്ന ആലോചന ആയിരുന്നു ഇതെന്നും അങ്ങനെയാണ് മുതുകുളത്തു പോയി കുട്ടിയെ കണ്ടതും ഇഷ്‌ടപ്പെട്ടതും എന്നും സന്തോഷിന്റെ അമ്മ പറഞ്ഞിരുന്നു. 2010 ജനുവരി 21നായിരുന്നു നവ്യയുടെയും സന്തോഷ് മേനോന്റെയും വിവാഹം നടന്നത്. ഒരു ആൺകുട്ടിയാണ് ദമ്പതികൾക്ക് ഉള്ളത്.
നേരത്തെ നവ്യയുടെ ഭർത്താവുമൊത്തുള്ള ചിത്രങ്ങളിൽ നിരന്തരം ആളുകൾ ചോദിക്കുന്ന കാര്യമായിരുന്നു സന്തോഷ് മലയാളി തന്നെയാണോ എന്നത്. കുറച്ചുനാൾ മുൻപ് നവ്യ തന്നെ ഇതിനോട് പ്രതികരിച്ചിരുന്നു. നവ്യയുടെ ഭർത്താവ് വിദേശിയോ, ഉത്തരേന്ത്യക്കാരനോ ആണോ എന്നായിരുന്നു ഒരു ആരാധികയും ചോദ്യം. ഇൻസ്‌റ്റഗ്രാമിൽ നവ്യ പങ്കുവച്ച ഒരു ഫോട്ടോയ്ക്ക് താഴെയായിരുന്നു ഈ കമന്റ്.
എന്നാൽ ഇതിന് പിന്നാലെ നവ്യ തന്നെ ഇതിന് മറുപടിയുമായി എത്തുകയായിരുന്നു. തന്റെ ഭർത്താവ് അസ്സൽ മലയാളിയാണെന്നായിരുന്നു അവരുടെ മറുപടി. ചങ്ങനാശ്ശേരി സ്വദേശിയാണ് നവ്യയുടെ ഭർത്താവ് സന്തോഷ് മേനോൻ. നിലവിൽ ദുബായിലെ ഒരു ബഹുരാഷ്‌ട്ര കമ്പനിയുടെ തലപ്പത്താണ് സന്തോഷ് മേനോനുള്ളത്. അതുകൊണ്ട് തന്നെ നവ്യയും ഇടയ്ക്കിടെ ദുബായിലേക്ക് പോവാറുണ്ട്.
അതേസമയം, വിവാഹ ശേഷം നീണ്ട ഇടവേള എടുത്ത നവ്യ നായർ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. ഏറെക്കാലത്തിന് ശേഷം നവ്യ നായർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു ഒരുത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ഇതിനിടെ ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും നവ്യ നായർ വേഷമിട്ടിരുന്നു.












Click it and Unblock the Notifications