Get Updates
Get notified of breaking news, exclusive insights, and must-see stories!

ലണ്ടനിൽ ആടിപ്പാടി ദിയയും അശ്വിനും; അപ്പോഴും ഒറ്റ ചോദ്യം ബാക്കി, ഗർഭിണിയാണോ? ക്ഷമ നശിച്ച് ആരാധകർ

മലയാളത്തിലെ താരപുത്രിമാരിൽ ആരാധക പിന്തുണ കണക്കിലെടുക്കുമ്പോൾ മുന്നിൽ നിൽക്കുന്ന ഒരാളാണ് ദിയ കൃഷ്‌ണ. നടൻ കൃഷ്‌ണകുമാറിന്റെ മകളായ ദിയക്ക് സിനിമയിൽ കാര്യമായ അവസരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും യൂട്യൂബ് വീഡിയോകളിലൂടെയും സ്വന്തമായ ബിസിനസിലൂടെയും ഒക്കെ ഒറ്റയ്ക്ക് വഴിവെട്ടി കഴിവ് തെളിയിച്ചിട്ടുണ്ട്. യൂട്യൂബിൽ ഒട്ടേറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ദിയ കൃഷ്‌ണ.

താരം പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് എല്ലാം തന്നെ നല്ല രീതിയിൽ റീച്ചും കിട്ടാറുണ്ട്. അടുത്തിടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. കാമുകനായ അശ്വിൻ ഗണേഷ് ആയിരുന്നു വരൻ. ഇരുവരും വിവാഹ ശേഷം യൂട്യൂബിൽ ഒരുമിച്ചുള്ള വിഡിയോകൾ ധാരാളം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ രണ്ട് പേരും ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിൽ വൈറലാണ്.

diyakrishnaaswinganesh

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിയയുടെ ഇൻസ്‌റ്റഗ്രാം ഐഡിയിലൂടെ ധാരാളം ഫോട്ടോസും ഇതുമായി ബന്ധപ്പെട്ട് പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ചേർന്നുള്ള നൃത്തത്തിന്റെ വീഡിയോ കൂടി ദിയ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട്. ഇതിന് പിന്നാലെ ആരാധകർ പതിവ് കമന്റുകളുമായും ആശംസകളുമായും രംഗത്ത് വന്നിട്ടുണ്ട്.

കൂടാതെ കഴിഞ്ഞ കുറച്ച് മാസങ്ങളായി അവർ നിരന്തരം ചോദിക്കുന്ന ഒരു ചോദ്യം ഇക്കുറിയും ആവർത്തിക്കുന്നുണ്ട്. വിവാഹ ശേഷം ദിയയിൽ വന്ന മാറ്റങ്ങൾ ഒക്കെ കണ്ട ആരാധകർ ദിയ ഗർഭിണിയാണോ എന്ന ചോദ്യം ഇടയ്ക്കിടെ ഉന്നയിക്കുന്നുണ്ട്. ഇത്തവണ ലണ്ടനിൽ നിന്ന് പങ്കുവച്ച ഡാൻസ് വീഡിയോക്ക് താഴെയും സമാനമായ കമന്റുകൾ ധാരാളമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഐശ്വര്യ റായ്, പ്രശാന്ത് എന്നിവരുടെ സൂപ്പർഹിറ്റ് ചിത്രമായ ജീൻസിലെ ഗാനരംഗത്തിനാണ് ഇരുവരും ചുവടുവച്ചത്. ഈ വീഡിയോക്ക് താഴെയാണ് ദിയ ഗർഭിണിയാണെന്ന തരത്തിലുള്ള കമന്റുകൾ വീണ്ടും വരുന്നത്. ദിയ ഗര്‍ഭിണിയാണെന്ന് ഉറപ്പാണ് എന്നാണ് ഒരാളുടെ കമന്റ്. മുഖത്തെ തിളക്കം കണ്ടാലറിയം, കുറച്ച് വയര്‍ കാണാനുണ്ട്, അതുകൊണ്ടായിരിക്കും ഷോള്‍ ഇടുന്നത് എന്നൊക്കെ ചിലർ കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്.

ചിലർ അതിനെ ചോദ്യം ചെയ്‌തും രംഗത്ത് വരുന്നുണ്ട്. ഗർഭിണിയാണെങ്കിൽ തന്നെ എല്ലാ കാര്യങ്ങളും നിങ്ങളോട് പങ്കു വയ്ക്കണോ എന്നാണ് ചിലർ ചോദിക്കുന്നത്. നേരത്തെ ദിയയുടെ അമ്മ സിന്ധു കൃഷ്‌ണയുടെ വിഡിയോക്ക് താഴെയും സമാനമായ കമന്റുകൾ കാണാനുണ്ടായിരുന്നു. എന്നാൽ ഇതിൽ കുടുംബത്തിൽ ഒരാൾ പോലും ഇതുവരെ പ്രതികരിച്ചിട്ടില്ല. വൈകാതെ ദിയ തന്നെ രംഗത്ത് വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അതേസമയം, മുൻകൂട്ടി പ്ലാൻ ചെയ്‌ത ഹണിമൂൺ യാത്രയ്ക്കാണ് പുറപ്പെട്ടതെന്ന് നേരത്തെ ദിയ കൃഷണ പറഞ്ഞിരുന്നു. ദിയയുടെയും അശ്വിന്റെയും സുഹൃത്തുക്കളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ വ്‌ളോഗ് ആയും മറ്റും വിശേഷങ്ങൾ ദിയ തന്നെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇരുവരുടെയും ഡാൻസ് വീഡിയോ കൂടി അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+