ജുഹുവില്‍ ആഢംബര വീട്, ഒരു സിനിമയ്ക്ക് വാങ്ങുന്നത് ഇത്ര പ്രതിഫലം, ഹൃതിക് റോഷന്‍ സമ്പത്തില്‍ രണ്ടാമന്‍?
ബോളിവുഡ് താരങ്ങള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളാണ്. അവിടെ തന്നെ ഖാന്മാരാണ് ഏറ്റവും വലിയ സൂപ്പര്‍ താരങ്ങള്‍. എന്നാല്‍ അവരോട് മത്സരിക്കുന്ന ഏതെങ്കിലും താരമുണ്ടോ? തീര്‍ച്ചയായും ഒരാളുണ്ട്. ഹൃതിക് റോഷനാണ് ആ താരം. ബോളിവുഡ് ഗ്രീക്ക് ദേവന്‍ എന്നാണ് ഹൃതിക് അറിയപ്പെടുന്നത്. ബാലതാരമായി അഭിനയം തുടങ്ങിയ ഹൃതിക് പിന്നീട് കഹോ നാ പ്യാര്‍ ഹെ എന്ന ഒറ്റ ചിത്രത്തിലൂടെ വമ്പന്‍ തരംഗം തന്നെ രാജ്യത്തുണ്ടാക്കിയിരുന്നു.
ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പര്‍ താരമായ ഷാരൂഖ് ഖാന് വെല്ലുവിളിയായി ഉണ്ടായിരുന്ന ഏക താരവും ഹൃതിക്കാണ്. താരത്തിന്റെ സമ്പത്തും, പ്രതിഫലവും, അടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ അമ്പരപ്പിക്കുന്നത്. ഫൈറ്ററാണ് അടുത്തതായി ഹൃതിക്കിന്റെ റിലീസാവാനുള്ള ചിത്രം. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായിക. ഈ ചിത്രത്തില്‍ റെക്കോര്‍ഡ് പ്രതിഫലമാണ് താരത്തിന ലഭിക്കുന്നതെന്നാണ് സൂചന. ഇന്ത്യയിലെ ആദ്യത്തെ ഏരിയല്‍ ആക്ഷന്‍ ചിത്രമെന്ന സവിശേഷതയും ഫൈറ്ററിനുണ്ട്.

ഹൃതിക് റോഷന്‍ തന്റെ കരിയറില്‍ ആദ്യമായി അഭിനയിച്ചത് രജീകാന്തിനൊപ്പമാണെന്നതും സര്‍പ്രൈസായ കാര്യമാണ്. സിനിമാ കുടുംബത്തിലാണ് ഹൃതിക് ജനിക്കുന്നത്. പ്രമുഖന നടനും സംവിധായകനുമായ രാകേഷ് റോഷനാണ് ഹൃത്വികിന്റെ പിതാവ്. മുത്തച്ഛനായിരുന്ന റോഷന്‍ സംഗീത സംഗീത സംവിധായകനായിരുന്നു. ഹൃതിക്കിന്റെ അമ്മ പിങ്കി റോഷന്‍ നിര്‍മാതാവും സംവിധായകനുമായ ജെ ഓംപ്രകാശിന്റെ മകളാണ്.
പന്ത്രണ്ടാം വയസ്സില്‍ ബാലതാരമായിട്ടാണ് ഹൃതിക്കിന്റെ അരങ്ങേറ്റം. ഭഗവാന്‍ ദാദ എന്ന ചിത്രത്തില്‍ രജനീകാന്തിനൊപ്പമായിരുന്നു തുടക്കം. എന്നാല്‍ നായകനായി പിതാവ് രാകേഷ് റോഷന്‍ സംവിധാനം ചെയ്ത കഹോ നാ പ്യാര്‍ ഹെയിലൂടെയാണ് ഹൃതിക് യുവാക്കളുടെ ഹരമായി മാറിയത്. കോയി മില്‍ ഗയ, കഭി ഖുഷി കഭി ഗം, ബാങ്ങ്, ബാങ്ങ്, ജോധാ അക്ബര്‍, വാര്‍, സിന്ദഗി നാ മിലേഗി ദോബാര, അഗ്നീപഥ്, ലക്ഷ്യ പോലുള്ള ഹിറ്റുകളും ഹൃതിക്കിന്റെ പേരിലുണ്ട്.
അതേസമയം താരത്തിന്റെ ആസ്തി എത്രയാണെന്ന് അറിയുമോ? 375 മില്യണാണ് ഹൃതിക്കിന്റെ ആസ്തി. 3101 കോടി രൂപ വരുമിത്. ഷാരൂഖ് ഖാനേക്കാളും ആസ്തി ഹൃതിക്കിനില്ല. പക്ഷേ ഇന്ത്യയിലെ ധനികരായ നടന്മാരില്‍ ആദ്യ അഞ്ചില്‍ താരമുണ്ട്. വിവിധ പരസ്യ ബ്രാന്‍ഡുകളിലൂടെയും ഹൃതിക്ക് വരുമാനം നേടുന്നുണ്ട്. പത്ത് മുതല്‍ 12 കോടി വരെയാണ്. സോഷ്യല്‍ മീഡിയ പോസ്റ്റിനും പ്രമോഷനുമായി താരം നാല് മുതല്‍ അഞ്ച് കോടി രൂപ വരെയാണ് വാങ്ങുന്നത്. എച്ച്ആര്‍എക്‌സ് എന്ന കമ്പനിയുടെ ഉടമയാണ് അദ്ദേഹം.
ഈ കമ്പനിയുടെ ബ്രാന്‍ഡ് മൂല്യം 200 കോടിയാണ്. അതേസമയം ഒരു സിനിമയ്ക്ക് ഹൃതിക്ക് 75 മുതല്‍ 100 കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. ജുഹുവിലെ ഡുപ്ലെക്‌സ് പെന്റ്ഹൗസിന്റെ ഉടമയാണ് ഹൃതിക്. 97.5 കോടിയാണ് ഇതിന്റെ വില. വെര്‍സോവ ലിങ്ക് റോഡിലും ഹൃതിക്കിന് വീടുണ്ട്. 67.5 കോടിക്കാണ് ഈ വീട് താരം സ്വന്തമാക്കിയത്. ജുഹുവില്‍ 32 കോടിയുടെ മറ്റൊരു അപ്പാര്‍ട്‌മെന്റും, ലോണാവാലയില്‍ 7 ഏക്കര്‍ ഫാംഹൗസും ഹൃതിക്ക് സ്വന്തമാക്കിയിട്ടുണ്ട്. ബിഎംഡബ്ല്യു, മെഴ്‌സിഡസ്, മസ്റ്റാങ്ങ് പോലുള്ള കാറുകളും, മൂന്ന് കോടിയുടെ ഡിസൈനര്‍ വാനിറ്റി വാനും ഹൃതിക്കിനുണ്ട്.












Click it and Unblock the Notifications