Get Updates
Get notified of breaking news, exclusive insights, and must-see stories!

എആർഎമ്മിന് 70 ലക്ഷം പ്രതിഫലം വാങ്ങിയോ? മറുപടിയുമായി സുരഭി ലക്ഷ്‌മി, 'ചില വ്യത്യാസങ്ങൾ വന്നിട്ടുണ്ട്'

യുവനടിമാരിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരഭി ലക്ഷ്‌മി. തന്റെ അഭിനയ മികവ് കൊണ്ട് സുരഭി പലപ്പോഴും ഓരോ കഥാപാത്രത്തെയും വേറിട്ട് നിർത്താൻ ശ്രദ്ധിക്കാറുണ്ട്. ഏത് വേഷവും തന്മയത്വത്തോടെ അഭിനയിക്കാൻ കെൽപ്പുള്ള സുരഭി അടുത്ത കാലത്തായി മലയാളത്തിൽ തിരക്കേറിയ നടിയായി മാറിയിരിക്കുകയാണ്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായാണ് സുരഭി പ്രവർത്തിച്ചത്.

ഇപ്പോഴിതാ തന്റെ പ്രതിഫലത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയാണ് സുരഭി ലക്ഷ്‌മി. ദി ക്യൂ സ്‌റ്റുഡിയോസിൽ മനീഷ് നാരായണനുമായുള്ള അഭിമുഖത്തിലാണ് സുരഭി മനസ് തുറന്നത്. കൂടാതെ ഇതുവരെ എത്തുന്നതിന് ഒട്ടേറെ പ്രതിസന്ധികൾ താൻ തരണം ചെയ്‌തിട്ടുണ്ടെന്ന് പറഞ്ഞ താരം അടുത്തിടെ ഇറങ്ങിയ തന്റെ പുതിയ ചിത്രമായ റൈഫിൾ ക്ലബിന്റെ വിശേഷങ്ങളും പങ്കുവച്ചു.

surabhilakshmisalaryarm

വാർത്തകളിൽ പറയുന്നത് പോലെ തന്റെ പ്രതിഫലത്തിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ലെന്നാണ് സുരഭി ലക്ഷ്‌മി പറയുന്നത്. 60 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെയാണ് സുരഭി എആർഎം എന്ന ചിത്രത്തിന് വേണ്ടി പ്രതിഫലമായി കൈപ്പറ്റിയത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ പ്രചാരണം പാടേ തള്ളുകയാണ് സുരഭി.

'എആർഎമിന്റെ ഒരു വീഡിയോ പോലെ വന്നിട്ടുണ്ടായിരുന്നു, ഓരോ നടന്മാരും നടിമാരും വാങ്ങിയ കാശിന്റെ കണക്ക് വച്ചിട്ട്. അപ്പൊ അത് വായിച്ചപ്പോൾ ഞാൻ തന്നെ പറഞ്ഞു, നിന്റെ നാക്ക് പൊന്നാവട്ടെ. പക്ഷേ നീ നശിച്ചു പോവും. അതിൽ കള്ളത്തരമാണ് പറഞ്ഞിരുന്നത്. 60 ലക്ഷം മുതൽ 70 ലക്ഷം വരെയാണ് സുരഭി ലക്ഷ്‌മി വാങ്ങുന്നത് എന്നായിരുന്നു അവിടെ കൊടുത്തത്. അത് കണ്ടിട്ടാവണം എന്നെ വിളിച്ച് കൊറേ പേർ കടമൊക്കെ ചോദിച്ചു' സുരഭി പറയുന്നു.

'നീ ഇത്രയൊക്കെ വാങ്ങിയില്ലെടി, ഒരു ലക്ഷം ഞങ്ങൾക്കിട് എന്നൊക്കെ പറഞ്ഞിരുന്നു. അത്ര വലിയ വ്യത്യാസം ഒന്നും വന്നിട്ടില്ലെങ്കിലും ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അത് പക്ഷേ ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടല്ല. ചിലർ ഉദ്‌ഘാടനത്തിന് വിളിക്കുമ്പോൾ അവർ എന്നോട് പറയും നിങ്ങൾക്ക് വേറൊരു പണിയുമില്ല, കത്രിക എടുത്ത് നാട ഒന്ന് മുറിച്ചാൽ മാത്രം മതി എന്നൊക്കെ.' താരം മനസുതുറന്നു.

'പക്ഷേ ഇതിലേക്ക് എത്താൻ പത്തിരുപത് വർഷത്തെ നമ്മുടെ ഉറക്കം വരെ പോവും. ഈ ഒരു വിളിയിലേക്ക് എത്താൻ വേണ്ടി നമ്മൾ അത്രയും ദൂരമെടുത്തു. അതിനെ പലപ്പോഴും പല ആളുകളും ആ രീതിയിൽ കാണുന്നില്ല. ചിലപ്പോൾ ഞാൻ പറയാറുണ്ട് നിങ്ങളുടെ കടയൊക്കെ ഉണ്ടാക്കി, സാധനങ്ങൾ ഒക്കെ അതിൽ നിറച്ച് പോരലല്ല എന്റെ പണിയെന്ന്' സുരഭി പറഞ്ഞു.

ടൊവിനോയുടെ നായികയാവുമെന്ന് പറയുമ്പോൾ പണ്ടൊക്കെ കൂട്ടുകാർ കളിയാക്കുമായിരുന്നു എന്നും എങ്കിലും നടിയെന്ന നിലയിൽ ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു. 'മാണിക്യത്തിലേക്ക് മാറി വരുമ്പോൾ ഇന്നുള്ള ഒരു പുതിയ നടനോടൊപ്പമാണ് റോമൻസ് ചെയ്യുന്നത്. മുൻപ് ഞാൻ ടൊവിനോയുടെ നായികയായി അഭിനയിക്കുന്ന കാര്യം പറഞ്ഞാൽ പരിഹസിക്കുമായിരുന്നു. ആലുവയും മത്തിക്കറിയും പോലെ ഉണ്ടാകും എന്നൊക്കെ പറയും' താരം ചൂണ്ടിക്കാട്ടി.

രൂപം കൊണ്ടോ സ്വഭാവം കൊണ്ടോ എആർഎമ്മിലെ മാണിക്യവുമായി യാതൊരു സാമ്യവുമില്ലാത്ത ഒരാളായിട്ടാണ് റൈഫിൾ ക്ലബ്ബിലെ സൂസനെ തനിക്ക് തോന്നിയിട്ടുള്ളതെന്നും സുരഭി ലക്ഷ്‌മി പറയുന്നു. ദേശീയ അവാർഡ് കിട്ടിയപ്പോൾ ലോറി പോലെ ഒരു സ്പേസ് കിട്ടിയെങ്കിലും അതിലേക്ക് നിറയ്ക്കാൻ പാകത്തിനുള്ള കഥാപാത്രങ്ങൾ തന്റെ കൈയിൽ ഇല്ലെന്നും സുരഭി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+