രാഷ്ട്രീയപ്രവേശനം ജനപ്രീതി കുറച്ചോ? ഇളയദളപതിയെ വീഴ്ത്തിയോ അജിത്ത്: തമിഴില്‍ ഒന്നാമന് ആ താരം
തമിഴ് സിനിമ സൂപ്പര്‍ താരങ്ങളാല്‍ സമ്പന്നമായ ഇന്‍ഡസ്ട്രിയാണ്. നിരവധി സൂപ്പര്‍ താരങ്ങല്‍ അവിടെയുണ്ട്. രജനീകാന്ത്, കമല്ഹാസന്, വിജയ് അജിത്ത് കുമാര്‍ എന്നിവരാണ് സൂപ്പര്‍ താരങ്ങളാണ് എപ്പോഴും മുന്‍നിരയിലുള്ളത്. ഇവരാണ് മിക്കപ്പോഴും വലിയ ഓപ്പണിംഗുകള്‍ സ്വന്തമാക്കാറുള്ളത്. എന്നാല്‍ ആരാണ് ഇവരില്‍ ഒന്നാമന്. അത് കൃത്യമായി പറയുക ബുദ്ധിമുട്ടായിരിക്കും.
കാരണം തുടരെ ബ്ലോക്ബസ്റ്ററുകള്‍ ചിത്രങ്ങള്‍ക്ക് ഇവര്‍ക്ക് ലഭിക്കാറുണ്ട്. വിജയിക്ക് ലിയോയും രജനീകാന്തിന് ജയിലറും കമല്ഹാസന് വിക്രമവും അജിത്തിന് തുനിവും അടുത്തിടെ കിട്ടിയ വമ്പന്‍ ഹിറ്റുകളാണ്. ഇത് താരപദി ഉയര്‍ത്താന്‍ കാരണമായിട്ടുണ്ട്. അതേസമയം സാക്നില്‍ക്ക്.കോം ജനപ്രീതിയില്‍ മുന്‍നിരയിലുള്ള താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ആരാണ് ഒന്നാം സ്ഥാനത്തുള്ളതെന്ന് നോക്കാം.

തമിഴകത്തിന്റെ ഇളയദളപതി വിജയ് തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സാക്നില്‍ക്കിന്റെ പട്ടികയില്‍ താരം തന്നെയാണ് ഒന്നാമതെത്താറുള്ളത്. ഈ വര്‍ഷം ഇതുവരെ തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നതും വിജയ് തന്നെയാണ്. രാഷ്ട്രീയ പ്രവേശനം കാരണം വിജയിയുടെ ജനപ്രീതിയില്‍ യാതൊരു ഇടിവും ഉണ്ടായിട്ടില്ല.
ജനപ്രീതി വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്. വിജയിയുടെ പാര്‍ട്ടി അടക്കം വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്. അടുത്തിടെ വിജയിയുടെ ഗില്ലി റി റിലീസ് ചെയ്തിരുന്നത്. ഇത് ഇന്ത്യയില്‍ തന്നെയുള്ള റി റിലീസ് കളക്ഷനില്‍ റെക്കോര്‍ഡിടുകയും ചെയ്തു. മുപ്പത് കോടിയില്‍ അധികമാണ് ചിത്രം കളക്ട് ചെയ്തത്.
വിജയിയുടെ പുതിയ ചിത്രങ്ങളില്‍ അവസാനം റിലീസായത് ലിയോയാണ്. ഇത് വമ്പന്‍ ഹിറ്റായി മാറിയിരുന്നു. ഇതെല്ലാം ഒന്നാം സ്ഥാനത്ത് തുടരാന്‍ വിജയിയെ സഹായിച്ച കാര്യങ്ങളാണ്. അതേസമയം രണ്ടാം സ്ഥാനത്ത് അജിത്താണ് എത്തിയിരിക്കുന്നത്. മാര്‍ച്ച് മാസത്തിലാണ് അജിത്ത് രണ്ടാമതെത്തിയത്. അജിത്തിന് അടുത്തിടെയൊന്നും റിലീസ് ഉണ്ടായിട്ടില്ല.
ദീനയാണ് റി റിലീസിലൂടെ അവസാനമെത്തിയ അജിത്ത് ചിത്രം. എന്നാല്‍ വരാനിരിക്കുന്ന ചിത്രങ്ങളുടെ ഹൈപ്പ് ജനപ്രീതിയില്‍ തുടരാന്‍ അജിത്തിനെ സഹായിച്ച ഘടകമാണ്. വിഡാമുയര്‍ച്ചിയാണ് അജിത്തിന്റെ ഇനി റിലീസാവാനുള്ള ചിത്രം. വരുന്ന ജനുവരിയില്‍ പൊങ്കല്‍ റിലീസായിരിക്കും ചിത്രമെന്ന് റിപ്പോര്‍ട്ടുണ്ട്. ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രവും അജിത്തിന്റേതായി വരാനുണ്ട്.
അതേസമയം മൂന്നാം സ്ഥാനത്ത് വലിയ സര്‍പ്രൈസുണ്ട്. സൂര്യയാണ് മൂന്നാം സ്ഥാനത്തെത്തിയത്. അടുത്തിടെയൊന്നും താരത്തിന് റിലീസുകള്‍ ഇല്ലായിരുന്നു. അതുപോലെ രവിജയ ചിത്രങ്ങളും ലഭിച്ചിട്ടില്ല. എന്നാല്‍ കങ്കുവ എന്ന പാന്‍ ഇന്ത്യന്‍ ചിത്രം വരാനുണ്ട്. ഇത് സൂര്യയെ ജനപ്രീതി നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. നാലാം സ്ഥാനത്ത് ധനുഷാണ്. തുടരെ ഹിറ്റുകള്‍ സമ്മാനിക്കാന്‍ ധനുഷിന് സാധിക്കുന്നുണ്ട്.
ക്യാപ്റ്റന്‍ മില്ലറാണ് താരത്തിന്റെ അവസാന പുറത്തിറങ്ങിയ ചിത്രം. അഞ്ചാം സ്ഥാനത്ത് രജനികാന്തും ആറാം സ്ഥാനത്ത് കമല്‍ഹാസനുമാണ്. യുവതാരങ്ങളില്‍ ശിവകാര്‍ത്തികേയനാണ് മുന്നില്‍. ഏഴാമതാണ് ജനപ്രീതിയില്‍ ശിവകാര്ത്തികേയന്. എട്ടാമത് വിക്രമും, ഒന്‍പതാമത് വിജയ് സേതുപതിയുമാണ്. പത്താം സ്ഥാനത്ത് നിന്ന് ചിമ്പു പുറത്തായി. പകരം കാര്‍ത്തി ആ സ്ഥാനം സ്വന്തമാക്കി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications