'റോബിൻ ചെയ്‌തപ്പോൾ അതൊരു രസമായിരുന്നു, ജിന്റോ പറഞ്ഞത് കള്ളം, ബിഗ് ബോസ് വിന്നർക്ക് ആ പവറില്ല'; ഹാഫിസ്
ബിഗ് ബോസ് മലയാളം ഏഴാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ വളരെയധികം കൊണ്ടാടപ്പെടുകയും ആരാധകരെ നേടുകയും ചെയ്‌ത താരങ്ങൾ ഒട്ടേറെയുണ്ടായിരുന്നു ബിഗ് ബോസിൽ. ഡോ. റോബിൻ രാധാകൃഷ്‌ണൻ, രജിത് കുമാർ, സാബുമോൻ, അഖിൽ മാരാർ എന്നിവരൊക്കെയാണ് ഉദാഹരണം. ഇത്തരത്തിൽ ബിഗ് ബോസിൽ നിന്ന് വമ്പൻ ആരാധക പിന്തുണ നേടിയവർ ഒട്ടേറെയുണ്ട്.
ഇവരിൽ പലരും ബിഗ് ബോസ് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും അതിന്റെ പേരിൽ തന്നെയാണ് കൂടുതലായി അറിയപ്പെടുന്നത്. അഖിൽ മാരാരും ഡോ. റോബിൻ രാധാകൃഷ്‌ണനും ഒക്കെ ഉദാഹരണം. എന്നാൽ കാര്യമായി ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിയാതിരുന്ന ഒരു സീസൺ ആയിരുന്നു കഴിഞ്ഞ തവണത്തേത്. അതിനിടെ വിന്നറായ ജിന്റോക്ക് എതിരെ ഗുരുതര ആരോപണങ്ങളും ഉയർന്നുവന്നിരുന്നു.

ഇപ്പോഴിതാ റോബിനെ കുറിച്ചും ബിഗ് ബോസിലെ വിജയിക്ക് രണ്ട് പേരെ അവിടേക്ക് ശുപാർശ ചെയ്യാമെന്ന പ്രസ്‌താവനയെ കുറിച്ചുമൊക്കെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഷോയുടെ വീക്കെൻഡ് ഡയറക്‌ടറായ ഹാഫിസ്. റോബിൻ വളരെ വ്യത്യസ്‌തൻ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ സംസാരം അൽപ്പം ലൗഡായിരുന്നു എന്നുമാണ് ഹാഫിസ് പറയുന്നത്. വൺറ്റു ടോക്‌സ് എന്ന ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹാഫിസിന്റെ വാക്കുകൾ
റോബിൻ ഉണ്ടാക്കിയെടുത്ത മുഖമായിരുന്നു അത്. ആ സീസണിൽ വരുമ്പോൾ ആദ്യമായിട്ടാണ് അങ്ങനെ ഒരു ക്യാരക്റ്റർ വരുന്നത്. പറയുന്നതിൽ കാര്യമുണ്ടോ ഇല്ലയോ എന്നതിൽ അപ്പുറം ഭയങ്കര ഒച്ചയിൽ ആയിരുന്നു അദ്ദേഹത്തിന്റെ മീറ്റർ. പക്ഷേ ആ ഒരു മീറ്റർ വന്നപ്പോൾ ഇപ്പുറത്ത് ജാസ്‌മിൻ എന്നൊരു മീറ്റർ വന്നു. അതൊരു ബാലൻസ് ആയിട്ടുള്ള ആക്റ്റ് ആയിരുന്നു. അന്നൊരു റോബിൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതൊരു രസമായിരുന്നു.
റോബിന് ഒരു സോഫ്റ്റ് സൈഡും ഉണ്ടായിരുന്നു. പുള്ളിക്ക് തന്നെ കൃത്യമായ പ്ലാനുകൾ എല്ലാത്തിലും ഉണ്ടായിരുന്നു. പുള്ളി പറഞ്ഞിരുന്നു കൃത്യമായ സ്‌പേസ് ഉണ്ടാക്കിയെടുത്ത് എനിക്ക് വരാൻ അറിയാമായിരുന്നു എന്ന്. ഇതൊക്കെ ഓരോ ആൾക്കാരും കാണുന്ന ഒരു ഇതല്ലേ. ഞാൻ ചിലപ്പോ അങ്ങനെ ആവില്ല പ്രതികരിക്കുന്നത്. അത് ഫൺ ആയിരുന്നു, പക്ഷേ എല്ലാവരും ആ സാധനം ഇമിറ്റേറ്റ് ആയി തുടങ്ങി, അത് തമാശ ആയിരുന്നില്ല.
റോക്കി-സിജോ പ്രശ്‌നം നടക്കുമ്പോൾ ഞാൻ എന്റെ വീട്ടിലായിരുന്നു. ലാൽ സാർ ഡയലോഗ് ഒകെ അടിച്ചു പോയതിന്റെ പിറ്റേ ദിവസമാണെന്ന് തോനുന്നു ഈ സംഭവം. ഞാൻ അവിടുന്ന് ഇറങ്ങി കഴിഞിട്ടാണ് അത് അറിഞ്ഞത്. ഒരാൾ അങ്ങനെ ഇടിക്കുമെന്ന് ആരും വിചാരിച്ചു കാണില്ല. ലാൽ സാർ തന്നെ പറഞ്ഞതാണ് നമുക്ക് ഒരു കോമൺ സെൻസ് എന്നൊരു സാധനം വേണം. ഷോയുടെ അകത്ത് വന്ന് ഒരാളെ ഇടിക്കുന്നതല്ല അത്.
എനിക്ക് അതിനെ കുറിച്ച് അറിയില്ല, ബിഗ് ബോസ് വിന്നർക്ക് അങ്ങനെ ആരെയെങ്കിലും അവിടേക്ക് കയറ്റി വിടാനുള്ള പവർ ഒന്നുമില്ല. സാമാന്യമായും എല്ലാവർക്കും എന്ന പോലെ റെക്കമൻഡ് ചെയ്യാൻ കഴിയും. ഇവരെ എടുക്കണമെന്നൊന്നും പറയാനാവില്ല. നമുക്ക് ആരെ റെഫർ ചെയ്യാമെന്ന് മാത്രം. എന്നോട് തന്നെ ഒരുപാട് പേർ ആവശ്യപ്പെട്ടിരുന്നു. അവിടെ ഇന്റർവ്യൂവിന് ഒക്കെ ഒരു പാനലുണ്ട്. അവരാണ് തീരുമാനിക്കുന്നത്.
ആർക്കും അങ്ങനെ റെക്കമൻഡ് ചെയ്യാൻ കഴിയില്ല. അൻപത് ലക്ഷം രൂപയും അടുത്ത സീസണിലേക്ക് രണ്ട് പേരെ കയറ്റുകയും ചെയ്യുക എന്ന് പറയുമ്പോൾ അതൊരു കൺടസ്റ്റ് പോലെയായി. അങ്ങനെയൊരു സംഭവവുമില്ല. ഈ വർഷത്തെ ഹൗസ് ഞാൻ കണ്ടിട്ടില്ല. ഇതുവരെ ഉള്ളതെല്ലാം മറ്റുള്ളവരുടെ സെറ്റ്ആയിരുന്നു. ഇത് കുറച്ച് വലിയ വീടാണ്.


Click it and Unblock the Notifications