Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തമായി സ്വകാര്യ ദ്വീപുള്ള നായിക; ആസ്‌തി 117 കോടി, ദീപികയും ഐശ്വര്യയും കത്രീനയുമല്ല, പിന്നെ ആര്?

ഇന്ത്യൻ സിനിമയിൽ സമ്പത്ത് കൊണ്ട് അത്ഭുതം കാട്ടുന്ന ഒട്ടേറെ താരങ്ങളുണ്ട്. അതുപോലെ തന്നെ സമ്പന്നതയിൽ ആറാടുന്ന നായികമാരും ഇതിൽ കുറവല്ല. അത്തരം കാര്യങ്ങളെ കുറിച്ച് പറയുമ്പോൾ നമ്മുടെ മനസിൽ ആദ്യമെത്തുന്ന പേരുകൾ ഐശ്വര്യ റായ്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, കത്രീന കൈഫ് എന്നൊക്കെയായാവും അല്ലേ. അതിലൊരിക്കലും ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല, കാരണം ഏറ്റവും കൊടുത്താൽ പ്രതിഫലം പറ്റുന്ന താരങ്ങളാണ് ഇവരൊക്കെ.

എന്നാൽ ബോളിവുഡിൽ അധികമാർക്കും ഇല്ലാത്ത വലിയൊരു നേട്ടം സ്വന്തമായുള്ള ഒരു താരത്തെ നിങ്ങളിൽ പലർക്കും അറിയില്ല. അവരുടെ പേരുടെ ജാക്വലിൻ ഫെർണാണ്ടസ് എന്നാണ്. ജന്മം കൊണ്ട് ഇന്ത്യക്കാരി അല്ലെങ്കിലും ഈ ശ്രീലങ്കൻ സ്വദേശി കഴിഞ്ഞ എത്രയോ വർഷങ്ങളായി ബോളിവുഡിലാണ് തന്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

jaquelinefernandezisland

വെറുമൊരു നായികാ എന്നതിലുപരി ഇന്ത്യൻ സിനിമയിൽ തന്നെ കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളിൽ ഒരാൾ എന്ന നേട്ടവും ജാക്വലിന് സ്വന്തമായുണ്ട്. ഒരു തുണ്ട് ഭൂമിയെങ്കിലും സ്വന്തമാക്കുക എന്നത് ചെറിയ കാര്യമല്ലാത്ത ഈ കാലത്ത് സ്വന്തമായി സ്വകാര്യ ദ്വീപ് കൈവശം വയ്ക്കുക എന്ന നേട്ടം ചെറുതല്ലെന്ന് ഓർക്കണം. മൂന്ന് ബോളിവുഡ് താരങ്ങൾക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.

അതിലെ ഏക വനിതയാണ് ജാക്വലിൻ ഫെർണാണ്ടസ്. ഐശ്വര്യ റായ് ഇന്ന് ഏറ്റവും ധനികയായ ഇന്ത്യൻ നടിമാരിൽ ഒരാളാണ്. പക്ഷേ അവർക്ക് സ്വന്തമായി ഒരു ദ്വീപില്ല എന്നത് ഓർക്കണം. പ്രിയങ്ക ചോപ്രയും ദീപിക പദുകോണും ബോളിവുഡിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരാണ്, പക്ഷേ അവർക്കും സ്വന്തമായി ദ്വീപില്ല എന്ന് പറയുമ്പോഴാണ് ജാക്വലിൻ ഫെർണാണ്ടസ് എത്ര അപൂർവമായ നേട്ടമാണ് സ്വന്തമാക്കിയതെന്ന് നിങ്ങൾക്ക് മനസിലാവുക.

ജാക്വലിൻ ഇപ്പോൾ ബോക്സോഫീസിൽ കാര്യമായി ചലനം ഉണ്ടാക്കാൻ കഴിയാത്ത താരമായിരിക്കും. എന്നാൽ ഒരു ദശാബ്‌ദം മുമ്പ്, മർഡർ 2, ഹൗസ്ഫുൾ 2, റേസ് 2, കിക്ക് തുടങ്ങിയ തുടർച്ചയായ ഹിറ്റുകളുമായി അവർ ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു. അവളുടെ അവസാന ഹിറ്റ് 2016-ലായിരുന്നു (ഹൗസ്ഫുൾ 3). അതിന് ശേഷം കഴിഞ്ഞ എട്ട് വർഷമായി ഒരു ഹിറ്റ് സിനിമ പോലും ഇല്ലെങ്കിലും താരത്തിന്റെ ആസ്‌തി 117 കോടി രൂപയോളമാണ്.

2012ൽ തന്റെ കരിയറിലെ പീക്ക് സമയത്താണ് ജാക്വലിൻ ജന്മനാടായ ശ്രീലങ്കയുടെ തീരത്ത് തന്നെ ഒരു സ്വകാര്യ ദ്വീപ് വാങ്ങിയത്. ഒരു വലിയ വില്ല പണിയാനാണ് താരം ഈ ദ്വീപ് വാങ്ങിയതെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ. ഈ നേട്ടത്തിനായി ജാക്വലിൻ 600,000 ഡോളർ ( 3 കോടി രൂപ) ചെലവഴിച്ചതായി സിയസാറ്റ് റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ ശേഷം ദ്വീപിൽ നടി എന്തെങ്കിലും തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതായി വിവരമില്ല.

ശ്രീലങ്കയിലെ മുൻ സൗന്ദര്യ റാണിയായിരുന്ന ജാക്വലിൻ 2009ലാണ് അലാഡിൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് പ്രവേശിച്ചത്. എന്നാൽ രണ്ട് വർഷത്തിന് ശേഷം മർഡർ 2 എന്ന ചിത്രത്തിലൂടെയാണ് താരം ശരിക്കും പറഞ്ഞാൽ ബോളിവുഡിൽ തന്റെ പേര് അടയാളപ്പെടുത്തിയത്. തുടർന്ന് അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് വലിയ ഹിറ്റുകളിലൂടെ ആധിപത്യം സ്ഥാപിച്ചെങ്കിലും നിലവിൽ കാര്യമായ പ്രോജക്റ്റുകൾ ഒന്നും താരത്തിന്റേതായി ഇല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+