'ടൈമിംഗ് തെറ്റിയാൽ ജഗതി ചേട്ടന്റെ വായിൽ നിന്ന് പച്ചത്തെറി കേൾക്കും, പരുഷമായി പെരുമാറും'; രാജാ സാഹിബ്
മലയാള സിനിമയിലും കോമഡി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനായിരുന്നു രാജാ സാഹിബ്. സിനിമകളിലും കോമഡി ഷോകളിലും മാത്രമല്ല സീരിയലുകളിലും താരം തന്റെ മികവ് തെളിയിച്ചിരുന്നു. ഒരുകാലത്ത് മൊബൈൽ ഫോൺ ഉപയോഗത്തിൽ ഇല്ലാതിരുന്ന സമയം ടെലിവിഷൻ ഷോകളെയും സ്‌റ്റേജ് ഷോകളെയും മാത്രം ആശ്രയിച്ചായിരുന്നു കൂടുതൽ കുടുംബ പ്രേക്ഷകരുടെയും ആസ്വാദനം.
ആ കാലത്താണ് രാജാ സാഹിബ് ഉൾപ്പെടെ തരംഗമായത്. നല്ലൊരു മിമിക്രി ആർട്ടിസ്‌റ്റ് കൂടിയായിരുന്ന രാജാ സാഹിബ് വേദികളിൽ ഇന്നസെന്റ്, ജയൻ തുടങ്ങിയ അനുഗ്രഹീത കലാകാരന്മാരെ അനുകരിച്ചുകൊണ്ട് കൈയ്യടി നേടിയിരുന്നു. കൂടാതെ അപരന്മാർ നഗരത്തിൽ എന്ന ചിത്രത്തിൽ ജയന്റെ അപരനായി വേഷമിട്ടും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. പിന്നീട് രാജ സാഹിബിനെ എല്ലാവരും ശ്രദ്ധിച്ചത് സീരിയലുകളിൽ ആയിരുന്നു.

കടമറ്റത്ത് കത്തനാർ, ശ്രീ മഹാഭാഗവതം എന്നിവയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കാനും രാജാ സാഹിബിന് കഴിഞ്ഞിരുന്നു. കൂടാതെ ഒട്ടേറെ സിനിമകളിലും താരം വേഷമിട്ടിരുന്നു. റബേക്ക ഉതുപ്പ് കിഴക്കേ മലയിൽ, ചിരിക്കുടുക്ക, ചാലക്കുടിക്കാരൻ ചങ്ങാതി, ലവകുശ എന്നിങ്ങനെയുള്ള സിനിമകളിലൂടെയാണ് രാജാ സാഹിബ് തിളങ്ങിയത്. കൂടാതെ വേറെയും ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അദ്ദേഹം അഭിനയിച്ചിരുന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച കൊമേഡിയന്മാരിൽ ഒരാളായ ജഗതി ശ്രീകുമാറിനൊപ്പം ചില സിനിമകളിൽ അഭിനയിച്ചിരുന്നു രാജാ സാഹിബ്. അതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ താരം. ജഗതിക്കൊപ്പം അഭിനയിക്കേണ്ടി വരുമ്പോൾ പലപ്പോഴും ചീത്തകേൾക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാറുണ്ടെന്നാണ് രാജാ സാഹിബ് പറയുന്നത്. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
രാജാസാഹിബിന്റെ വാക്കുകൾ
നമ്മൾ കൃത്യമായ ടൈമിംഗിൽ ചില സാധനങ്ങൾ ഇട്ടില്ലെങ്കിൽ, ആ സമയത്ത് അത് വീണില്ലെങ്കിൽ നമുക്ക് അപ്പോൾ പച്ചത്തെറി കേൾക്കേണ്ടി വരുന്ന ചില ആർട്ടിസ്‌റ്റുകളിൽ ഒരാളാണ് ജഗതി ചേട്ടൻ. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെയുള്ള ഗിവ് ആൻഡ് ടേക്ക് സീനുകളിൽ, ആ സ്‌പീഡും ടൈമിംഗും കറക്റ്റ് ആയിട്ട് വന്നില്ലെങ്കിൽ അത് പ്രശ്‌നമാവും. ആർട്ടിസ്‌റ്റ് എന്നൊക്കെ പറയുമ്പോൾ അങ്ങനെ ആയിരിക്കണം എന്നാണ് പറയാറുള്ളത്.
ജഗതി ചേട്ടന്റെ കൂടെയൊക്കെ എനിക്ക് ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. ആ സമയത്ത് ഭയങ്കര ടെൻഷൻ ആണ്. കാര്യം നമ്മൾ അങ്ങനെയാണല്ലോ. ഞാൻ പുള്ളിയുടെ ഒപ്പം ആദ്യമായി ഗൾഫിൽ പോയത് 1995ലാണ്. വെൽക്കം 96 ബൈ 95 എന്ന ആദ്യത്തെ പ്രോഗ്രാം ആയിരുന്നു അത്. ജഗതി ശ്രീകുമാർ, മധു സർ, വിന്ദുജാ മേനോൻ ഇവരൊക്കെ ആയിരുന്നു അന്ന്, അവരുടെ കൂടെയാണ് ഞാനും പ്രോഗ്രാം അവതരിപ്പിക്കേണ്ടത്.
അങ്ങനെ ഫ്‌ളൈറ്റിൽ ഇരുന്ന് ഞങ്ങൾ ഒരു സ്ക്രിപ്പ്റ്റ് ഉണ്ടാക്കുകയായിരുന്നു. അതിന് അകത്ത് കൃത്യമായ ഒരു സംഭവം ചെയ്യാൻ കഴിയാതെ വന്നപ്പോൾ, എനിക്ക് ആ സമയം എന്റർ ചെയ്യാൻ പറ്റാതെ വന്നപ്പോൾ ജഗതി ചേട്ടന്റെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്റെ ഹൃദയം പൊട്ടിയങ് പോയി. പുള്ളി ഭയങ്കര പരുഷമായിട്ട് സംസാരിച്ചു കളയും. എല്ലാം കൃത്യമായിരിക്കണം, അതിന്റെ മീറ്റർ കറക്റ്റ് ആയിരിക്കണം എന്നാണ്.
ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ പോയാൽ പുള്ളി പച്ചയ്ക്ക് പറയും, പബ്ലിക്ക് ആയിട്ടാവും പറയുന്നത്. ആൾക്കാർ ഉണ്ടെന്നൊന്നും പുള്ളി ആലോചിക്കില്ല. അത് ചിലപ്പോൾ ഒരു പാഠവുമായിരിക്കും. ചില സാറുമാർ അടിക്കും, ചിലർ വഴക്ക് പറയും. എന്നെ സംബന്ധിച്ച് ഞാൻ അന്ന് ഡൗൺ ആയിപ്പോയി. പിന്നെ പിന്നെ ഞാൻ പുള്ളിക്ക് അങ്ങോട്ട് സാധനം ഇട്ടുകൊടുക്കും. ചങ്ങാതിപ്പൂച്ചയിൽ ഒക്കെ അഭിനയിക്കുന്ന സമയത്ത് ഞാൻ ചില കൗണ്ടറുകൾ അങ്ങോട്ട് പറയും.
അപ്പൊ പുള്ളി പറയും അനിയൻ ഒന്ന് പറയും ഞാൻ രണ്ട് പറയും. പക്ഷേ ഞാൻ എന്താണ് പറയുക എന്ന് പറയാൻ പറ്റില്ലെന്ന്. ഈ കോമഡി എന്ന് പറയുന്നത് വെറുതെ പ്രോംപ്റ്റ് ചെയ്യുന്നത് കേട്ട് പറഞ്ഞാൽ നടക്കില്ല, ഒരു ഗിവ് ആൻഡ് ടേക്ക് ആണ്. അത് കൃത്യമായില്ലെങ്കിൽ അത് ട്രാജഡി ആയി മാറും. അങ്ങനെ ഇദ്ദേഹവുമായിട്ട് കൊറേ സംഭവങ്ങൾ ഞാൻ കോമ്പിനേഷൻ ചെയ്‌തിട്ടുണ്ട്.
പിന്നെ ആ ടൈമിംഗ് ഒക്കെ വന്നപ്പോൾ പുള്ളി എന്നോട് പറഞ്ഞിട്ടുണ്ട്, കൊള്ളാം അനിയാ നല്ല രസമുണ്ട്. പുള്ളിയുടെ കൂടെ അഭിനയിക്കുമ്പോൾ നമ്മളും ജഗതിയെ പോലെ ആയിപ്പോവും. ആ സംഭാഷണവും ആ ശൈലിയും ഒക്കെയായി പുള്ളി നമ്മുടെ മുൻപിൽ ഇങ്ങനെ നിൽക്കുകയാണല്ലോ. അപ്പോൾ എന്നോട് പറഞ്ഞത് അനിയൻ ജഗതി ആവണ്ട, ഞാൻ ജീവിച്ചിരിപ്പുണ്ടല്ലോ. അതുകൊണ്ട് അനിയൻ അനിയന്റെ ശൈലിയിൽ ചെയ്‌താൽ മതി.
ഞാൻ പിന്നെ പുള്ളിയുടെ അടുത്ത് സംശയങ്ങൾ ചോദിച്ചിട്ട്, അഭിനയിക്കാനുള്ള കാര്യങ്ങളും ഒക്കെ ചോദിക്കുമായിരുന്നു. എനിക്കീ നായക വേഷമൊന്നും വേണ്ട ജൂനിയർ വേഷങ്ങൾ ഒക്കെ മതിയെന്ന് പറഞ്ഞപ്പോൾ അനിയാ ജൂനിയർ വേഷങ്ങൾ ഒക്കെ ചെയ്‌താൽ എന്നുമീ ജൂനിയർ ആയിട്ട് തന്നെ നിക്കേണ്ടി വരും. അതുകൊണ്ട് എന്തെങ്കിലും ഒക്കെ ചെയ്‌തു തുടങ്ങുന്നെങ്കിൽ അത് നായകനായിട്ട് വേണം എന്നാണ് പുള്ളി ഉപദേശിച്ചത്.
അന്ന് ഞാനത് ആലോചിച്ചിട്ടുപോലുമില്ല. എന്നിട്ടും മലയാള സിനിമയിൽ ഞാൻ കേറി വരുന്നത് നായക വേഷത്തിലൂടെയാണ്. അതാണ് അവരുടെ ഒക്കെ അനുഗ്രഹം എന്ന് പറയുന്നത്. അദ്ദേഹത്തിന്റെ കൈ തൊട്ട് വന്ദിച്ചിട്ടാണ് ഞാൻ ചെയ്യാറുള്ളത്. ഓർമ്മയിൽ എപ്പോഴും അതൊക്കെയുണ്ട്. അദ്ദേഹത്തെ ഒരു ഗുരുതുല്യൻ ആയിട്ടാണ് ഞാൻ കാണുന്നത്. അദ്ദേഹത്തോടൊപ്പം സിനിമകൾ അഭിനയിക്കാനും യാത്ര ചെയ്യാനും ഒക്കെ പറ്റിയിട്ടുണ്ട്.
ഇന്നസെന്റ് ചേട്ടന്റെ കൂടെയൊക്കെ ഇതുപോലെ പോയിട്ടുണ്ട്. അച്ഛനും മകനും ആയിട്ടൊക്കെ ഞങ്ങൾ അഭിനയിച്ചിട്ടുണ്ട്. എങ്ങനെ മുണ്ട് ഉടുക്കണം എന്നൊക്കെ പോലും പുള്ളിയാണ് പഠിപ്പിച്ചു തരുന്നത്. മുണ്ട് എനിക്ക് ഉടുക്കാൻ അറിയില്ലായിരുന്നു. അതൊക്കെ അദ്ദേഹമാണ് പഠിപ്പിച്ചു തന്നത്. വിദേശത്തൊക്കെ പ്രോഗ്രാമിനായി പോവുമ്പോൾ ഒരു മാസം ഒന്നര മാസമൊക്കെ അവരുമായിട്ടല്ലേ പോവുന്നത്. അവരെയൊക്കെ കണ്ടുപഠിക്കാൻ നമുക്ക് കഴിയും.
അദ്ദേഹത്തിന്റെ റൂമിൽ വാതിൽ മുട്ടാതെ അകത്തു കയറാനുള്ള അവകാശം ഒക്കെ അങ്ങനെയാണ് കിട്ടുന്നത്. ഏത് കാര്യവും അവരോട് തുറന്ന് സംസാരിക്കാൻ കഴിയും. ഉഷാ ദീദി വരെ പറഞ്ഞൊരു കാര്യമുണ്ട്, നമ്മൾ അനുകരിക്കപ്പെടുമ്പോൾ ആണ് കൂടുതൽ ശ്രദ്ധേയമാവുന്നത്. അപ്പൊ നല്ല പ്രോഡക്റ്റിന് ഒരു ഡ്യൂപ്ലിക്കേറ്റുമുണ്ടാവും.
പല ആർട്ടിസ്‌റ്റുകളും നമ്മളോട് പറഞ്ഞിട്ട് അവരെ ഒന്ന് അനുകരിച്ച് ഫേമസ് ആക്കിത്തരുമോ എന്ന് ചോദിച്ചിട്ടുണ്ട്. അതിന് വേണ്ടി സമ്മാനം വരെ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. മിമിക്രി ചെയ്‌തിട്ട് പലർക്കും ഫേമസ് ആവാൻ പറ്റിയിട്ടുണ്ട്. ചിലർ മിമിക്രി ചെയ്യുന്നത് അരോജകം ആണെന്ന് പറഞ്ഞിട്ടുമുണ്ട്. ഒരാളുടെ വൈകല്യത്തെ ചൂഷണം ചെയ്‌ത് കാണിക്കുന്നതല്ല അനുകരണം എന്ന് പറഞ്ഞുകൊണ്ട് ചിലരുമായി സംസാരം നടന്നിരുന്നു.
അനുകരണം ഇഷ്‌ടപ്പെടുന്ന ആളുകളുണ്ട്, അനുകരിക്കപ്പെടാൻ ആഗ്രഹിക്കുന്ന ആളുകളും ഉണ്ട്. മധു സാറിന്റെ അടുത്ത് ഞാൻ ചോദിച്ചിട്ട് എന്നെ സമ്മതിച്ചില്ല. മധു സാറുമായി ആദ്യത്തെ ട്രിപ്പ് പോവുമ്പോൾ ഞാൻ ചോദിച്ചിരുന്നു. തനിക്ക് വേറെ ജോലിയില്ലെടോ എന്നാണ് ചോദിച്ചത് മധു സാർ. പിന്നീട് പുള്ളി അത് ആസ്വദിച്ച് തുടങ്ങിയപ്പോൾ ഞങ്ങളൊക്കെ അനുകരിക്കാൻ തുടങ്ങുകയായിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications