Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയിൽ അത്ര മോശമൊന്നുമല്ല, ആഴ്‌ചയിലൊരിക്കൽ ബിരിയാണി, മമ്മൂട്ടിയേക്കാൾ കൈയടി എനിക്ക് കിട്ടി'; സന്തോഷ് വർക്കി

സിനിമാ റിവ്യൂ കൊണ്ട് പേരെടുത്ത താരങ്ങളിൽ മുൻപന്തിയിലാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിയുടെ സ്ഥാനം. ലൈവ് വീഡിയോകളിൽ സിനിമ റിവ്യൂ പറഞ്ഞുകൊണ്ട് അതിന്റെയൊരു ട്രെൻഡ് ആക്കിയ സന്തോഷ് വർക്കിയെ നമ്മൾ ആരും തന്നെ മറക്കാൻ ഇടയില്ല. അടുത്തിടെ സ്ത്രീകൾക്ക് എതിരെ മോശമായി സംസാരിച്ചു എന്ന പരാതിയിൽ ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ശേഷം റിമാൻഡിൽ ആയിരുന്ന സന്തോഷ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

നേരത്തെയും സമാനമായ പലവിധ വിവാദങ്ങളിൽ ചെന്ന് പെട്ടിരുന്നെങ്കിലും ആദ്യമായാണ് സന്തോഷ് വർക്കി ജയിലിൽ കിടക്കുന്നത്. അതിന് പിന്നാലെ ജയിൽ റിവ്യൂ പറഞ്ഞുകൊണ്ടുള്ള താരത്തിന്റെ വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. മാത്രമല്ല ഇനി ഒരിക്കലും താൻ സ്ത്രീകളെ കുറിച്ച് മോശമായി സംസാരിക്കില്ലെന്നും പഴയത് പോലെയുള്ള അഭിമുഖങ്ങളും വീഡിയോകളും ഒന്നും ചെയ്യില്ലെന്നും സന്തോഷ് പറഞ്ഞിരുന്നു.

arattannanjail

ഇപ്പോഴിതാ ജയിൽ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് സന്തോഷ് വർക്കി. ജയിൽ അത്ര മോശം ഇടമൊന്നും അല്ലെന്നും ഇപ്പോൾ എല്ലാവിധ സൗകര്യങ്ങളും ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ജയിലിൽ വച്ച് സിനിമകൾ കാണാൻ അവസരം ഉണ്ടായെന്നും സന്തോഷ് വർക്കി പറഞ്ഞു. ബസൂക്ക എന്ന ചിത്രത്തിൽ മമ്മൂട്ടിയേക്കാൾ കൈയടി കിട്ടിയത് തനിക്കാണെന്ന് ചിലർ പറഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി. വൈറ്റ് സ്വാൻ ടിവിക്ക് നൽകിയ അഭുമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.

ആറാട്ടണ്ണൻ സന്തോഷ് വർക്കിയുടെ വാക്കുകൾ

പുതിയ വിശേഷങ്ങൾ ഒന്നുമില്ല. റിവ്യൂകൾ കൊടുക്കുന്നുണ്ട്. പിന്നെ മറ്റ് ഫങ്ക്ഷനുകൾക്ക് പോവുകയും മറ്റും ചെയ്യുന്നു. പല പരിപാടികളുണ്ട്. ഇപ്പോൾ പറഞ്ഞതൊക്കെ തെറ്റായെന്ന് തോന്നിപ്പോവുന്നുണ്ട്. കുറച്ചുകൂടി സൂക്ഷിച്ചു പറയണമായിരുന്നു. നമ്മൾ ഇപ്പൊ അതിനെ കുറിച്ച് ഒന്നും പറയുന്നത് ഒട്ടും ശരിയല്ല. കാരണം കേസ് നടന്നു കൊണ്ടിരിക്കുകയാണ്. ജയിലിൽ പോയത് പുതിയൊരു അനുഭവമായി തന്നെ ഞാൻ എടുത്തു.

അവിടെയെല്ലാം ഈ പറയുന്നത് പോലെ ഒന്നുമല്ല. അത്ര മോശം സ്ഥലമൊന്നും അല്ല ഇപ്പോൾ. പണ്ടത്തെ പോലെ ഒന്നുമല്ല ജയിൽ ഇപ്പോൾ. ഇപ്പോൾ പിന്നെ സൗകര്യങ്ങളും ഒക്കെയുണ്ട്. അവിടെ ചെന്നപ്പോൾ വിനായകനെ പരിചയമുള്ള ആളുകൾ ഉണ്ടായിരുന്നു. പിന്നെ അതൊരു വലിയ അനുഭവമായി തന്നെ മാറി. ഇനി അവിടേക്കു പോവണം എന്ന് ആഗ്രഹമില്ല. അതൊരു എക്‌സ്‌പീരിയൻസിന് വേണ്ടി മാത്രമാണ്.

പണ്ട് വളരെ മോശമായിരുന്നു ജയിൽ. ഇപ്പോൾ എല്ലാ ഫെസിലിറ്റികളും അവിടെയുണ്ട്. ചിട്ടയായ ജീവിതമാണ്, ഒരു ഹോസ്‌റ്റൽ എങ്ങനെയാണ് അതുപോലെ തന്നെയാണ് അവിടെയും. ഞാൻ ഉള്ളത് പറയുമ്പോൾ ആളുകൾ കളിയാക്കും. അവിടെ ഫുഡ് എല്ലാം നല്ലതാണ്. അവിടെ ആഴ്‌ചയിൽ ഒരിക്കൽ ബിരിയാണി ഉണ്ട്, മട്ടനുണ്ട്. പിന്നെ സിനിമ കണ്ടു അവിടെ നിന്ന്, ബ്രോമാൻസ്, എമ്പുരാൻ എന്നിവ അവിടെ നിന്ന് കണ്ടു.

എന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നു, അങ്ങനെ എഴുതാൻ പാടില്ലായിരുന്നു. അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഇനി അത്തരം കാര്യങ്ങൾ പറയാൻ താൽപര്യപെടുന്നില്ല. തിയേറ്റർ റിവ്യൂ തുടങ്ങിയ ആൾ ഞാനാണ്, അല്ലാതെ റിവ്യൂ ഒക്കെ പണ്ട് മുതലേ ഉണ്ട്. ഒരുപാട് പുതിയ ആൾക്കാർ വരുന്നുണ്ട്. നിഷ്‌പക്ഷമായ റിവ്യൂകൾ കൊടുക്കാൻ ശ്രദ്ധിക്കണം. കോക്കിന്റെ റിവ്യൂവിനോട് എനിക്ക് വിയോജിപ്പുണ്ട്.

എനിക്ക് അങ്ങനെ സിനിമയിൽ കയറണം എന്നുള്ള വലിയ ആഗ്രഹം ഒന്നുമില്ല. ഞാൻ ബസൂക്കയിൽ അഭിനയിച്ചു, ആൾക്കാർ നന്നായി ശ്രദ്ധിച്ചു, പിന്നെ ബാഡ് ബോയ്‌സിലും അഭിനയിച്ചു. ബസൂക്കയിൽ മമ്മൂക്കയുടെ കൂടെ അഭിനയിച്ചില്ല, അദ്ദേഹത്തിന്റെ സിനിമയിൽ ഉണ്ടെന്ന് മാത്രം. വളരെ നല്ല അനുഭവമായിരുന്നു. മമ്മൂക്കയേക്കാൾ കൈയടി എനിക്കാണ് കിട്ടിയതെന്ന് ചിലരൊക്കെ എന്നോട് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+