Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലര്‍ സംവിധായകന്‍ നെല്‍സനെ ചോദ്യം ചെയ്ത് പോലീസ്, കൊലക്കേസ് പ്രതിയുമായി ഭാര്യക്ക് ബന്ധം

ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ സംവിധായകന്‍ നെല്‍സന്‍ ദിലീപ് കുമാറിനെ പോലീസ് ചോദ്യം ചെയ്തു. തമിഴ്‌നാട് ബിഎസ്പി അധ്യക്ഷന്‍ കെ ആംസ്‌ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. രജനീകാന്ത് ചിത്രമായ ജയിലറിന്റെ സംവിധായകനാണ് അദ്ദേഹം.

ചെന്നൈയിലെ അടയാറിലുള്ള വീട്ടിലെത്തി ഏകദേശം ഒരു മണിക്കൂറോളമാണ് അന്വേഷണം സംഘം നെല്‍സനെ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നെല്‍സിന്റെ ഭാര്യ മോനിഷയെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന അഭിഭാഷകനുമായി നെല്‍സന്റെ ഭാര്യ സംസാരിച്ചിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.

nelson-quesitoned

നെല്‍സന്റെ ഭാര്യ പ്രമുഖ അഭിഭാഷക കൂടിയാണ്. കേസിലെ പ്രതികളെ പോലീസ് തിരഞ്ഞ് കെണ്ടിരിക്കുകയാണ്. കുപ്രസിദ്ധ ഗുണ്ട നേതാവ് സംഭവം സെന്തിലുമായി അടുപ്പമുള്ള അഭിഭാഷന്‍ മൊട്ടൈ കൃഷ്ണനുമായി നെല്‍സന്റെ ഭാര്യ മോനിഷ നിരന്തരം സംസാരിച്ചിരുന്നു.

ജൂലായ് അഞ്ചിന് ശേഷം ഷേഷം മൊട്ടൈ കൃഷ്ണന്‍ മോനിഷയെ ഫോണില്‍ വിളിച്ചിരുന്നതായി ഇയാളുടെ കോള്‍ ഹിറ്ററി പരിശോധിച്ചപ്പോള്‍ പോലീസ് കണ്ടെത്തിയ്ിരുന്നു. അതേസമയം ഇയാളിപ്പോള്‍ ഒളിവിലാണ്. ഈ അഭിഭാഷകനെ നെല്‍സന്റെ ഭാര്യ സഹായിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യം അവര്‍ നിഷേധിച്ചിട്ടുണ്ട്.

അതേസമയം പോലീസ് ചോദ്യം ചെയ്തുവെന്ന വാര്‍ത്തകളെ നെല്‍സന്‍ തള്ളി. ആംസ്‌ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്നെയാരും ചോദ്യം ചെയ്തിട്ടില്ല. കേസില്‍ എന്നെ പോലീസ് വിളിച്ചുവരുത്തിയിട്ടില്ല. പോലീസില്‍ നിന്ന് ഇതുവരെ തന്നെ വിളിക്കുകയോ, തന്നെ കാണാനായി അവര്‍ എത്തുകയോ ചെയ്തിട്ടില്ലെന്നും നെല്‍സന്‍ പറഞ്ഞു.

ആംസ്‌ട്രോങ്ങിനെ കൊലപാതകത്തില്‍ ഈ അഭിഭാഷകനും പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. നെല്‍സന്റെ ഭാര്യ മോനിഷ ഈ അഭിഭാഷകനുമായി ഒരു മണിക്കൂറോളം നേരം സംസാരിക്കുകയും, വലിയൊരു തുക അവരുടെ അക്കൗണ്ടില്‍ നിന്ന് മൊട്ടൈ കൃഷ്ണന് കൈമാറിയെന്നുമാണ് പോലീസ് കരുതുന്നത്.

മൊട്ടൈ കൃഷ്ണനെ സംരക്ഷിച്ചുവെന്നും ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് താന്‍ 75 ലക്ഷം രൂപ അയച്ചെന്നുമുള്ള ആരോപണം നേരത്തെ മോനിഷ നിഷേധിച്ചിരുന്നു. വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ കൃഷ്ണനെ അറിയാമെന്ന് ഇവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ താമസാണ് തമിഴ്‌നാട് ബിഎസ്പി അധ്യക്ഷന്‍ കെ ആംസ്‌ട്രോങ്ങ് കൊല്ലപ്പെട്ടത്.

ചെന്നൈയിലെ വീടിന് സമീപം ബിഎസ്പി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് ബൈക്കുകളില്‍ എത്തിയ ആറംഗ സംഘം ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊന്നത്. കൊലപാതകത്തിന് പിന്നാലെ പതിനൊന്ന് പേര്‍ അറസ്റ്റിലായിരുന്നു. ഭൂമിയിടപാടിലെ തര്‍ക്കത്തെ തുടര്‍ന്നാണ് പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+