രശ്മികയുമല്ല കൃതിയുമല്ല, ജൂനിയര്‍ നടിമാരില്‍ പ്രതിഫലത്തില്‍ മുന്നില്‍ ഇവര്‍; വാങ്ങുന്നത് ഇത്ര
ബോളിവുഡില്‍ വമ്പന്‍ പ്രതിഫലം വാങ്ങുന്ന ധാരാളം പേരുണ്ട്. ദീപിക പദുക്കോണാണ് അക്കാര്യത്തില്‍ ഒന്നാമതുള്ളത്. എന്നാല്‍ ബോളിവുഡില്‍ സൂപ്പര്‍ താര നടിമാര്‍ക്ക് പിന്നില്‍ വരുന്ന ജൂനിയര്‍ നടിമാരുണ്ട്. കൃതി സനോണ്‍, സാറാ അലി ഖാന്, രശ്മിക മന്ദാന, പോലുള്ള നടിമാര്‍ ഈ നിരയില്‍ വരുന്നതാണ്. എന്നാല്‍ ഇവരുടെ പ്രതിഫലം എത്രയാണെന്ന് അറിയുമോ?
പല ദക്ഷിണേന്ത്യന്‍ സിനിമാ നടിമാരേക്കാളും ഉയര്‍ന്ന പ്രതിഫലമാണ് ഇവര്‍ വാങ്ങുന്നത്. ബോളിവുഡിലെ അടുത്ത സൂപ്പര്‍ താര നായികമാരാകും ഇവരെന്ന് ഉറപ്പാണ്. അത്തരത്തില്‍ മൂന്ന് നടിമാരുടെ പ്രതിഫലമാണ് യുവനിരയില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് അത് ആരൊക്കെയാണെന്ന് നോക്കാം.

അനന്യ പാണ്ഡെ, സാറാ അലി ഖാന്, ജാന്‍വി കപൂര്‍ എന്നിവരാണ് പ്രതിഫലത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ജാന്‍വി 2018ല്‍ ധഡക്ക് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. സാറ അലി ഖാന് കേദാര്‍ നാഥിലൂടെയും അരങ്ങേറി. അനന്യ പാണ്ഡെ സ്റ്റുഡന്റ് ഓഫ് ദ ഇയറിന്റെ സീക്വലിലൂടെയായിരുന്നു ബോളിവുഡില്‍ എത്തിയത്. സാറ അലി ഖാനാണ് ഇതില്‍ വലിയ വിജയങ്ങള്‍ നേടിയ നടി. സിമ്പ പോലുള്ള വമ്പന്‍ ഹിറ്റുകള്‍ നടിയുടെ പേരിലുണ്ട്.
സര സര ഹട്കെ ബ്ലോക്ബസ്റ്ററായി മാറുകയും ചെയ്തു. അഭിനയത്തിലൂടെയാണ് നടി കൂടുതല്‍ വരുമാനം കണ്ടെത്തുന്നത്. മൂന്ന് കോടിയാണ് നടിയുടെ പ്രതിഫലം. ഒരു കോടി ഓരോ പരസ്യ ചിത്രത്തിനുമായും നടി വാങ്ങുന്നത്. ഇന്‍സ്റ്റഗ്രാം പ്രമോഷനായി 35 ലക്ഷവും സാറയ്ക്ക് ലഭിക്കുനനുണ്ട്. 41 കോടിയാണ് നടിയുടെ ആസ്തി.
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ട്രോളിംഗ് നേരിട്ട നടിയാണ് അനന്യ പാണ്ഡെ. എന്നാല്‍ നടി പ്രകടനം കൊണ്ട് മെച്ചപ്പെടുകയായിരുന്നു. അനന്യ ഒരു ചിത്രത്തിനായി മൂന്ന് കോടിയാണ് പ്രതിഫലം വാങ്ങുന്നത്. ബോളിവുഡ് നടന് ചങ്കി പാണ്ഡെയുടെ മകള്‍ കൂടിയാണ് അനന്യ. ഒടിടിയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നടി.
കോള്‍ മി ബേ എന്നാണ് ഈ ചിത്രത്തിന്റെപേര്. വന്‍ തുകയാണ് ഈ ചിത്രത്തിനായി ആമസോണ്‍ നടിക്ക് നല്‍കുന്നത. പരസ്യ ചിത്രങ്ങള്‍ക്കായി 60 ലക്ഷമാണ് നടി വാങ്ങുന്നത്. ഇന്‍സ്റ്റഗ്രാം പ്രമോഷന് 50 ലക്ഷവും നടിക്ക് ലഭിക്കുന്നുണ്ട്. 74 കോടിയാണ് അനന്യയുടെ പ്രതിഫലം. ബിഎംഡബ്ല്യു 7 സീരീസ് അടക്കമുള്ള കാറുകളും നടിക്കുണ്ട്.
അതേസമയം ഇവരേക്കാള്‍ എല്ലാം മുന്നിലാണ് ജാന്‍വി കപൂര്‍. നിലവില്‍ വമ്പന്‍ പ്രൊജക്ടുകള്‍ എല്ലാം നടിയെ തേടി വരുന്നുണ്ട്. ജൂനിയര്‍ എന്‍ടിആറിനൊപ്പം ദേവരയിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്. അഞ്ച് കോടിയാണ് ഒരു ചിത്രത്തിനായി ജാന്‍വി പ്രതിഫലമായി വാങ്ങുന്നത്. യുവനിരയില്‍ കൂടുതല്‍ പ്രതിഫലവും ജാന്‍വിക്കാണ്.
ഒരു പരസ്യ ചിത്രത്തിനായി രണ്ടര മുതല്‍ മൂന്ന് കോടി വരെയാണ് നടി വാങ്ങുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിനായി 70 മുതല്‍ 80 ലക്ഷവും നടിക്ക് ലഭിക്കും. 82 കോടിയാണ് ജാന്‍വിയുടെ ആസ്തി. അടുത്തിടെ 39 കോടിക്ക് ഒരു സ്ഥലവും ജുഹുവില്‍ നടി വാങ്ങിയിരുന്നു. നിരവധി ആഡംബര കാറുകളും ജാന്‍വിക്ക് സ്വന്തമായിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications