അഭിനയിച്ചത് വെറും 10 ചിത്രങ്ങള്‍, ജാന്‍വി സമ്പത്തില്‍ ആറാടുകയാണ്; ഒരു ചിത്രത്തിന് പ്രതിഫലം ഇത്ര
ബോളിവുഡില്‍ ഒരുപാട് സൂപ്പര്‍ താര നായികമാരുണ്ട്. അതുപോലെ യുവനിരയില്‍ താരമൂല്യമുള്ളവരും ഉണ്ട്. ജാന്‍വി കപൂര്‍ ആ നിരയില്‍ വരുന്ന നടിയാണ്. വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ ജാന്‍വി അഭിനയിച്ചിട്ടുള്ളൂ. ഇതിനോടകം വമ്പന്‍ ചിത്രങ്ങള്‍ ജാന്‍വി തേടിയെത്തിയിട്ടുണ്ട്. നടിയുടെ 26ാം ജന്മദിനമാണ് ഇന്ന്. ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന ഒരു പ്രഖ്യാപനവും ഇന്ന് നടിയെ തേടി എത്തിയിട്ടുണ്ട്.
തെലുങ്ക് സൂപ്പര്‍ താരം രാംചരണിനൊപ്പമുള്ള ചിത്രത്തിലെ നായികയാണെന്ന പ്രഖ്യാപനമാണ് വന്നത്. നേരത്തെ തന്നെ ജാന്‍വിയായിരിക്കും ഈ ചിത്രത്തിലെ നായികയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം ജൂനിയര്‍ എന്‍ടിആറിനൊപ്പം ദേവരയിലും ജാന്‍വി തന്നെയാണ് നായിക.

ജാന്‍വി ബോളിവുഡിലെ വമ്പന്‍ നിര്‍മാതാവായ ബോണി കപൂറിന്റെയും ഇന്ത്യ കണ്ട എക്കാലത്തെയും വലിയ നായികയായ ശ്രീദേവിയുടെയും മകളാണ്. നടി അതുകൊണ്ട് തന്നെ ആഡംബര ജീവിതമാണ് നയിക്കുന്നത്. എന്നാല്‍ ബോണി കപൂറിന്റെയോ ശ്രീദേവിയുടെയോ സഹായമില്ലാതെയായിരുന്നു ജാന്‍വിയുടെ ബോളിവുഡിലെ വളര്‍ച്ച.
അത് ഇപ്പോള്‍ ബോളിവുഡിലേക്കും വളര്‍ന്നിരിക്കുകയാണ്. ഇതുവരെ പത്ത് ചിത്രങ്ങളാണ് ജാന്‍വി ചെയ്തിരിക്കുന്നത്. ഇതില്‍ ഏഴ് ചിത്രങ്ങളാണ് റിലീസ് ചെയ്തത്. ബാക്കിയുള്ള മൂന്ന് ചിത്രങ്ങള്‍ ചിത്രീകരണം നടക്കുകയോ, പോസ്റ്റ് പ്രൊഡക്ഷനിലോ ആണ്. ദേവര, മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി, ഉലജ് തുടങ്ങിയ ചിത്രങ്ങളാണ് വരാനിരിക്കുന്നത്.
യുവതാരങ്ങളില്‍ സമ്പത്തിന്റെ കാര്യത്തില്‍ വളരെ മുന്നിലാണ് ജാന്‍വി. വെറും പത്ത് പടങ്ങള്‍ കൊണ്ടാണ് ഇത്രയും വലിയ ആസ്തി നടി സ്വന്തമാക്കിയത്. 58 കോടിയാണ് ജാന്‍വിയുടെ ആസ്തി. നിലവില്‍ യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലവും ജാന്‍വിക്കാണ്. അഞ്ച് കോടിയാണ് ഒരു ചിത്രത്തിനായി ജാന്‍വി ബോളിവുഡില്‍ വാങ്ങുന്നത്.
എന്നാല്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നടിയുടെ പ്രതിഫലം കൂടുതലാണെന്നും റിപ്പോര്‍ട്ടുണ്ട്. ദേവരയില്‍ നടിക്ക് ഏഴ് കോടി രൂപ പ്രതിഫലമായി കിട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുപോലെ രാംചരണുമായുള്ള പുതിയ ചിത്രത്തില്‍ പത്ത് കോടി നടിക്ക് പ്രതിഫലമായി ലഭിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
സിനിമകള്‍ മാത്രമല്ല മോഡലിംഗ്, ടിവി ഷോകള്‍, എന്നിവയും നടിക്ക് വരുമാനം നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ പ്രമോഷനിലൂടെയും നല്ലൊരു തുക ജാന്‍വലി തേടി എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 21 മില്യണ്‍ ഫോളോവേഴ്‌സി ജാന്‍വലിക്കുണ്ട്. നിരവധി ഉല്‍പ്പനങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടി പ്രമോട്ട് ചെയ്യാറുണ്ട്. ഇത്തരം സ്‌പോണ്‍സേര്‍ഡ് പോസ്റ്റുകള്‍ക്ക് 70 മുതല്‍ 80 ലക്ഷം വരെയാണ് പ്രതിഫലമായി നടി ഈടാക്കാറുള്ളത്.
അതേസമയം മുംബൈയിലെ ജുഹുവില്‍ നടിക്ക് സ്വന്തമായി വീടുണ്ട്. ഇതൊരു ട്രിപ്പിള്‍ എക്‌സ് അപ്പാര്‍ട്ട്‌മെന്റാണ്. 3456 ചതുരശ്രയടിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. 39 കോടി രൂപയാണ് ഇതിന്റെ വില. ആഡംബര വാഹനങ്ങളുടെ ശേഖരവും നടിക്കുണ്ട്. ബിഎംഡബ്ല്യു എക്‌സ്5, മെഴ്‌സിഡസ് ജിഎല്‍ഇ 250 ഡി എന്നിവ നടിയുടെ ഗ്യാരേജിലുള്ള കാറുകളാണ്.












Click it and Unblock the Notifications