Get Updates
Get notified of breaking news, exclusive insights, and must-see stories!

'മീര ജാസ്‌മിൻ ക്ഷേത്രത്തിൽ കയറിയത് ഭക്തിയോടെ, പക്ഷേ, ജാസ്‌മിൻ ജാഫർ പോയത് റീലുണ്ടാക്കി പണം വാരാൻ..'; അഷ്‌റഫ്

കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, യൂട്യൂബർ എന്നീ നിലകളിൽ പ്രശസ്‌തി നേടിയിട്ടുള്ള മുൻ ബിഗ് ബോസ് താരം ജാസ്‌മിൻ ജാഫർ ഗുരുവായൂർ ക്ഷേത്ര കുളത്തിൽ ഇറങ്ങിയതും കാൽ കഴുകുന്ന റീൽ ചിത്രീകരിച്ചതും വിവാദമായത്. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾ അതൃപ്‌തി അറിയിക്കുകയും പിന്നാലെ ശുദ്ധികലശം അടക്കമുള്ള കർമ്മങ്ങൾ ആരംഭിക്കുകയും ചെയ്‌തിരുന്നു. എന്നാൽ വിഷയത്തിൽ രണ്ട് തരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

ജാസ്‌മിൻ ജാഫർ ക്ഷേത്ര കുളത്തിൽ ഇറങ്ങിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളും അഭിപ്രായ പ്രകടനങ്ങളും പുറത്തുവരികയും ചെയ്‌തിട്ടുണ്ട്‌. പ്രധാനമായും ചിലർ ചൂണ്ടികാണിക്കുന്നത് ഈ കാലത്തും ഇത്തരം ആചാരങ്ങളുടെ പ്രസക്തിയെ കുറിച്ചാണ്. എന്നാൽ മറ്റ് ചിലരാവട്ടെ ക്ഷേത്രങ്ങളിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ചും അഭിപ്രായം പറയുന്നുണ്ട്. ഈ വിഷയത്തിൽ ജാസ്‌മിൻ തന്നെ മാപ്പ് പറഞ്ഞു രംഗത്ത് വന്നിരുന്നു.

jasminsashraf

ഇപ്പോഴിതാ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയാണ് സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വർഷങ്ങൾക്ക് മുൻപ് പ്രമുഖ നടി മീര ജാസ്‌മിൻ ഒരു ക്ഷേത്രത്തിൽ ദർശനം നടത്തിയതും അത് വിവാദങ്ങൾക്ക് കാരണമായതും ആലപ്പി അഷ്‌റഫ് എടുത്തുപറഞ്ഞു. ജാസ്‌മിൻ ജാഫറിന്റെ കാര്യവും മീരയുടെ സംഭവവുമായി വ്യത്യാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധികലശവും ശീവേലിയും നടത്തുകയാണ്, ഇതിന് വഴിയൊരുക്കിയത് സോഷ്യൽ മീഡിയ താരം ജാസ്‌മിൻ ജാഫറിന്റെ റീൽസ് ചിത്രീകരണമാണ്. വളരെ വർഷങ്ങൾക്ക് മുൻപ്, എന്ന് പറഞ്ഞാൽ 2006 ൽ പ്രശസ്‌ത നടി മീര ജാസ്‌മിൻ എന്ന ജാസ്‌മിൻ മേരി ജോസഫ് തളിപ്പറമ്പ് രാജ രാജേശ്വരി ക്ഷേത്രത്തിൽ കയറി ഭക്തിയോടെ പ്രാർത്ഥിച്ചു. അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമായിരുന്നു അത്. അന്ന് ആ പ്രവൃത്തി വിവാദമാകുകയും ഹിന്ദുമത വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്‌തിരുന്നു.

ഒടുവിൽ താൻ ചെയ്‌ത തെറ്റ് ഏറ്റുപറഞ്ഞ മീര ജാസ്‌മിൻ അവിടെ ശു​ദ്ധികലശം നടത്താൻ 10000 രൂപ പിഴയടച്ചു. അന്നത് വലിയ വാർത്തയായിരുന്നു. ഇവിടെ ഇപ്പോൾ മറ്റൊരു ജാസ്‌മിൻ വീണ്ടും പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചിരിക്കുകയാണ്. യൂട്യൂബറും ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമൊക്കെയായ ജാസ്‌മിൻ ജാഫർ ഇതിന് മുൻപും വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്ര കുളത്തിൽ ഇറങ്ങി കാൽ കഴുകി, കളപ്പുരയിലൂടെ നടന്ന് റീൽസ് ചിത്രീകരിച്ച് അത് അവരുടെ ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌തിരിക്കുകയാണ്.

ഗുരുവായൂർ അമ്പലത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എല്ലാ വിശ്വാസികൾക്കും അവരുടേതായ ആചാരങ്ങൾ ഉണ്ട്. അവ മാനിക്കുന്നത് കൊണ്ടാണ് നാമൊക്കെ സൗഹാർദ പൂർവം ഇവിടെ ജീവിക്കുന്നത്. ജാസ്‌മിൻ ഗുരുവായൂർ അമ്പലത്തിലെ ക്ഷേത്ര പരിസരത്ത് വീഡിയോ ചിത്രീകരിച്ചത് ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. യുപിയിലാണ് ചെയ്‌തിരുന്നതെങ്കിൽ ജാസ്‌മിന്റെ വീട്ടിലേക്ക് ഒരു ബുൾ ഡോസർ വന്നേനെ ഇടിച്ചുനിരത്താൻ.

മീര ജാസ്‌മിൻ തളിപ്പറമ്പ് ക്ഷേത്രത്തിൽ കയറിയത് ഭക്തി കൊണ്ടും വിശ്വാസം കൊണ്ടുമാണ്. അറിയാതെ തെറ്റ് ചെയ്‌തതിന് അവർ ക്ഷമാപണം നടത്തി പ്രായശ്ചിത്തവും ചെയ്‌തിരുന്നു. എന്നാൽ ജാസ്‌മിൻ ജാഫർ റീൽസുണ്ടാക്കി പണം സമ്പാദിക്കാൻ വേണ്ടിയാണ് അത് ചെയ്‌തത്‌. സിനിമയുടെ നാമകരണത്തിന്റെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ പോലും വെല്ലുവിളികൾ നേരിടുന്ന കാലമാണ്. ഇത്തരം സാഹചര്യങ്ങളിൽ അനാവശ്യ വിവാ​ദങ്ങളുണ്ടാക്കരുത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+