Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയന്റെ മരണത്തിന് പിന്നിൽ എംജിആർ ആയിരുന്നു, ആ നടിയുമായുള്ള ബന്ധത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തി'; മുരളി

നമ്മെയൊക്കെ വിട്ടുപിരിഞ്ഞിട്ട് നാല് പതിറ്റാണ്ടോളമായിട്ടും മലയാളികൾ ഒരിക്കലും മറക്കാത്ത നടൻമാരിൽ ഒരാളാണ് ജയൻ. അനശ്വര നടനെന്നാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിക്കാറുള്ളത്. ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ സ്‌റ്റൈൽ കൊണ്ട് പ്രസിദ്ധി നേടിയ ആൾ കൂടിയായിരുന്നു ജയൻ. സംഘട്ടന രംഗങ്ങൾ ആയാലും അഭിനയ മുഹൂർത്തങ്ങളിൽ ആയാലും ഒരുപോലെ തിളങ്ങാനുള്ള ജയന്റെ കഴിവ് എല്ലാവരാലും അംഗീകരിക്കപ്പെട്ടതാണ്.

മലയാളത്തിലെ സൂപ്പർസ്‌റ്റാറുകളുടെ പട്ടിക എടുത്താൽ മുൻനിരയിൽ തന്നെ ജയൻ ഇടം പിടിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഡ്യുപ്പ് പോലും ഇല്ലാതെയാണ് പലപ്പോഴും സാഹസികമായി അദ്ദേഹം രംഗങ്ങൾ ചിത്രീകരിച്ചിരുന്നത്. എന്നാൽ ഏറെക്കാലമായി അദ്ദേഹത്തിന്റെ മകനാണ് താൻ എന്ന് അവകാശപ്പെടുന്ന മുരളി ജയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. രൂപസാദൃശ്യം ഉൾപ്പെടെ ചൂണ്ടക്കാട്ടി പലരും മുരളി ജയനെ പിന്തുണയ്ക്കുന്നുമുണ്ട്.

jayanmgr

എന്നാൽ ജയന്റെ കുടുംബം ഇതുവരെയും ഇക്കാര്യം അംഗീകരിച്ചിട്ടില്ല. എങ്കിലും മുരളി ജയൻ തന്റെ അവകാശവാദങ്ങൾ തുടരുകയാണ്. ഇപ്പോഴിതാ ജയന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾ പങ്കുവയ്ക്കുകയാണ് മുരളി. കോളിളക്കം എന്ന സിനിമയിലെ രംഗം ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിലായിരുന്നു ജയൻ മരിച്ചത്. എന്നാൽ അതൊരു അപകടം ആയിരുന്നില്ലെന്നും അതിന് പിന്നിൽ എംജിആർ ആയിരുന്നുവെന്നും മുരളി പറയുന്നു. സേഫ്‌ഗാർഡ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.

മുരളി ജയന്റെ വാക്കുകൾ ഇങ്ങനെ

ഞാൻ അദ്ദേഹത്തിന്റെ മകനാണെന്ന് പറഞ്ഞു വന്നത് യാദൃശ്ചികമായല്ല. പല ചാനലുകളിലും പറയുന്നുണ്ട്, ഇവന്റെ അമ്മ മരിച്ചു അച്ഛൻ മരിച്ചു അപ്പോഴൊന്നും വന്നില്ലെന്ന്. ജയന്റെ അനിയൻ സോമൻ നായർ മരിച്ചപ്പോൾ വന്നില്ല എന്നൊക്കെയുള്ള കൊറേ അനാവശ്യങ്ങൾ പറയുന്നത് കേൾക്കാറുണ്ട്. ഇതെല്ലാം പറയുന്നത് കുടുംബവുമായി യാതൊരു ബന്ധവും ഇല്ലാത്ത ആളുകളാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം.

എന്റെ അച്ഛനായ ശ്രീ ജയൻ എന്ന വ്യക്തിയുടെ ഒറ്റ കുടുംബാംഗങ്ങൾ പോലും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. 2001ൽ തുടങ്ങിയ പരിപാടിയാണിത്. ഇപ്പോൾ ഏകദേശം 25 വർഷം ആവാറായി. പ്രതികരിക്കുന്നത് മുഴുവൻ പുറത്ത് നിന്നുള്ള ആളുകളാണ്. മിമിക്രിക്കാരാണ് ശരിക്കും എന്റെ അച്ഛനെ പുനർജനിപ്പിച്ചത്. അച്ഛന്റെ വീട്ടുകാർ ആരുമല്ല. ആദ്യമായാണ് ഒരാൾ അച്ഛന്റെ വേഷത്തിൽ വീട്ടിലേക്ക് വരുന്നത്.

എനിക്ക് ഇനി ഒന്നും തെളിയിക്കാനില്ല. എന്റെ അമ്മ പറയുന്നതാണ് എന്റെ അച്ഛൻ. ജയൻ എന്ന് പറയുന്ന മഹാനായ മനുഷ്യന്റെ കൊറേ ബന്ധുക്കളുണ്ട്. പണ്ടില്ലായിരുന്നു അവരൊന്നും അദ്ദേഹം പ്രശസ്‌തനായപ്പോൾ വന്ന ചിലരാണ്. ശരിക്കും അദ്ദേഹത്തിന്റെ ബന്ധുക്കൾ ആണ്‌ തെളിയിക്കേണ്ടത് ഞാൻ ജയന്റെ മകൻ അല്ലെന്ന്. അവരാരും ഇത്രയും വർഷമായി ഡിഎൻഎ പരിശോധന വേണമെന്ന് പറഞ്ഞിരുന്നോ.

തെളിയിക്കപ്പെട്ടാൽ അവർക്ക് പ്രശ്‌നമാണ്. എന്റെ അച്ഛന്റെ അനിയന്റെ മക്കൾ എന്ന് പറയുന്ന രണ്ടാൾ ഉണ്ടായിരുന്നു. ഇവർ അദ്ദേഹത്തിന്റെ പേര് വച്ച് നാടുനീളെ പ്രശ്‌നങ്ങൾ ഉണ്ടാക്കുമായിരുന്നു. റോട്ടിൽ കിടന്ന് അടിയുണ്ടാക്കുക, കല്യാണം കഴിച്ച് ഉപേക്ഷിക്കുക എന്നൊക്കെയുള്ള ഒരുപാട് ദുരിതങ്ങൾ അവർ കാണിച്ചുവെച്ചിട്ടുണ്ട്. നശിപ്പിക്കാവുന്നതിന്റെ അങ്ങേയറ്റം അവർ നശിപ്പിച്ചു വച്ചേക്കുകയാണ്.

ജനങ്ങൾക്ക് ഇടയിലെ സംസാര വിഷയം എന്ന് പറയുന്നത് ജയൻ എന്ന വ്യക്തി ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടതല്ല അദ്ദേഹത്തെ കൊന്നതാണ് എന്നാണ്. എംജിആറിന്റെ ഗുണ്ടകൾ ചേർന്ന് ചെയ്‌ത പണിയാണ്. ആ ഷൂട്ടിംഗ് സ്ഥലത്ത് നിന്ന് ആളുകൾ കണ്ടത് പല പല രീതിയിലാണ് പറയുന്നത്. ഒരു നടിയുടെ പേരിൽ എംജിആർ അച്ഛനെ ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പിന്നീട് ഈ അപകടം ഉണ്ടായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+