'പദ്‌മരാജൻ സാറിന്റെ സിനിമയിൽ അവസരം കിട്ടിയെന്ന് ജയറാം വന്നുപറഞ്ഞു, കേട്ടപ്പോൾ സൈനുദ്ദീൻ പാട്ടുപാടി'; റഹ്മാൻ
മലയാളത്തിലെ സീനിയർ താരങ്ങളിൽ ഉൾപ്പെട്ട നടനാണ് ജയറാം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർക്ക് ശേഷം നമ്മൾ എന്നും ചേർത്ത് പറഞ്ഞിരുന്ന പേര് കൂടിയായിരുന്നു ജയറാമിന്റേത്. മറ്റ് സൂപ്പർതാരങ്ങളെ പോലെ ആയിരുന്നില്ല പക്ഷേ ജയറാമിന്റെ സിനിമയിലേക്കുള്ള വരവ്. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ മിമിക്രി ജനപ്രിയമായ കലാരൂപമായി തിളങ്ങി നിന്നിരുന്ന കാലത്ത് അതിൽ നിന്നും സിനിമയിലേക്ക് എത്തിയ ആളാണ് ജയറാം.
കലാഭവൻ എന്ന സ്ഥാപനത്തിലൂടെ ആയിരുന്നു ജയറാം ഉൾപ്പെടെയുള്ള ഒട്ടേറെ പ്രതിഭകൾ സിനിമയുടെ ലോകത്തേക്ക് കടന്നുവന്നത്. അന്ന് ജയറാമിനൊപ്പം കലാഭവനിൽ ഉണ്ടായിരുന്ന ഒട്ടേറെ പേർ സിനിമയിൽ കാര്യമായ ഇടം നേടിയിട്ടുണ്ട്. അതിൽ പ്രധാനി ആയിരുന്നു കലാഭവൻ റഹ്മാൻ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നു. കലാഭവനിൽ തുടക്കം തൊട്ട് ഉണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു റഹ്മാൻ.

ഇപ്പോഴിതാ ജയറാമിന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് മനസ് തുറക്കുകയാണ് കലാഭവൻ റഹ്മാൻ. ഇതിഹാസ തുല്യനായ പദ്‌മരാജൻ സംവിധാനം ചെയ്‌ത അപരൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു ജയറാം സിനിമയിലേക്ക് കാലെടുത്ത് വച്ചത്. ഈ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് കലാഭവനിൽ ആയിരുന്നു ജയറാം. അവിടെ നിന്ന് ജയറാം സിനിമയിൽ എത്തിയതും മറ്റ് വിശേഷങ്ങളും സഫാരി ചാനലിനോട് പങ്കുവയ്ക്കുകയായിരുന്നു റഹ്മാൻ.
കലാഭവൻ റഹ്മാന്റെ വാക്കുകൾ
ഒരിക്കൽ ഗൾഫ് പ്രോഗ്രാം നടത്താനായി ഞങ്ങൾ ഒക്കെ പോയിരുന്നു. നാല് പ്രോഗ്രാം ആയിരുന്നു ഞങ്ങൾ ഏറ്റത്. അവിടെ എത്തിയപ്പോൾ അവസാനം പരിപാടി വമ്പൻ ഹിറ്റായി, അങ്ങനെ പതിനഞ്ച് ഇടത്തോളം പ്രോഗ്രാം നടത്തിയാണ് തിരിച്ചുവന്നത്. ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ പരിപാടി വമ്പൻ ബോംബ് ആയി. അന്ന് ഒരു ദിവസം ജയറാമും രാമുവും കൂടി വിജനമായ മരുഭൂമിയിൽ നോക്കി ഇരിക്കുകയാണ് ബസിൽ. അപ്പോഴാണ് ആബേലച്ചൻ വന്നത്. എന്താ ഇങ്ങനെ നോക്കി ഇരിക്കുന്നത് എന്നൊക്കെ ചോദിച്ചു.
അപ്പോൾ അവർ ഒന്നുമില്ലെന്ന് പറഞ്ഞപ്പോൾ സ്ഥിരം രണ്ടെണ്ണം അടിക്കുന്നവർക്ക് അത് കിട്ടാതാവുമ്പോൾ വിഷമം ഉണ്ടാവുമെന്ന് പറഞ്ഞു. അടുത്ത സ്ഥലം എത്തട്ടെ അത് ശരിയാക്കാമെന്നാണ് ആബേലച്ചൻ പറഞ്ഞത്. അതാണ് പുള്ളി. അദ്ദേഹം എല്ലാരേയും ശ്രദ്ധിക്കും. അങ്ങനെ ആ പ്രോഗ്രാം കഴിഞ്ഞു. ഒമാനിലെയും ഖത്തറിലെയും ഒക്കെ പരിപാടികൾ കഴിഞ്ഞു, ഒരുപാട് ഗിഫ്റ്റും സമ്മാനങ്ങളും ഒക്കെയായാണ് ഞങ്ങൾ തിരിച്ചുവന്നത്.
നാട്ടിലെത്തി ഒരുമാസം കഴിയുമ്പഴേക്ക് തന്നെ അടുത്ത ഗൾഫ് പരിപാടി എത്തിയിരുന്നു. ആറ് മാസം കഴിഞ്ഞിട്ട് വീണ്ടും പോവണം. അങ്ങനെ നാട്ടിൽ പരിപാടിയും ഒക്കെ ആയിട്ട് ഇങ്ങനെ നടക്കുന്ന സമയത്ത് ജയറാം ഒരു ദിവസം എന്റടുത്ത് പറഞ്ഞു ഭയങ്കര ഒരു സന്തോഷ വർത്തയുണ്ടെടാ. ആരോടും പറയണ്ട നീ മാത്രം അറിഞ്ഞാൽ മതി എന്നും പറഞ്ഞു. എനിക്ക് ഒരു സിനിമാ അവസരം വന്നിട്ടുണ്ട്, ഏറ്റവും വലിയ അവസരമാണ്.
അപ്പോൾ ഞാൻ ചോദിച്ചു ആരാണ്, ഏതാണ് പടം എന്നൊക്കെ. പദ്‌മരാജൻ സാറിന്റെ പടത്തിലോട്ട് വിളിച്ചിരിക്കുകയാണ്. ഞാൻ സാറിനെ പോയി കണ്ടു, ഏകദേശം കൺഫേം ആണ്. സമയമെടുക്കും, അറിയിക്കാം എന്നാണ് പറഞ്ഞത്. ശരിക്കും പറഞ്ഞാൽ സന്തോഷം നമുക്ക് പറഞ്ഞ് അറിയിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പദ്‌മരാജന്റെ സിനിമയിൽ നായകനായിട്ട് ആണ് വിളിച്ചേക്കുന്നത്.
അങ്ങനെ ഞാൻ ജയറാമിനോട് ചോദിച്ചു നമുക്ക് സൈനുവിനോട് കാര്യം പറഞ്ഞാലോ എന്ന്.അങ്ങനെ ഞങ്ങൾ സൈനുവിനോട് കാര്യം പറഞ്ഞു. മരണവീട്ടിൽ പോലും കൗണ്ടർ അടിക്കുന്ന ആളാണ് സൈനുദ്ദീൻ. പിന്നെ എപ്പോഴും ജയറാമും ഞാനും ഇരിക്കുമ്പോൾ സൈനു പാട്ടുപാടും. പൗർണമി ചന്ദ്രിക തൊട്ട് വിളിച്ചു, പദ്‌മരാജൻ അന്തരിച്ചു, എന്നായിരുന്നു പാടിയിരുന്നത്. അത് കേൾക്കുമ്പോൾ ജയറാം ഞെട്ടുകയായിരുന്നു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications