Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയറാം വിട്ടുവീഴ്‌ചയ്ക്ക് തയ്യാറാവണം, ആ കാര്യം ചെയ്‌തു തുടങ്ങുന്നിടത്താണ് പരാജയം'; ടോം ജേക്കബ്

സോഷ്യൽ മീഡിയയും റീൽസുകളും ഒക്കെ സജീവമാവുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻപ് തന്നെ കേരളത്തിൽ പ്രചാരണം നേടിയവയാണ് ടെലിവിഷൻ പരമ്പരകൾ. എന്നാൽ ഒരു തരത്തിലും ഇത്തരം പ്രമോഷനുകൾ ഒന്നുമില്ലാത്ത കാലത്ത് ആളുകൾ ജനഹൃദയങ്ങളിൽ ഏറ്റിയ പരിപാടികളിൽ ഒന്നായിരുന്നു 'പകിട പകിട പമ്പരം'. തൊണ്ണൂറുകളിലും അതിന് മുൻപും ജനിച്ചവർക്ക് ഏറെ ഗൃഹാതുരത്വം ഉണർത്തുന്ന പരമ്പര കൂടിയായിരുന്നു ഇത്.

ദൂരദർശനിൽ ആയിരുന്നു അഞ്ച് വർഷത്തിൽ അധികം ഈ പരമ്പര സംപ്രേഷണം ചെയ്‌തത്. 1999 മുതൽ തുടങ്ങിയ ഈ പരമ്പരയുടെ അണിയറയിലും മുൻനിരയിലും ഒരുപോലെ സജീവമായ വ്യക്തിയായിരുന്നു ടോം ജേക്കബ്. പകിട പകിടയിൽ മുഖ്യ വേഷം അവതരിപ്പിച്ചതും അത് നിർമ്മിച്ചതുമൊക്കെ ടോം ജേക്കബ് ആയിരുന്നു. ദൂരദർശനിൽ ഏറെക്കാലം അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു.

jayaramandtomjacob

അതിനിടെ ചില സിനിമകളിലും അദ്ദേഹം വേഷമിട്ടു. ഇപ്പോഴിതാ മലയാള സിനിമയിലെ ഹിറ്റ് ജോഡികളായ രാജസേനൻ-ജയറാം കൂട്ടുകെട്ടിനെ കുറിച്ച് പറയുകയാണ് ടോം. മാസ്‌റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജയറാം വിട്ടുവീഴ്‌ചയ്ക്ക് തയ്യാറാവണമെന്നും രാജസേനനൊപ്പം ഇപ്പോഴും ചിത്രങ്ങൾ ചെയ്‌തിരുന്നെങ്കിൽ ആളുകൾ ഇഷ്‌ടപ്പെടില്ലെന്നും അദ്ദേഹം പറയുന്നു.

ടോം ജേക്കബിന്റെ വാക്കുകൾ

ജയറാം അസാധ്യമായൊരു കലാകാരനാണ്. കമൽഹാസന്റെ ആദ്യകാല സിനിമയായ ചാണക്യനിൽ ജയറാം കഴിവ് തെളിയിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ വേണ്ട രീതിയിൽ ഉപയോ​ഗിക്കുന്നില്ല. അങ്ങനെ ഉപയോഗിച്ചാൽ‌ ഇനിയും അത്ഭുതം സൃഷ്‌ടിക്കാൻ കഴിയും. പക്ഷെ അതിന് അദ്ദേ​​ഹം കൂടി തയ്യാറാവണം. ഉള്ളിലെ ജയറാമിനെ പുള്ളിയായിട്ട് തന്നെ കളയണം. മമ്മൂക്ക ചെയ്യുന്ന കഥാപാത്രങ്ങൾ കാണുന്നില്ലേ.

എങ്ങനെയാണ് ഇത് മമ്മൂക്ക ചെയ്യുന്നതെന്ന് നമുക്ക് തോന്നിപ്പോവും. ഞാൻ ചെയ്‌താൽ ശരിയാവുമോ എന്നൊന്നും മമ്മൂക്ക പറയുന്നില്ല. സംവിധായകൻ പറയുന്നത് ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. മമ്മൂക്ക എന്ത് വിട്ടുവീഴ്‌ചയ്ക്കും തയ്യാറാണ്. ജയറാമും അതിന് തയ്യാറായാൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കും.

വിട്ടുവീഴ്‌ച ചെയ്യാത്തതുകൊണ്ടാണ് അത്തരം വ്യത്യസ്‌തമായ കഥാപാത്രങ്ങൾ ജയറാമിന് കിട്ടാത്തതെന്നാണ് ഞാൻ കരുതുന്നത്. ഒരു പരിധി കഴഞ്ഞാൽ ആർട്ടിസ്‌റ്റ് സംവിധായകനാവാൻ ശ്രമിക്കും. അവിടം തൊട്ടാണ് പരാജയം ഉണ്ടാവുക. എല്ലാം സംവിധായകന് വിട്ടുകൊടുക്കണം. ഒരു മണ്ണ് പോലെയാവണം ആർട്ടിസ്‌റ്റ്.

ജയറാമുമായി സിനിമ ചെയ്യുന്നത് നിർത്തിയതിന് ശേഷം വേറെ ആളുകളെ വച്ച് സിനിമ ചെയ്‌ത്‌ രാജസേനൻ സർ ഹിറ്റ് അടിച്ചിട്ടുണ്ട്. ജയറാമും അങ്ങനെ തന്നെ ഹിറ്റ് അടിച്ചിട്ടുണ്ട്. ഇതിലൊന്നും രണ്ടുപേരെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. രാജസേനനും ജയറാമും ഒരുമിച്ച് ഇപ്പോഴും സിനിമ ചെയ്‌തിരുന്നുവെങ്കിൽ ജനം ഒരിക്കലും സഹിക്കുമായിരുന്നില്ല. അതിന്റെ കാലം കഴിഞ്ഞതാണ്. ഇനി പുതിയതായി ചിന്തിക്കുകയാണ് വേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+