Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കി; നെപ്പോ കിഡ് എന്ന് വിളിപ്പേര്, ജാൻവി കപൂറിന്റെ ആസ്‌തി 82 കോടി?

ഇന്ത്യൻ സിനിമയിൽ നായികമാർക്ക് ഒട്ടും പഞ്ഞമില്ല. ബോളിവുഡിൽ നിരവധി നായികമാർ പലരും സിനിമയിൽ പാതി വഴിയിൽ വീണ് പോയവരും എങ്ങും എത്താതെ പോയവരും ഒക്കെയുണ്ട്. എന്നാൽ വർഷങ്ങളോളം ഇൻഡസ്ട്രിയെ അടക്കിഭരിച്ച ചുരുക്കം ചില നടിമാരുണ്ട് നമ്മുടെ സിനിമാ മേഖലയിൽ. അത്തരത്തിലുള്ള ഒരാളാണ് ശ്രീദേവി. ഒട്ടുമിക്ക പ്രധാ ഭാഷകളിലും തന്റെ കഴിവ് തെളിയിച്ച ശ്രീദേവി അക്ഷരാർത്ഥത്തിൽ ഒരു സൂപ്പർനായിക തന്നെയായിരുന്നു.

അകാലത്തിൽ അന്തരിച്ച ശ്രീദേവിക്ക് പകരം മകളും ഇപ്പോൾ അതേപാത പിന്തുടർന്ന് സിനിമയിൽ എത്തിയിരിക്കുകയാണ്. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിട്ട് അധികനാൾ ആയിട്ടില്ലെങ്കിലും ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂറിന്റെയും മകളായ ജാൻവിക്ക് മേൽവിലാസത്തിന് ഒരു കുറവുമില്ലായിരുന്നു.

jhanvikapoornetworth

കരിയറിന്റെ ആദ്യ ഘട്ടത്തിൽ ഈ പാരമ്പര്യം ഒരു പരിധിവരെ ജാൻവി കപൂറിന് വെല്ലുവിളി ആയിരുന്നുവെന്ന് വേണം പറയാം. നെപ്പോട്ടിസം അടക്കി വാണിരുന്ന ബോളിവുഡിൽ സിനിമ ബന്ധമുള്ള ആരെയും പ്രേക്ഷകർ സംശയ ദൃഷ്‌ടിയോടെ മാത്രമാണ് നോക്കി കണ്ടിരുന്നത്. അതേ നിലപാട് തന്നെയായിരുന്നു താരപുത്രിയായ ജാൻവിയുടെ കാര്യത്തിലും നടന്നത്.

എന്നാൽ സ്വന്തം കഴിവ് കൊണ്ട് വഴി വെട്ടിത്തെളിച്ച താരം ഇപ്പോൾ ബോളിവുഡ് കടന്ന് തെന്നിന്ത്യൻ സിനിമയിലേക്ക് കൂടി കാലെടുത്ത് വച്ചിരിക്കുകയാണ്. തെലുഗു സൂപ്പർതാരം ജൂനിയർ എൻടിആർ നായകനായ ദേവര എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിക്കൊണ്ടാണ് ജാൻവിയുടെ അരങ്ങേറ്റം. ചിത്രത്തിലെ 'ചുട്ടമല്ലി' എന്ന ഗാനരംഗത്തിലെ ചടുലമായ നൃത്തവും ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ജാൻവി കപൂറിന്റെ ആസ്‌തി എത്ര?

സിനിമയിൽ വന്ന് കുറഞ്ഞ കാലം കൊണ്ട് തന്നെ തന്റേതായ ഒരു ഇടം നേടിയെടുക്കാൻ ജാൻവിക്ക് കഴിഞ്ഞുവെന്നതാണ് പ്രത്യേകത. അത് താരത്തിന്റെ സമ്പത്തിലും പ്രതിഫലത്തിലും ഒക്കെ കാണാനുണ്ട് താനും. നിലവിൽ ഇന്ത്യൻ സിനിമയിൽ തന്നെ മികച്ച പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ജാൻവി എന്ന് നിസംശയം പറയാം. അഭിനയത്തിന് പുറമേ മോഡലിംഗ് രംഗത്തും സജീവമായ സാന്നിധ്യമാണ് ജാൻവി. ധാരാളം പരസ്യങ്ങളുടെ ഭാഗമായി ജാൻവി കപൂർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

താരത്തിന്റെ നിലവിലെ ആസ്‌തി ഏകദേശം 10 ദശലക്ഷം യുഎസ് ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു, ഇത് ഇന്ത്യൻ രൂപയിൽ ഏതാണ്ട് 82 കോടി രൂപയ്ക്ക് തുല്യമാണ്. ജാൻവി കപൂർ മുംബൈയിലെ ലോഖണ്ഡ്‌വാലയിലെ ഒരു ഗ്രീൻ ഏക്കറിൽ കുടുംബത്തോടൊപ്പം വലിയൊരു വില്ലയിലാണ് കഴിയുന്നത്. നിലവിൽ ഒരു ചിത്രത്തിന് അഞ്ച് കോടിയോളം രൂപയാണ് താരം ഈടാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+