Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജോജു ജോർജ് അക്കാര്യത്തിൽ ഒരു ഭ്രാന്തനാണ്, അവിടെ വ്യക്തിബന്ധങ്ങൾക്ക് ഒന്നും സ്ഥാനമില്ല'; രഞ്ജിൻ രാജ്

മലയാളികൾ നെഞ്ചോട് ചേർത്ത ഒട്ടേറെ ചലച്ചിത്ര ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകനാണ് രഞ്ജിൻ രാജ്. ജോസഫ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായി രഞ്ജിൻ അരങ്ങേറിയത്. പിന്നീട് ഒട്ടേറെ സിനിമകളിൽ രഞ്ജിൻ തന്റെ മികവ് തെളിയിച്ചിരുന്നു. മുപ്പതിൽ അധികം ചിത്രങ്ങളിൽ രഞ്ജിൻ സംഗീത സംവിധാനം നിർവഹിച്ചിരുന്നു. മാളികപ്പുറം ഉൾപ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളുടെ സംഗീതവും രഞ്ജിനാണ് നിർവഹിച്ചത്.

മലയാളത്തിന് പുറമേ തെലുഗു, തമിഴ് എന്നീ ഭാഷകളിലും രഞ്ജിൻ സംഗീത സംവിധാനം നിർവഹിച്ചിരുന്നു. ഇവയൊക്കെയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമല പോൾ മുഖ്യ വേഷത്തിൽ എത്തിയ കടവർ എന്ന ത്രില്ലറിൽ രഞ്ജിൻ രാജ് നൽകിയ മ്യൂസിക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് താരം കൂടുതൽ ചിത്രങ്ങളിൽ സംഗീതം നൽകിയത്.

ranjinrajjojugeorge

ഇപ്പോഴിതാ തന്റെ സിനിമകളിലെ അനുഭവത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രഞ്ജിൻ രാജ്. ആദ്യ സിനിമയായ ജോസഫിൽ നിർമ്മാതാവ് എന്ന നിലയിൽ ജോജു ജോർജുമായി ഉണ്ടായ ബന്ധത്തെ കുറിച്ചും അദ്ദേഹത്തിന്റെ പ്രഫഷണൽ സമീപനത്തെ കുറിച്ചുമൊക്കെ രഞ്ജിൻ തുറന്നു സംസാരിക്കുകയുണ്ടായി. കലയുടെ കാര്യത്തിൽ ജോജു ജോർജ് ഒരു ഭ്രാന്തനാണെന്നും അതിൽ അദ്ദേഹം എത്ര പണം ചിലവായി എന്നോ വ്യക്തിബന്ധങ്ങളോ നോക്കില്ലെന്നും രഞ്ജിൻ പറയുന്നു.

രഞ്ജിൻ രാജിന്റെ വാക്കുകൾ

പണി സിനിമ കണ്ട് ഞാൻ ജോജു ചേട്ടനെ വിളിച്ചിരുന്നു. ജോജു ചേട്ടൻ എന്ന് പറഞ്ഞാൽ ആർട്ടിന് വേണ്ടി അയാളുടെ പേഴ്‌സ് നോക്കാറില്ല, പൈസയും നോക്കാറില്ല, എത്ര ചിലവായി നോക്കാറില്ല, എന്തിന് വ്യക്തികളെ പോലും നോക്കാറില്ല. ജോജു ചേട്ടൻ ഒരു ഭ്രാന്തനാണ് ഇക്കാര്യത്തിൽ. അതാണ് ഞാൻ ജോജു ചേട്ടന് ഞാൻ കൊടുക്കുന്ന ബഹുമാനം. അവിടെ വ്യക്തി ബന്ധത്തിൽ ഉപരി ആ ഔട്ട്പുട്ട് കിട്ടുന്നത് വരെ പുള്ളി പണിയെടുപ്പിക്കും.

ഭീകരമായ ഒരു മനുഷ്യനായിരുന്നു. ജോജു ചേട്ടൻ പണി പോലത്തെ സിനിമ സംവിധാനം ചെയ്‌തിട്ട് അതിന്റെ ഔട്ട്പുട്ട് എത്തിക്കാനായി എത്രമാത്രം അധ്വാനിച്ചു കാണുമെന്ന് ആലോചിക്കുമ്പോൾ എനിക്ക് തന്നെ പേടിയാവുകയാണ്. അതുകൊണ്ട് തന്നെ പണിയിലേക്ക് എന്നെ വിളിക്കാത്തത് നന്നായി എന്നാണ് ഞാനിപ്പോൾ വിശ്വസിക്കുന്നത്.

ആ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല. അത്തരം കാര്യങ്ങൾ സിനിമ ഡിമാൻഡ് ചെയ്യുന്നതാണ്. അതൊക്കെ അങ്ങനെയേ എടുക്കാവൂ. ഒട്ടും മോശമായ രീതിയിൽ അല്ല അത്തരം രംഗങ്ങൾ ഒന്നും അതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഫാമിലി ആയി കാണാൻ പറ്റുന്ന, കുട്ടികൾക്ക് ഒപ്പമിരിക്കാവുന്ന രീതിയിലാണ് അതൊക്കെ ചിത്രീകരിച്ചത്.

ആ സിനിമയുടെ കോർ കണ്ടന്റ് അല്ലേ അത്. അവർക്കിട്ട് പണി കൊടുക്കണമെന്ന് തോന്നണമെങ്കിൽ അത്രയും ഇമ്പാക്റ്റ് എങ്കിലും മിനിമം ഉണ്ടാക്കട്ടെ. ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹം വൃത്തിയായി ചെയ്‌തിട്ടുണ്ട്‌. ആ വിവാദങ്ങളുടെ സമയത്ത് ഞാൻ ജോജു ചേട്ടനെ വിളിച്ചിരുന്നു. വീക്ക് ഡേ ആയിരുന്നിട്ടും ഹൗസ് ഫുൾ ആയിരുന്നു. അതുകൊണ്ട് സമാധാനത്തോടെ ഇരിക്കാൻ ഞാൻ ജോജു ചേട്ടനോട് പറഞ്ഞു.

എടാ അപ്പോൾ പടം ഹിറ്റ് ആയിരിക്കുമല്ലേ, വീക്ക് ഡേയിലും തിരക്കൊക്കെ ഉള്ളത് കൊണ്ട് എന്നാണ് ജോജു ചേട്ടൻ പറഞ്ഞത്. അങ്ങനെ കുട്ടികളുടെ മനസൊക്കെ ഉള്ള വ്യക്തിയാണ് ജോജു ചേട്ടൻ. പുള്ളിയുടെ മാത്രമേയുള്ളൂ. ജോസഫ് എന്ന ചിത്രത്തിലെ പാട്ടുകൾ കണ്ടിട്ടാണ് നിതിൻ രഞ്ജി പണിക്കർ എന്നെ കാവൽ എന്ന ചിത്രത്തിലേക്ക് വിളിച്ചത്. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ ആണ് എന്നെ ആദ്യമായി വിളിച്ചത്.

അങ്ങനെയാണ് ഞാൻ നിതിന്റെ ഫ്ലാറ്റിൽ പോവുന്നത്. അവിടെ വച്ച് നിതിൻ ആദ്യം എന്നോട് പറഞ്ഞത് ഞാൻ എആർ റഹ്മാൻ പാട്ടുകൾക്ക് ശേഷം ആദ്യമായാണ് ഒരു ആൽബത്തിലെ മുഴുവൻ പാട്ടുകളും ഹിറ്റ് ആവുന്നത് കാണുതെന്നായിരുന്നു. ഇതൊരു തള്ളല്ല, അവൻ പറഞ്ഞ കാര്യം ഞാൻ വീണ്ടും എടുത്തുപറയുന്നു എന്ന് മാത്രം.

അങ്ങനെയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. അത് പിന്നീട് അടുത്ത ഫ്രണ്ട്ഷിപ്പ് ആയി മാറി. ഞാൻ വളരെ ഇഷ്‍ടപ്പെടുന്ന സംവിധായകനാണ് നിതിൻ. കസബ വന്നപ്പോഴും എനിക്ക് ഇഷ്‌ടമായിരുന്നു. അങ്ങനെയാണ് കാവലിലേക്ക് എത്തുന്നത്. അവന്റെ പ്രായത്തിനേക്കാൾ ഉപരി യാത്രകൾ ചെയ്യുന്നൊരു ആളാണ് അവനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ യാത്രകൾ പോലെ തന്നെ അതും എനിക്ക് കണക്റ്റ് ആവാറുണ്ട്.

കാറിലിരുന്നാണ് ഫസ്‌റ്റ് ഞാൻ ആ പാട്ട് കേൾപ്പിക്കുന്നത്. ഇതിന്റെ കറക്ഷൻസോ ഒന്നും ചോദിച്ചില്ല. പുള്ളിയുടെ കൂടെ വർക്ക് ചെയ്യുമ്പോൾ അധികം കറക്ഷൻസ് വരാറില്ല. ഞാൻ ചെയ്യുന്നത് നിതിന് ഓക്കേ ആവാറാണ് പതിവ്. നാഗേന്ദ്രൻസ് ഹണിമൂൺ പോലും അങ്ങനെ ആയിരുന്നു. നിതിന്റെ സിനിമകളുടെ ഗുണം എന്ന് പറഞ്ഞാൽ നിതിൻ തന്നെയാണ് എല്ലാം തീരുമാനിക്കുന്നത്.

സ്‌റ്റുഡിയോ റൂമിൽ നിതിൻ അല്ലാതെ വേറെയാരും വരാറില്ല. നിതിൻ സമ്മതിക്കില്ല. അദ്ദേഹം അങ്ങനെ ക്വാളിറ്റിയുള്ള ഡയറക്‌ടർ ആണ്. അതുകൊണ്ട് അദ്ദേഹം ഒരു ഓക്കേ അടിച്ചു കഴിഞ്ഞാൽ പിന്നെ എനിക്ക് മറ്റൊരു ടെൻഷനുമില്ല. രഞ്ജി അങ്കിളിന്റെ എല്ലാവിധ നല്ല ഗുണങ്ങളും നിതിനിൽ അടങ്ങിയിട്ടുണ്ടെന്നതാണ് ഞാൻ വിശ്വസിക്കുന്നത്. അവൻ ഒരു പ്രോമിസിംഗ് സംവിധായകൻ തന്നെയാണ്.

കാവലിലെ ഒരു പാട്ട് കമ്പോസ് ചെയ്യുമ്പോൾ എസ്‌പി വെങ്കിടേഷ് സാറിന്റെ പാട്ടുകളുടെ ഒരു ചായ്‌വ് ഇതിലുണ്ട്. അദ്ദേഹത്തിനോട് അത്രയും ഇഷ്‌ടമാണ്‌. അദ്ദേഹത്തിന്റെ കമ്പോസിഷൻസിൽ ഒരുപാട് കാര്യങ്ങൾ പെട്ടെന്ന് ശ്രദ്ധിക്കാത്തതുണ്ട്. അധികം ആളുകൾ എടുത്തുപറയാത്ത, അംഗീകാരങ്ങൾ കിട്ടാത്ത ഒരു ആളായിരുന്നു എസ്‌പി വെങ്കിടേഷ് സാറെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

തുടക്കത്തിൽ എനിക്ക് നല്ല നല്ല ആഡുകൾ ചെയ്യാനുള്ള അവസരമാണ് ഓട്ടോമാറ്റിക്കലി വന്നത്. നമ്മുടെ ലൈഫിൽ അങ്ങനെയൊരു ഷിഫ്റ്റ് വന്നത്. എന്റെ ഫ്ലാറ്റിനോട് ഭയങ്കരമായ ഒരു ഇമോഷണൽ അറ്റാച്മെന്റ്റ് ഉണ്ട്. ജോസഫ് മുതലുള്ള സിനിമകൾ ഒക്കെ ഇവിടെ തന്നെയാണ് ഞാൻ ചെയ്‌തത്‌. പലപ്പോഴും കമ്പോസ് ചെയ്യുമ്പോൾ തന്നെ പാട്ടുകാരൻ ആരായിരിക്കണം എന്ന തോന്നൽ എന്റെ മനസിൽ വരാറുണ്ട്.

എന്നാൽ ഞാൻ ഡമ്മി പാടി കൊടുക്കുമ്പോൾ ചിലപ്പോൾ സംവിധായകർ അതിൽ ലോക്ക് ആയി പോവാറുണ്ട്. നീ തന്നെ പാടിയാൽ പോരേ എന്നാണ് പലപ്പോഴും അവർ ചോദിക്കുന്നത്. കാവലിലെ സോംഗുകൾ നിതിൻ ആദ്യമായി സുരേഷേട്ടനെ കേൾപ്പിക്കാൻ പോയിരുന്നു. അപ്പോൾ ഇതാരാണ് പാടിയത്, എന്തിനാണ് വേറെ ഗായകനെ നോക്കുന്നത് എന്നായിരുന്നു സുരേഷേട്ടൻ ചോദിച്ചത്.

നമ്മൾ തന്നെ എല്ലാ പാട്ടുകളും പാടിയാൽ പിന്നെ എന്ത് കാര്യം? നമുക്ക് പറ്റിയ പാട്ടുകൾ വരുമ്പോൾ പാടുമായിരിക്കും. ചില പാട്ടുകൾ എനിക്ക് ഓക്കേ ആയിരിക്കും. ഇൻസ്‌റ്റഗ്രാമിൽ ഒക്കെ നോക്കുമ്പോൾ ഇപ്പോഴും ഭൂതനാഥ സദാനന്ദ തന്നെയാണ് കേൾക്കാറുള്ളത്. അത് വളരെ നല്ല സന്തോഷം നൽകുന്നതായിരിക്കും. നരസിംഹത്തിൽ ഒക്കെ കേൾക്കുന്നത് പോലെ ഒരു സംഭവമാണ് വേണ്ടതെന്ന് അഭിലാഷ് പറഞ്ഞു. അങ്ങനെയാണ് ആ ബാക്ക്ഗ്രൗണ്ട് സ്‌കോർ വരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+