വരുന്നതെല്ലാം മാസ് പടങ്ങള്‍, ജൂനിയര്‍ എന്‍ടിആര്‍ ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം ഇത്ര?
തെലുങ്ക് സിനിമയില്‍ നന്ദമുരി താരക് എന്ന ഒറ്റപ്പേര് മതി തെലുങ്കില്‍ സിനിമ വിജയമാകാന്‍. ഇന്ന് ജൂനിയര്‍ എന്‍ടിആര്‍ എന്ന താരകിന്റെ 41ാം പിറന്നാളാണ്. ആരാധകര്‍ വന്‍ ആഘോഷത്തിലാണ്. താരത്തിന്റെ പുതിയ ചിത്രവും ഇതോടൊപ്പം അനൗണ്‍സ് ചെയ്തിട്ടുണ്ട്. കെജിഎഫിന്റെയും സലാറിന്റെയും സംവിധായകനായ പ്രശാന്ത് നീലാണ് ജൂനിയര്‍ എന്‍ടിആറിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്.
ദേവരയാണ് താരകിന്റെ വരാനിരിക്കുന്ന ചിത്രം. ജനതാ ഗ്യാരേജിന് ശേഷം കൊരട്ടല ശിവയുടെ സംവിധാനത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ നായകനാവുന്ന ചിത്രം കൂടിയാണിത്. ആക്ഷനാല്‍ സമ്പന്നമായ ചിത്രമായിരിക്കും ഇതെന്നാണ് ടീസറും ഗാനങ്ങളും നല്കുന്ന സൂചന.

സിനിമാ കുടുംബത്തില്‍ നിന്നാണ് ജൂനിയര്‍ എന്‍ടിആറിന്റെ വരവ്. ഇതിഹാസ താരവും മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ടി രാമറാവുവിന്റെ പേരക്കുട്ടിയാണ് അദ്ദേഹം. താരകിന്റെ മാതാപിതാക്കളായ നന്ദമുരി ഹരികൃഷ്ണയും ശാലിനി റാവുവും ചേര്‍ന്നാണ് താരത്തില്‍ കലയോടുള്ള താല്പര്യം വര്‍ധിപ്പിച്ചത്.
ചെറുപ്രായത്തില്‍ തന്നെ താരക് കുച്ചിപുഡി അഭ്യസിച്ചിരുന്നു. ഇന്ത്യയിലും അന്താരാഷ്ട്ര വേദികളിലും ക്ലാസിക്കല്‍ നൃത്ത പ്രകടനം കാഴ്ച്ചവെച്ചിരുന്നു. അതുകൊണ്ട് തന്നെ ഓരോ ചിത്രത്തിലും ജൂനിയര്‍ എന്‍ടിആറിന്റെ നൃത്തരംഗങ്ങള്‍ വൈറലാവാറുണ്ട്. വളരെ ചെറുപ്രായത്തില്‍ തന്നെ ശ്രീരാമനായി രാമായണത്തില്‍ അഭിനയിച്ചിട്ടുണ്ട് ജൂനിയര്‍ എന്‍ടിആര്‍. നിന്നു ചൂഡലാനിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.
ആദി, സിംഹാദ്രി, യമഡൊങ്ക, ജനത ഗ്യാരേജ്, ടെമ്പര്‍, ആര്‍ആര്‍ആര്‍, അരവിന്ദ സമേത വീരരാഘവ പോലുള്ള ചിത്രങ്ങളിലൂടെ താരക് വന്‍ താരപദവിയിലേക്ക് ഉയരുകയായിരുന്നു. ഇതിനിടയില്‍ പലപ്പോഴും മികച്ച നടനായി ജൂനിയര്‍ എന്‍ടിആര്‍ മാറിയിരുന്നു. രണ്ട് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, രണ്ട് നന്ദി അവാര്‍ഡുകള്‍, നാല് സിനിമാ അവാര്‍ഡുകള്‍, എന്നിവയെല്ലാം താരകിന്റെ കരിയറില്‍ ലഭിച്ചിട്ടുണ്ട്.
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍ എന്നീ ഭാഷകളും അദ്ദേഹത്തിനറിയാം. 2017ല്‍ ബിഗ് ബോസിന്റെ തെലുങ്ക് പതിപ്പില്‍ അവതാരകനായിരുന്നു ജൂനിയര്‍ എന്‍ടിആര്‍. 2009ല്‍ ഗുരുതരമായ കാര്‍ അപകടത്തെയും അദ്ദേഹം നേരിട്ടിരുന്നു. 2014ല്‍ അര്‍ധ സഹോദരന് ജാനിക റാം നന്ദമുരിയെയും താരകിന് നഷ്ടമായിരുന്നു.
അതേസമയം താരക് സമ്പത്തിന്റെ കാര്യത്തില്‍ വളരെ മുന്നിലാണ്. 60 മില്യണ്‍ യുഎസ് ഡോളറാണ് താരത്തിന്റെ ആസ്തി. 500 കോടിയോളം വരും ഇത്. ഒരു ചിത്രത്തിനായി വന്‍ തുകയാണ് ജൂനിയര്‍ എന്‍ടിആര്‍ വാങ്ങുന്നത്. ആര്‍ആര്‍ആറിന്റെ വിജയത്തിന് ശേഷം 45 കോടിയായി പ്രതിഫലം ഉയര്‍ത്തിയിരുന്നു.
അതിന് മുമ്പ് 12 കോടിയായിരുന്നു ഒരു ചിത്രത്തിനായി താരക് വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ 60നും 80 കോടിക്കും ഇടയിലാണ് താരം വാങ്ങുന്ന പ്രതിഫലം. ദേവരയുടെ ആദ്യ ഭാഗത്തിനായി അറുപത് കോടിയാണ് താരം പ്രതിഫലം വാങ്ങിയത്.
ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായ വാര് രണ്ടാം ഭാഗത്തിനായി 50 കോടിയാണ് താരക് പ്രതിഫലം വാങ്ങിയത്. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ 25 കോടിയുടെ ബംഗ്ലാവ് താരത്തിനുണ്ട്. അമേരിക്ക, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ വസ്തുക്കള്‍ താരകിനുണ്ട്.
80 കോടിയുടെ പ്രൈവറ്റ് ജെറ്റും താരത്തിന് സ്വന്തമായിട്ടുണ്ട്. റേഞ്ച് റോവര്‍, ലമ്പോര്‍ഗിനി ഉറൂസ്, ബിഎംഡബ്ല്യു, പോര്‍ഷെ, മെഴ്സിഡസ് ബെന്‍സ് എന്നിവയാണ് താരത്തിന്റെ കൈവശമുള്ള കാറുകള്‍.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications