നയന്‍താരയേക്കാള്‍ സമ്പന്ന, പ്രതിഫലത്തില്‍ സാമന്തയും രശ്മികയും പിന്നില്‍; ജ്യോതികയുടെ ആസ്തി ഇത്ര
ചെന്നൈ: തമിഴകത്തിന്റെ താര സുന്ദരിയാണ് ജ്യോതിക. രജനീകാന്തും കമല്‍ഹാസനും മുതല്‍ വിജയ് വരെയുള്ളവരുടെ നായികയായി അഭിനയിച്ചിട്ടുണ്ട് ജ്യോതിക ഇപ്പോള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്. ദീര്‍ഘകാലത്തിന് ശേഷം ഹിന്ദി സിനിമയിലേക്കും നടി തിരിച്ചെത്തിയിരിക്കുകയാണ്.
ശെയ്ത്താന്‍ എന്ന ചിത്രം വലിയ വിജയമാവുകയും ചെയ്തു. നിരവധി ചിത്രങ്ങളാണ് നടിയുടേതായി ഇനി വരാനിരിക്കുന്നത്. അതേസമയം പ്രതിഫല കാര്യത്തിലും ആഡംബരത്തിലും സമ്പത്തിലുമെല്ലാം ജ്യോതിക വളരെ മുന്നിലാണ്. എന്നാല്‍ ഭര്‍ത്താവും സൂപ്പര്‍ താരവുമായ സൂര്യയുടെ മുകളിലാണോ ജ്യോതികയുടെ ആസ്തി. അതൊന്ന് പരിശോധിക്കാം.

തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായിരുന്നു മുമ്പ് ജ്യോതിക. ഇപ്പോഴും പ്രതിഫലത്തിന്റെ കാര്യത്തില്‍ നടിയുണ്ടാവും. ജ്യോതികയ്ക്ക് നയന്‍താരയേക്കാള്‍ ആസ്തിയുണ്ട് എന്നാണ് അമ്പരപ്പിക്കുന്ന കാര്യം. ബോളിവുഡ് നടിമാരുമായി താരതമ്യം ചെയ്യാവുന്നതാണ് ജ്യോതികയുടെ ആസ്തി. 331 കോടിയുടെ ആസ്തി ജ്യോതികയ്ക്കുണ്ട്.
അഭിനയത്തില്‍ നിന്നും പരസ്യ ചിത്രങ്ങളില്‍ നിന്നുമാണ് നടിക്ക് വരുമാനം ലഭിക്കുന്നത്. വിവിധ കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ജ്യോതിക. അതേസമയം പ്രതിഫലത്തിലും ജ്യോതിക ബ്രാന്‍ഡായത് കൊണ്ട് മുന്നില്‍ നില്‍ക്കുന്നുണ്ട്. അഞ്ച് മുതല്‍ പത്ത് കോടി വരെയാണ് ജ്യോതിക പ്രതിഫലമായി വാങ്ങുന്നത്.
നയന്‍താര പ്രതിഫലമായി വാങ്ങുന്നത് പത്ത് കോടി രൂപ വരെയാണ്. സൂപ്പര്‍ താര നായിക അല്ലാതിരുന്നിട്ട് കൂടി ജ്യോതിക ഇപ്പോള്‍ നയന്‍താരയ്ക്ക് അടുത്ത് തന്നെ പ്രതിഫലം വാങ്ങുന്നുണ്ട്. രശ്മിക മന്ദാന, സാമന്ത, അനുഷ്‌ക പോലുള്ള നടിമാരേക്കാള്‍ പ്രതിഫലം ജ്യോതികയ്ക്ക് ലഭിക്കുണ്ട്.
അതേസമയം ആസ്തിയിലും ഈ നടിമാരെ എല്ലാം ജ്യോതിക മറികടക്കും. വമ്പന്‍ ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങള്‍ മാത്രമല്ല റിയല്‍ എസ്റ്റേറ്റ്-ബിസിനസ് നിക്ഷേപങ്ങളും നടിക്കുണ്ട്. പത്ത് കോടിക്കും പന്ത്രണ്ടിനും ഇടയില്‍ വാര്‍ഷിക വരുമാനം ജ്യോതികയ്ക്ക് ലഭിക്കുന്നുണ്ട്. ഭര്‍ത്താവ് സൂര്യക്കൊപ്പം സ്വന്തമായി നിര്‍മാണ കമ്പനിയും നടിക്കുണ്ട്.
2ഡി എന്റര്‍നെയിന്‍മെന്റ് എന്ന നിര്‍മാണക്കമ്പനി അടുത്തിടെ മെയ്യഴകന്‍ എന്ന ചിത്രം നിര്‍മിച്ചിരുന്നു. ഇത് വിജയമാവുകയും ചെയ്തിരുന്നു. നിരവധി വസ്തുക്കളും നടി സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈയിലും മുംബൈയിലും ആഡംബര വീടുകള്‍ നടിക്കുണ്ട്. ചെന്നൈയില്‍ 20000 സ്‌ക്വയര്‍ ഫീറ്റിലുള്ള ആഡംബര വീടാണ് ഇതില്‍ പ്രശസ്തം.
ആഡംബര കാറുകളും നടിക്ക് സ്വന്തമായിട്ടുണ്ട്. ബിഎംഡബ്ല്യു 7 സീരീസ്, ഓഡി ക്യു7, മെഴ്‌സിഡസ് ബെന്‍സ് എന്നിവ ജ്യോതികയുടെ കാര്‍ ശേഖരത്തിലുണ്ട്. അതേസമയം സൂര്യയുടെയും ജ്യോതികയുടെയും ആസ്തിയില്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. 350 കോടിയാണ് സൂര്യയുടെ ആസ്തി. മുംബൈയില്‍ 70 കോടിയുടെ ആഡംബര അപ്പാര്‍ട്‌മെന്റും താരം വാങ്ങിയിരുന്നു. 30 കോടിയാണ് സൂര്യ കങ്കുവയ്ക്കായി പ്രതിഫലം വാങ്ങിയത്.












Click it and Unblock the Notifications