Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാള സിനിമ പൃഥ്വിരാജിന്റെ കുത്തകയായാൽ പോലും ഞാന്‍ ഭയക്കില്ല: അവസരം കളഞ്ഞതിലെ രോഷം അടങ്ങാതെ കൈതപ്രം

ചില സിനിമകളില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ദിലീപും പൃഥ്വിരാജും ഇടപെടലുകള്‍ നടത്തിയെന്ന് തുറന്ന് പറഞ്ഞ വ്യക്തിയാണ് കൈത്രപ്രം ദാമോദരന്‍ നമ്പൂതിരിപ്പാട്. ഇപ്പോഴിതാ ഒരിക്കല്‍ കൂടെ ഈ താരങ്ങള്‍ക്കെതിരെ തന്റെ നിലപാട് കൂടുതല്‍ ശക്തമാക്കുകയാണ് കൈതപ്രം. പൃഥ്വിരാജ് എന്നെ സംബന്ധിച്ചിടത്തോളം ആരുമല്ല. മലയാള സിനിമ തന്നെ പൃഥ്വിരാജിന്റെ കുത്തകയായാൽ പോലും തനിക്ക് ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് കൈതപ്രം വ്യക്തമാക്കുന്നു.

'പൃഥ്വിരാജ് എന്നെ സംബന്ധിച്ചിടത്തോളം ആരുമല്ല. മലയാള സിനിമ തന്നെ പൃഥ്വിരാജിന്റെ കുത്തകയായാൽ പോലും എനിക്ക് ഭയപ്പെടാനൊന്നുമില്ല. ഒരിക്കൽ ദേവരാജൻ മാസ്റ്റർ തന്നോട് പറഞ്ഞിട്ടുണ്ട്, യേശുദാസിന്റെ ഒരേയൊരു തെറ്റ് അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും മികച്ച ഗായകനെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു എന്നതാണെന്ന്. അതുപോലെ തന്റെ കഴിവും തനിക്കറിയാം. താൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അത് തപസ്സും സമർപ്പണവും വഴിയാണ്. അല്ലാതെ ഇതൊന്നും ആകസ്‌മിക നേട്ടമല്ല' ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.

actorprithviraj

സിനിമാ ലോകത്ത് പേടിക്കേണ്ട കാര്യമില്ല. ഞാൻ അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. ഞാൻ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നില്ല. ഞാൻ ഗോസിപ്പ് പറയാറില്ല. ഞാനൊരിക്കലും സംഘങ്ങളുടെയോ കൂട്ടുകെട്ടുകളുടേയോ ഭാഗമായിട്ടില്ല. എനിക്ക് പത്മരാജന്‍ ഒഴികെ ആരോടും ഒരവസരം ചോദിക്കേണ്ടി വന്നിട്ടില്ല. ഞാനും പത്മരാജനും ഒരുമിച്ച് ആകാശവാണിയിൽ പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ സിനിമകളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഒരിക്കൽ ഞാൻ ഒരു അവസരം ചോദിച്ചു, അദ്ദേഹം എനിക്ക് ആ ഒരു അവസരം തന്നുവെന്നും കൈതപ്രം വ്യക്തമാക്കുന്നു.

ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത സിനിമയില്‍ ഒരു സിനിമയില്‍ പാട്ടെഴുതാനായി വിളിച്ചുവരുത്തിയ ശേഷം പൃഥ്വിരാജ് ഇടപെട്ട് ഒഴിവാക്കി എന്നായിരുന്നു കൈതപ്രം വ്യക്തമാക്കിയത്. '72 വയസായ ഞാന്‍ മുടന്തി മുടന്തിയാണ് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയത്. പാട്ട് എഴുതിയിട്ട് എന്നെ പറഞ്ഞയക്കുമ്പോഴുള്ള വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ. എന്റെ വേദന പൃഥ്വിരാജ് ഇത്രയും മണ്ടനായിപ്പോയല്ലോയെന്ന് ആലോചിച്ചാണ്,' എന്നായിരുന്നു കൈതപ്രം അന്ന് പറഞ്ഞത്.

അതേസമയം, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്ര പൂജാരി വിളക്ക് കൈമാറാത്തതിനെ തുടർന്നുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കാൻ ഞാൻ മുൻകൈ എടുത്തു. ചേർത്തലയിൽ ഒരു ചടങ്ങിനിടെ ഞാനും രാധാകൃഷ്ണനും ചേർന്ന് നിലവിളക്ക് കൊളുത്തി. പോസിറ്റിവിറ്റി വളർത്തിയെടുക്കാൻ നമ്മളെല്ലാവരും കഴിയുന്നതെല്ലാം ചെയ്യണം. പൂജാരി ശ്രീകോവിലിലാണെങ്കിൽ [ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ] ആരെയും തൊടാൻ പാടില്ല. ഈ സാഹചര്യത്തിൽ എന്തിനാണ് ആ വൈദികൻ പുറത്ത് വന്നത്? വിളക്ക് മറ്റാരെയെങ്കിലും കൊണ്ട് വിളക്ക് കൊളുത്തിക്കാമായിരുന്നു. ശ്രീകോവിലിൽ നിന്ന് ഇറങ്ങിയിട്ടും മന്ത്രിക്ക് വിളക്ക് കൈമാറാതിരുന്നത് ശരിയായില്ല.

കേരളത്തിൽ ഇപ്പോഴും ജാതിബോധം വളരെ കൂടുതലാണെന്ന് വിശ്വസിക്കുന്നു. എന്നാൽ രാഷ്ട്രീയക്കാർക്കിടയിലാണ് ഇത് കൂടുതൽ. അല്ലാതെ എന്തിനാണ് ജാതി സെൻസസിന്റെ? അത് വിലകുറഞ്ഞ രാഷ്ട്രീയമല്ലേ? ഞങ്ങളെപ്പോലുള്ളവർ (ബ്രാഹ്മണർ) നശിച്ചു. ബ്രാഹ്മണകുടുംബത്തിൽ ജനിച്ചതുകൊണ്ട് മാത്രം പഠനം തുടരാൻ കഴിഞ്ഞില്ല. എന്റെ തെറ്റ് എന്തായിരുന്നു? കൂടാതെ, ഇപ്പോൾ അവർ ഒരു സെൻസസും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ക്ഷേത്രങ്ങളിലെ പൂജകൾ ബ്രാഹ്മണർക്ക് മാത്രമേ ചെയ്യാൻ കഴിയൂ എന്ന് ഞാന്‍ കരുതുന്നില്ല. കർമ്മങ്ങള്‍ ശരിയായി പഠിച്ചിട്ടുള്ള ആർക്കും പൂജകൾ ചെയ്യാൻ കഴിയണം. സ്ത്രീകളെപ്പോലും അനുവദിക്കണം. ബ്രാഹ്മണ്യം ജന്മം കൊണ്ട് വരുന്നതല്ല. അത് ഒരാളുടെ പഠനത്തോടൊപ്പം വരുന്നു. ആവശ്യമെങ്കിൽ, അത് ഉറപ്പാക്കാൻ ഒരു നിയമം കൊണ്ടുവരണം. ബ്രാഹ്മണസഭകൾ ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നുള്ളത് എന്റെ വിഷയമല്ല. എനിക്ക് ജാതിയില്ല. എങ്കിലും വേദങ്ങൾ വായിക്കാൻ ഇഷ്ടപ്പെട്ട ഒരാളാണ് ഞാൻ. ഞാൻ ഇഎംഎസിനെപ്പോലെയല്ല... അതിനെ തള്ളിക്കളയുന്നതിനു പകരം ഏതു ജാതിയിൽപ്പെട്ടവർക്കും വേദങ്ങൾ പഠിക്കാൻ കഴിയണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+