Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭഗവന്ത് കേസരി ഒടിടിയിലും ഹിറ്റ്, കോളടിച്ചത് കാജള്‍ അഗര്‍വാളിന്; പ്രതിഫലമായി കിട്ടുന്നത് ഇത്ര

തെലുങ്ക് സിനിമയില്‍ ബാലകൃഷ്ണ ഹാട്രിക് ഹിറ്റുകള്‍ ബാലകൃഷ്ണ സ്വന്തമാക്കിയിരുന്നു. അവസാനം ഇറങ്ങിയ ഭഗവന്ത് കേസരിയായിരുന്നു മൂന്നാമത്തെ വമ്പന്‍ ഹിറ്റായി മാറിയത്. ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്ന് ബാലകൃഷ്ണയും, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീലീലയും പ്രതിഫലം വര്‍ധിപ്പിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ ആകെ ചര്‍ച്ചയായിരിക്കുന്നത് ചിത്രത്തില്‍ പ്രധാന നായികാ വേഷത്തില്‍ എത്തിയ കാജള്‍ അഗര്‍വാള്‍ പ്രതിഫലം വര്‍ധിപ്പിച്ചതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി പ്രതിഫലം ഉയര്‍ത്തുന്നത്. ഗര്‍ഭിണിയായതിന് ശേഷം നടി സിനിമാ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ നടി തിരിച്ചുവന്നിരിക്കുകയാണ്.

kajal-aggarwal

ഭഗവന്ത് കേസരിയുടെ വിജയം തെലുങ്കില്‍ കാജളിന്റെ മൂല്യം വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. പ്രധാന കാരണം തെലുങ്കില്‍ വമ്പന്‍ വിജയങ്ങള്‍ നേടിയ കാജളിന് ഭാഗ്യ നായികയെന്ന വിശേഷണമുണ്ട്. തെലുങ്കിലെ പ്രമുഖ താരങ്ങളായ അല്ലു അര്‍ജുന്‍, ചിരഞ്ജീവി, മഹേഷ് ബാബു, പ്രഭാസ്, ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരുടെ എല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട് കാജള്‍.ഇവര്‍ക്കൊപ്പം തന്നെ വമ്പന്‍ ബ്ലോക്ബസ്റ്ററുകളും നടിയുടെ പേരിലുണ്ട്.

എസ്എസ് രാജമൗലി ചിത്രത്തിലും കാജള്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. മഗധീര തെലുങ്കിലെ ഇന്‍ഡസ്ട്രി ഹിറ്റുമായിരുന്നു. എന്നാല്‍ ഒരു കാലത്തും വമ്പന്‍ പ്രതിഫലം കാജള്‍ വാങ്ങിയിരുന്നില്ല. മറ്റ് നടിമാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രതിഫലം വളരെ കുറവായിരുന്നു. അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാജള്‍ പ്രതിഫലം വര്‍ധിപ്പിച്ചത്. അതാണ് നിര്‍മാതാക്കളെ അടക്കം അമ്പരപ്പിച്ചിരിക്കുന്നത്.

എന്തായാലും നടിക്ക് കോളടിച്ചിരിക്കുകയാണ്. ഈ പ്രതിഫലം നല്‍കാന്‍ നിര്‍മാതാക്കളെല്ലാം തയ്യാറാണ്. തെലുങ്കിലെ സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം താങ്ങാനാവാതെ നിര്‍മാതാക്കള്‍ പിന്‍മാറുമ്പോഴാണ് കാജളിന് പിന്തുണ ലഭിക്കുന്നത്. തെലുങ്കിലെ മുന്‍നിര നായികയായിട്ടും, സാമന്ത, അനുഷ്‌ക, ശ്രീലീല, തമന്ന എന്നിവരൊന്നും വാങ്ങുന്ന കാജള്‍ വാങ്ങുന്നില്ല.

വിവാഹത്തിന് ശേഷം തെലുങ്ക് സിനിമയില്‍ സജീവമായ നടിക്ക് നിരവധി ഓഫറുകളും ലഭിക്കുന്നുണ്ട്. വിവാഹത്തിന് ശേഷം നടിമാര്‍ പ്രതിഫലം കുറയ്ക്കുന്ന രീതിക്കും നടി മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. വരാനിരിക്കുന്ന കാജളിന്റെ ചിത്രം സത്യഭാമയ്ക്കായി 2.25 കോടിയാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്.സത്യഭാമയില്‍ കാജള്‍ വാങ്ങുന്ന പ്രതിഫലം അവരുടെ കരിയറിലെ ഏറ്റവും ഉയര്‍ന്നതാണ്.

സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ കുറഞ്ഞ പ്രതിഫലമായിരുന്നു കാജള്‍ വാങ്ങിയിരുന്നത്. അതുകൊണ്ട് നടിക്ക് നിരവധി ഓഫറുകളും ലഭിച്ചിരുന്നു. മികച്ച ചിത്രങ്ങള്‍ പലതും ഇതിലൂടെ കാജളിന് ലഭിച്ചിരുന്നു. നേരത്തെ സൂപ്പര്‍ താര ചിത്രങ്ങള്‍ക്കായി 1.5 കോടിയായിരുന്നു നടി പ്രതിഫലമായി വാങ്ങിയിരുന്നത്.

ഭഗവന്ത് കേസരി വരെ അതേ രീതിയായിരുന്നു തുടര്‍ന്നത്. യുവ താരങ്ങളായ രശ്മിക, ശ്രീലീല, മൃണാല്‍ താക്കൂര്‍ പോലെയുള്ളവര്‍ വന്‍ തുക പ്രതിഫലം വാങ്ങുന്നുണ്ട്. ഇവരോടാണ് ഇപ്പോള്‍ സീനിയറാണ് കാജള്‍ മത്സരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ലഭിക്കേണ്ട പല റോളുകളും മിനിമം പ്രതിഫലം കാരണം കാജളിനെ തേടിയെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+