Get Updates
Get notified of breaking news, exclusive insights, and must-see stories!

"കലാഭവൻ മണി മരിക്കാൻ കാരണം കണ്ട കൂതറകളെ എല്ലാം വിളിച്ചിരുത്തി ആഘോഷിച്ചത്, ബോധം ഉണ്ടെങ്കിൽ അത് ചെയ്യില്ല"

മലയാള സിനിമയിലെ നികത്താനാവാത്ത നഷ്‌ടങ്ങളിൽ ഒന്നാണ് കലാഭവൻ മണിയുടെ വിയോഗം. തികച്ചും അപ്രതീക്ഷിതമായ നേരത്തായിരുന്നു മണി നമ്മെ എല്ലാവരെയും വിട്ടുപിരിഞ്ഞത്. കരിയറിൽ പുതിയ തലങ്ങളിലേക്ക് ഉയരാൻ തക്കവണ്ണമുള്ള വേഷങ്ങൾ ചെയ്‌തു കൊണ്ടിരിക്കെ പെട്ടെന്നൊരു നാൾ മണി നമ്മെ എല്ലാവരെയും വിട്ടുപിരിഞ്ഞപ്പോൾ മലയാളി പ്രേക്ഷകർക്ക് അത് കനത്ത ആഘാതമായി. എങ്കിലും ഇന്നും അദ്ദേഹത്തെ ഓർക്കാത്ത ആളുകൾ അധികമുണ്ടാവില്ല,

എന്നാൽ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ ഒരുപാട് വിവാദങ്ങളും ആരോപണങ്ങളും ഒക്കെ ഉയർന്നുവന്നിരുന്നു. അമിതമായ മദ്യപാനം മൂലമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് മണിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പലരും ആരോപിച്ചിരുന്നു. ഇത് പല അന്വേഷണങ്ങൾക്കും കാരണമായി എങ്കിലും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെ മണിക്കൊപ്പമുണ്ടായിരുന്ന ആളുകളിലേക്കും ചോദ്യ മുന ഉയർന്നിരുന്നു.

kalabhavanmanidinesh

ഇപ്പോഴിതാ സംവിധായകൻ ശാന്തിവിള ദിനേശ് ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പങ്കുവയ്ക്കുകയാണ്. മാത്രമല്ല കലാഭവൻ മണിക്ക് അവാർഡ് കിട്ടാത്തതിൽ നിരാശ ഉണ്ടായിരുന്നതിനെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. മണി ഒരു പാവമായിരുന്നു എങ്കിലും അദ്ദേഹത്തിന് തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നും അതാണ് മരണത്തിലേക്ക് നയിച്ചതെന്നും ശാന്തിവിള ദിനേശ് പറയുന്നു. കോറൽ ഗ്ലോബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

സ്വാഭാവികമായും ഞാൻ കലാഭവൻ മണിയെ കുറിച്ച് എന്തെങ്കിലും പറയുമ്പോൾ എല്ലാവരും വിചാരിക്കും അദ്ദേഹവുമായുള്ള പരസ്യമായ അകൽച്ച കൊണ്ടോ ഉടക്ക് കൊണ്ടോ മണിയെ ചീത്ത വിളിക്കാൻ ആയിരിക്കുമെന്ന്. പക്ഷേ ഞാൻ ഒരിക്കലും മണിയെ ചീത്ത വിളിക്കില്ല. കാരണം മണി ഒരു നല്ല തികഞ്ഞ കലാകാരനാണ്. അത് ഏത് വിധത്തിൽ നോക്കിയാലും. വളർന്നുവന്ന സാഹചര്യങ്ങൾ ആയാലും തിരഞ്ഞെടുത്ത മേഖലകൾ ആയാലും.

മലയാളത്തിന്റെ ഒരു മുത്ത് തന്നെയായിരുന്നു കലാഭവൻ മണി. പക്ഷേ അയാളുടെ കൂടി പിടിപ്പുകേട് കൊണ്ടാണ് നേരത്തെ പോയത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. താഴെക്കിടയിൽ നിന്ന് വളർന്നുവന്ന് ലക്ഷങ്ങളും കോടികളും ഒക്കെ ഉണ്ടാക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കണം. നമ്മുടെ കൂടെ കൊറേ എർത്തുകൾ കൂടും, അവരെല്ലാവരും കൂടി നമ്മളെ കൊല്ലും. അകാലത്തിൽ കൊല്ലും എന്നൊരു ബോധം ഉണ്ടായിരുന്നെങ്കിൽ മണി ഇപ്പോഴും ജീവിക്കുമായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

അതല്ല നിങ്ങൾ ദേഷ്യം കൊണ്ട് പറയുന്നതാണെന്ന് പറഞ്ഞാൽ ഒന്നും ഞാൻ അംഗീകരിച്ചു തരില്ല. മണി ഒരു ശുഷ്‌കാന്തി കാണിച്ചിരുന്നെങ്കിൽ, എന്നെ വിശ്വസിച്ച് എന്റെ കൂടെ ജീവിതം തുടങ്ങിയ ഒരു ഭാര്യയും പൊന്നുപോലെ ഒരു മോളും എനിക്കുണ്ടെന്ന് ഒരു ബോധം ഉണ്ടായിരുന്നെങ്കിൽ മണി ഇപ്പോഴും ജീവിചിരുന്നേനെ. എത്ര പ്രോത്സാഹിപ്പിച്ചാലും നമ്മൾ ചീത്തയാവില്ലെന്നാണ് എന്റെ വിശ്വാസം, ഒരു കൂട്ടുകാർ വിചാരിച്ചാലും നമുക്ക് വിശ്വസിക്കാൻ കഴിയില്ല.

കൂട്ടുകാരുടെ തലയിൽ കൊണ്ട് വയ്ക്കുന്നതിൽ കാര്യമില്ലെന്ന് ഞാൻ പറയും. മണി അച്ഛൻ കഷ്‌ടപ്പെട്ട് ജോലി ചെയ്‌തിരുന്ന എത്രയോ സ്ഥലം ഒക്കെ വാങ്ങി, പാഡി എന്നൊക്കെ പറയുന്ന ഭൂമിയൊക്കെ വാങ്ങി അവിടെ അതിഥികളെ സ്വീകരിക്കാനായി ഒരു കുടിലൊക്കെ ഉണ്ടാക്കി. അവിടെ വരുന്ന കൂതറകളെ എല്ലാം വിളിച്ചിരുത്തി ആഘോഷിച്ചത് തന്നെയാണ് മണിയുടെ അകാലത്തിലെ വിയോഗം. തൊട്ടപ്പുറത്ത് ഭാര്യയും മകളും ഉണ്ടെന്ന് അയാൾ ഓർക്കണമായിരുന്നു.

സംസ്ഥാന അവാർഡ് കിട്ടാത്ത ഒരുപാട് നടൻമാർ ഉണ്ട്, മധു സാറിന് കിട്ടിയിട്ടില്ല. 1999ൽ ജൂറിയിൽ ഉണ്ടായിരുന്നത് കെഎസ് സേതുമാധവൻ സാറൊക്കെ ആയിരുന്നു. അവരൊന്നും സമ്മർദ്ദത്തിന് വഴങ്ങുന്നവരല്ല. ആ ചിത്രത്തിന്റെ സംവിധായകൻ പറയുന്നത് അയാളോടുള്ള വിരോധമാണ് മണിയോട് തീർത്തതെന്നാണ്. മണി അവർണൻ ആണെന്ന് ഇടയ്ക്കിടെ അയാൾ വാക്കുകൾ കൊണ്ട് ഓർമ്മിപ്പിക്കുകയാണ് ചെയ്യാറുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+